Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹസ്യ വിവരങ്ങൾ സിപിഎം നിയന്ത്രണത്തിലുള്ള വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കൈമാറില്ല; പഴയ ഉത്തരവ് തിരുത്തി ഡിജിപി; ഊരാളുങ്കലിന് പൊലീസ് ഡാറ്റാ ബേസിലേക്ക് പ്രവേശനമില്ല; സോഫ്ട് വെയർ നിർമ്മിക്കാനുള്ള ഉത്തരവ് മാത്രം; ഡാറ്റാബേസിലെ യാതൊരു വിവരവും ഊരാളുങ്കലിന് കിട്ടില്ലെന്ന് പൊലീസ് മേധാവി

രഹസ്യ വിവരങ്ങൾ സിപിഎം നിയന്ത്രണത്തിലുള്ള വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കൈമാറില്ല; പഴയ ഉത്തരവ് തിരുത്തി ഡിജിപി; ഊരാളുങ്കലിന് പൊലീസ് ഡാറ്റാ ബേസിലേക്ക് പ്രവേശനമില്ല; സോഫ്ട് വെയർ നിർമ്മിക്കാനുള്ള ഉത്തരവ് മാത്രം; ഡാറ്റാബേസിലെ യാതൊരു വിവരവും ഊരാളുങ്കലിന് കിട്ടില്ലെന്ന് പൊലീസ് മേധാവി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരന്മാരെ സംബന്ധിച്ച് പൊലീസിന്റെ കൈവശമുള്ള രഹസ്യ വിവരങ്ങൾ സിപിഎം നിയന്ത്രണത്തിലുള്ള വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കൈമാറില്ലന്ന് സർക്കാർ. പഴയ ഉത്തരകവാണ് ഡിജിപി തിരുത്തിയിരിക്കുന്നത്. ഊരാളുങ്കലിന് പൊലീസ് ഡാറ്റാ ബേസിലേക്ക് പ്രവേശനമില്ലെന്നും സോഫ്‌ട്വെയര് നിർമ്മിക്കാനുള്ള ഉത്തരവ് മാത്രമാണ് ഊരാളുങ്കലിന ഉള്ളതെന്നും, ഡാറ്റാബോസിലെ യാതൊരു വിവരവും ഊരാളുങ്കലിന് കിട്ടി്‌ല്ലെും് ഡിജിപി വ്യക്തമാക്കി.

സോഫ്റ്റ് വെയർ വികസനത്തിന് മാത്രമാണ് ഊരാളുങ്കലിന് കരാർ നൽകിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പൊലീസ് മേധാവി പുറപ്പെടുവിച്ച ഉത്തരവിലെ അക്ഷരപ്പിശക് മൂലമാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും ഉത്തരവ് പുതുക്കി ഇറക്കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിന് ന്യുനതകൾ ഉണ്ടന്നും അതിനാലാണ് പുതിയത് വികസിപ്പിക്കുന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. .

കേരള പൊലീസിന്റെ രഹസ്യ ഡേറ്റ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് കൈമാറിയതു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുള്ള ആപ്പിന്റെ നിർമ്മാണത്തിനാണു ഡേറ്റ കൈമാറിയത്. സോഫ്റ്റ് വെയർ വികസനത്തിനു പ്രാരംഭ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം അനുവദിച്ച ഡിജിപിയുടെ ഉത്തരവും ജസ്റ്റിസ് പി.ബി സുരേഷ് കുമാർ തടഞ്ഞിരുന്നു. കോഴിക്കോട് ജില്ലയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്)ക്കാണുഡേറ്റ കൈമാറിയത്. ഹൈക്കോടതി അവശ്യപ്പെട്ടിട്ടു പോലും നൽകാനാകില്ലെന്നു നിലപാടെടുത്ത സിസിടിഎൻസിൽ(ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസ്) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണു സ്വകാര്യസ്ഥാപനത്തിനു കൊടുക്കാൻ കഴിയുകയെന്നു കോടതി ആരാഞ്ഞു. എന്നാൽ സോഫ്റ്റ്‌വെയർ സിസിടിഎൻഎസുമായി ബന്ധിപ്പിക്കില്ലെന്നു സർക്കാർ അറിയിച്ചിരുന്നു.

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ പരിഗണിച്ചത്. എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനു നിർദ്ദേശം നൽകി. പൊലീസിന്റെ പക്കലുള്ള രഹസ്യവിവരങ്ങൾ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിനു കൈമാറുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈം വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറുന്നതു പൗരന്റെ സ്വകാര്യതയെ ബാധിക്കും. രഹസ്യസ്വഭാവമുള്ള ഡേറ്റ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിനു നൽകുന്നതു ദുരൂപദിഷ്ടമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ബ്ലോക്ക് ചെയിൻ അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസനത്തിനു മാത്രമാണ് ഈരാളുങ്കലിന് അനുമതിയെന്നും ഡേറ്റ ശേഖരത്തിൽ പ്രവേശം അനുവദിച്ചിട്ടില്ലന്നും സർക്കാർ അറിയിച്ചു. സോഫ്റ്റ് വെയർ വികസനവുമായി മുന്നോട്ടുപോകാമെന്നു കോടതി വ്യക്തമാക്കി. പൊലീസ് ഡേറ്റയിൽ പ്രവേശിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയുടെ സൈബർ കമ്പനിയായ ഊരാളുങ്കൽ ടെക്‌നോളജി സൊലൂഷന് (യുഎൽടിഎസ്) അനുമതി നൽകിക്കൊണ്ട് ഒക്ടോബർ 29നാണു ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. പൊലീസിൻെർ മാസ്റ്റർ ഡേറ്റയിലും ഫയർവാളുമിലേക്കും ഊരാളുങ്കലിനു പ്രവേശനം അനുവദിക്കുന്നതാണു ഡിജിപിയുടെ ഉത്തരവെന്ന ആരോപണമുയർന്നിരുന്നിരുന്നു.

പാസ്പോർട്ട് പരിശോധനയ്ക്കുള്ള ആപ് നിർമ്മിക്കുന്നതു സംബന്ധിച്ച് കൊച്ചിയിലെ സാധ്യതാ പഠനത്തിനു 35 ലക്ഷം നൽകാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിൽ 20 ലക്ഷം രൂപ ഉടൻ നൽകാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു ഡിജിപി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊലീസ് ഡേറ്റ മുഴുവനായി യുഎൽടിഎസിനു തുറന്നുകിട്ടുമെന്ന പ്രചാരണം തെറ്റാണെന്നായിരുന്നു യുഎൽസിസിഎസിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP