Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൂസ്റ്റണിലെ റോക്ക് സംഗീതപരിപാടിയിൽ കൈകൊടുത്ത് പിരിഞ്ഞവർ ഇനി തമ്മിൽ കാണുക ഫെബ്രുവരിയിലോ? ഡൊണൾഡ് ട്രംപ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകുമെന്നും അഭ്യൂഹം; യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനായി ഒരുക്കങ്ങൾ തകൃതി; ട്രംപ് മോദിയെ കാണാൻ എത്തുക നാട്ടിൽ പുരോഗമിക്കുന്ന ഇംപീച്ച്‌മെന്റ് നടപടികളെ ആശ്രയിച്ച്

ഹൂസ്റ്റണിലെ റോക്ക് സംഗീതപരിപാടിയിൽ കൈകൊടുത്ത് പിരിഞ്ഞവർ ഇനി തമ്മിൽ കാണുക ഫെബ്രുവരിയിലോ? ഡൊണൾഡ് ട്രംപ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകുമെന്നും അഭ്യൂഹം; യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനായി ഒരുക്കങ്ങൾ തകൃതി; ട്രംപ് മോദിയെ കാണാൻ എത്തുക നാട്ടിൽ പുരോഗമിക്കുന്ന ഇംപീച്ച്‌മെന്റ് നടപടികളെ ആശ്രയിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യത്തെ ഇന്ത്യാ സന്ദർശനം ഫെബ്രുവരിയിലെന്ന് സൂചന. വാഷിങ്ടണിൽ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വിചാരണ നടക്കുന്ന സമയത്ത് തന്നെയാകും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനവും. സൗകര്യപ്രദമായ തീയതി നിശ്ചയിക്കാൻ ഇരുരാജ്യങ്ങളും കൂടിയാലോചനകൾ തുടരുകയാണ്. സന്ദർശനവേളയിൽ, ട്രംപ് മോദിയുമായി ചേർന്ന് ഉഭയകകഷി വ്യാപാര കരാർ കൂടാതെ വ്യോമയാന മേഖലയിലും കരാർ ഒപ്പുവയ്ക്കുമെന്ന് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

നവംബറിൽ മോദിയുടെ യുഎസ് സന്ദർശനത്തിനിടെ, ഹൂസ്റ്റണിൽ നടന്ന റോക്ക് പരിപാടിക്കിടെയാണ് ഇരുനേതാക്കളും ഏറ്റവും ഒടുവിൽ കൈകോർത്തത്. ഇനി തങ്ങളെ ഒരുമിച്ച് ഇന്ത്യയിൽ കാണാം എന്നായിരുന്നു അന്ന് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകൾക്കിടെ, ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം ട്രംപ് നിരസിക്കുകയായിരുന്നു. ഈ വർഷം ട്രംപ് റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാൽ, ഫെബ്രുവരിയോടെ മാത്രമേ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകൂവെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണാൾഡ് ട്രംപുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ -യു.എസ് ബന്ധം കരുത്തിൽനിന്നു കരുത്തിലേക്കു വളരുകയാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ഇരുവരുടെയും ഫോൺ സംഭാഷണം. സാമ്പത്തിക മുരടിച്ച നേരിടുന്ന ഇന്ത്യയ്ക്ക് യുഎസുമായുള്ള വാണിജ്യ കരാറുകൾ ഉത്തേജനം നൽകുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP