Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുലർച്ചെ വീടിന് പുറത്ത് തീയാളുന്നത് ചില്ലുജനാലയിലൂടെ കണ്ട് ഞെട്ടിയുണർന്ന് നോക്കിയപ്പോൾ കണ്ടത് ആരെയും തളർത്തുന്ന കാഴ്ച; ആശിച്ച് മോഹിച്ച് വാങ്ങിയ കോമ്പസ് ജീപ്പും ബെന്റ്‌ലി ബൈക്കും ഹോണ്ട ഡിയോയും കത്തിയമരുന്നു; തൃശൂർ മാളയിൽ പ്രവാസി മലയാളിയുടെ വാഹനങ്ങൾ കത്തിച്ചതിന് പിന്നിൽ വ്യക്തിവൈരാഗ്യമോ? 25 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ ഷാഹുൽ ഹമീദ്

പുലർച്ചെ വീടിന് പുറത്ത് തീയാളുന്നത് ചില്ലുജനാലയിലൂടെ കണ്ട് ഞെട്ടിയുണർന്ന് നോക്കിയപ്പോൾ കണ്ടത് ആരെയും തളർത്തുന്ന കാഴ്ച; ആശിച്ച് മോഹിച്ച് വാങ്ങിയ കോമ്പസ് ജീപ്പും ബെന്റ്‌ലി ബൈക്കും ഹോണ്ട ഡിയോയും കത്തിയമരുന്നു; തൃശൂർ മാളയിൽ പ്രവാസി മലയാളിയുടെ വാഹനങ്ങൾ കത്തിച്ചതിന് പിന്നിൽ വ്യക്തിവൈരാഗ്യമോ?  25 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ ഷാഹുൽ ഹമീദ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഇരുട്ടിന്റെ മറവിൽ, മദ്യത്തിന്റെ ലഹരിയിൽ പാതയോരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ അക്രമികൾ തീയിട്ട് നശിപ്പിക്കുന്നത് കേരളത്തിൽ അപൂർവ സംഭവമല്ല. ഏലപ്പാറയ്ക്ക് സമീപം കിഴക്കേപുതുവൽ പ്രദേശത്ത് സാമൂഹിക വിരുദ്ധർ കഴിഞ്ഞ മാസം ഒരുഓട്ടോയും ബൈക്കും തീയിട്ട് നശിപ്പിച്ചിരുന്നു. പൊതുപ്രശ്‌നങ്ങളുടെ പേരിൽ തെരുവിൽ പ്രതിഷേധക്കാർ അക്രമങ്ങൾ നടത്തുമ്പോൾ വാഹനങ്ങൾ കത്തിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഒരുവ്യക്തിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചുകയറി മൂന്നുവിലയേറിയ വാഹനങ്ങൾ കത്തിച്ച സംഭവം സാധാരണമല്ല. തൃശൂർ മാള കൊച്ചുകടവിലാണ് ആഡംബരകാറും രണ്ടു ബൈക്കുകളും പെട്രോളൊഴിച്ചു കത്തിച്ചത്. പ്രവാസിയായ ഷാഹുൽ ഹമീദിന്റേതാണ് വാഹനങ്ങൾ. ഏകദേശം 25 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.

ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവമെന്ന് മാള പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. തീയും പുകയും കണ്ട് വീട്ടുകാർ ഉണർന്നു നോക്കുമ്പോഴേക്കും വാഹനങ്ങൾ ഏകദേശം പൂർണമായി കത്തിനശിച്ചിരുന്നു. അഗ്നിശമനസേനയെയും പൊലീസിനെയും ഉടൻ വിവരമറിയിച്ചു. ഇരുകൂട്ടരും എത്തിയെങ്കിലും കാര്യമായി എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരുന്നില്ല.

എസ് യുവി വിഭാഗത്തിൽ പെടുന്ന കോമ്പസ് ജീപ്പ്, ബെന്റ്‌ലി ബൈക്ക്, ഹോണ്ടി ഡിയോ സ്‌കൂട്ടി എന്നിവയാണ് ഒറ്റയടിക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചത്. തനിക്ക് ശത്രുക്കളില്ലെന്നും ഇതിന് പിന്നിൽ ആരെന്ന് അറിയില്ലെന്നുമാണ് വീട്ടുടമ ഷാഹൂൽ ഹമീദ് പറയുന്നത്. എന്നിരുന്നാലും, കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തിവൈരാഗ്യത്തിന് ഇടയാക്കുന്ന എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് ആരാഞ്ഞു. കാറിലേക്ക് പെട്രോൾ ഒഴിച്ചാണ് കത്തിച്ചിരിക്കുന്നത്. കോമ്പസ് എസ്യുവി, ബെന്റ്‌ലി ബൈക്ക്, ഹോണ്ട ഡിയോ എന്നിവയ്‌ക്കെല്ലാം കൂടി 24 ലക്ഷത്തി 20,000 രൂപ നഷ്ടം കണക്കാക്കിയാണ് പരാതി നൽകിയിരിക്കുന്നതെന്ന് മാള പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാകാമെന്ന് സംശയിക്കുന്നു. ഗൾഫിലും മറ്റും ദീർഘനാൾ വ്യവസായിയായിരുന്ന ഷാഹുൽ ഹമീദിനോടുള്ള പൂർവവൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP