Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പള്ളികളിലെ ബാങ്കുവിളി ഏകീകരിക്കണം എന്ന നിർദ്ദേശവുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ; ഒന്നിൽ കൂടുതൽ പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്ന് മാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന് തീരുമാനിക്കണം; പലസമയങ്ങളിലായി ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കുന്നത് പൊതു സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും; സി മുഹമ്മദ് ഫൈസിയുടെ നിർദ്ദേശത്തിന് പിന്തുണയുമായി മുസ്ലിം സംഘടനകൾ

മുസ്ലിം പള്ളികളിലെ ബാങ്കുവിളി ഏകീകരിക്കണം എന്ന നിർദ്ദേശവുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ; ഒന്നിൽ കൂടുതൽ പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്ന് മാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന് തീരുമാനിക്കണം; പലസമയങ്ങളിലായി ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കുന്നത് പൊതു സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും; സി മുഹമ്മദ് ഫൈസിയുടെ നിർദ്ദേശത്തിന് പിന്തുണയുമായി മുസ്ലിം സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം പള്ളികളിലെ ബാങ്കുവിളികൾ ഏകീകരിക്കണം എന്ന നിർദ്ദേശം കുറച്ചു കാലങ്ങളായി മുസ്ലിം സമുദായത്തിനിടയിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഈ ആവശ്യത്തിന് വേണ്ടത്ര പിന്തുണയും തുടക്കത്തിൽ ലഭിച്ചിരുന്നില്ല. പി കെ ഫിറോസ് അടക്കമുള്ളവർ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അന്ന് കടുത്ത എതിർപ്പ് അദ്ദേഹത്തിന്് നേരിടേണ്ടി വന്നു. ഇപ്പോൾ വീണ്ടും പള്ളികളിലെ ബാങ്കുവിളിയിൽ വ്യത്യസ്തമായ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മുസ്ലിം പള്ളികളിലെ ബാങ്കുവിളി ഏകീകരിക്കണമെന്ന നിർദ്ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി തന്നെ രംഗത്തുവന്നു.

ഒന്നിൽക്കൂടുതൽ പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്ന് മാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന് തീരുമാനിക്കണം എന്നാണ് അദ്ദേഹം നിർദ്ദേശിച്ത്. രാത്രിയിൽ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങൾ ഒഴിവാക്കണമെന്നും സി.മുഹമ്മദ് ഫൈസി വ്യക്തമാക്കി. ഒരേ സ്ഥലത്തു തന്നെ വിവിധ സംഘടനകളിൽ ഉള്ളഴരുടെ പള്ളികൾ ഉള്ളതാണ് പലപ്പോഴും ശബ്ദമലിനീകരണ പ്രശ്‌നമായി ബാങ്കുവിളി മാറുന്നത്. ഇതിന് പരിഹാരം കാണാനാണ് ബാങ്കുവിളി ഏകീകരിക്കണം എന്ന ആവശ്യം ഉയരാൻ ഇടയാക്കുന്നത്.

'മുസ്ലിം പള്ളികളിൽ നിസ്‌കാരത്തിന് സമയമായെന്ന് അറിയിക്കാനുള്ളതാണ് ബാങ്ക്. കേരളത്തിൽ വിവിധ മുസ്ലിം സംഘടനകൾക്ക് വ്യത്യസ്ത പള്ളികളാണ് പലയിടങ്ങളിലുമുള്ളത്. ഒരേ സ്ഥലത്തുള്ള ഒന്നിലധികം പള്ളിയിൽ നിന്നും പലസമയങ്ങളിലായി ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കുന്നത് പൊതു സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്ന് മാത്രമായി ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് പരിമിതപ്പെടുത്തണം. ഏത് പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ആദ്യം നിർമ്മിച്ച പള്ളിയിൽ നിന്നെന്ന് തീരുമാനമെടുക്കാം.- സി മുഹമ്മദ് ഫൈസി പറഞ്ഞു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും സമസ്ത കാന്തപുരം വിഭാഗം നേതാവുമാണ് സി മുഹമ്മദ് ഫൈസി. രാത്രികാലങ്ങളിലെ മതപ്രഭാഷണസദസ്സുകളിൽ വലിയ ശബ്ദത്തിലുള്ള ഉച്ചഭാഷിണിയാണ് ഉപയോഗിക്കുന്നത്. ഇതും ഒഴിവാക്കണം. 100 ആളുകളുള്ള ഗ്രാമത്തിൽ ആയിരം പേർക്ക് കേൾക്കാൻ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷണിയാണ് മതപ്രഭാഷണ സദസ്സുകളിൽ ഉപയോഗിക്കുന്നത്. മതേതര സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ പൊതുസമൂഹത്തിന്റെ താൽപര്യങ്ങൾകൂടി പരിഗണിക്കണം- ഫൈസി വ്യക്തമാക്കി.

മതത്തിന്റെ പേരിൽ അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണം. ഇതര മുസ്ലിം സംഘടനാ നേതാക്കളുമായി സംസാരിച്ചപ്പോൾ സമാനചിന്ത പങ്കുവെച്ചിട്ടുണ്ടെന്നും ബാങ്ക് വിളി ഏകീകരിക്കാൻ മുസ്ലിം സംഘടനകൾ തന്നെ നേതൃത്വം നൽകണമെന്നും മുഹമ്മദ് ഫൈസി പറഞ്ഞു. അതേസമയം മുഹമ്മദ് ഫൈസിയുടെ നിർദ്ദേശം സ്വാഗതാർഹമാണെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്ത നേതാവ് പിണങ്ങോട് അബൂബക്കറും നിർദ്ദേശത്തെ പിന്തുണച്ചു. ഇത്തരമൊരു ചർച്ചക്ക് മുൻകയ്യെടുക്കുമെന്ന് മുസ്ലിം സർവ്വീസ് സൊസൈറ്റി പ്രസിഡണ്ട് സി.പി കുഞ്ഞിമുഹമ്മദ് അറിയിച്ചു. പള്ളികളിൽ നിന്നുള്ള ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന് നേരത്തെ മുസ്ലിം ലീഗ് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP