Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോണിയാ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതിരുന്നത് സ്റ്റാലിനെ അപമാനിച്ചതിനാൽ; പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കായി കോൺഗ്രസ് വിളിച്ച യോഗത്തിൽ നിന്നും ഡിഎംകെ വിട്ടിനിന്നതിന്റെ കാരണം വ്യക്തമാക്കി ടി ആർ ബാലു

സോണിയാ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതിരുന്നത് സ്റ്റാലിനെ അപമാനിച്ചതിനാൽ; പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കായി കോൺഗ്രസ് വിളിച്ച യോഗത്തിൽ നിന്നും ഡിഎംകെ വിട്ടിനിന്നതിന്റെ കാരണം വ്യക്തമാക്കി ടി ആർ ബാലു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ സംബന്ധിച്ച കൂടിയാലോചനകൾക്കായി കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഡിഎംകെ. കഴിഞ്ഞ ദിവസം സോണിയ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും സഖ്യകക്ഷിയായ ഡിഎംകെ വിട്ടു നിന്നത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി ഡിഎംകെ നേതാവ് ടി ആർ ബാലു എംപി രംഗത്തെത്തിയത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം സ്റ്റാലിനെ അപമാനിച്ചതിനാലാണ് തങ്ങൾ വിട്ടുനിന്നത് എന്നാണ് ബാലു പറയുന്നത്. കോൺഗ്രസുമായുള്ള ദീർഘകാല ബന്ധത്തിലേക്ക് പാർട്ടി തിരിച്ചെത്തുമോ എന്നുള്ളത് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'തമിഴ്‌നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ.എസ്. അഴഗിരി സമീപകാലത്ത് എം.കെ. കോൺഗ്രസിന് യോഗ്യതയുള്ള തദ്ദേശ സ്ഥാപന അധ്യക്ഷ പദവി സ്റ്റാലിൻ നൽകിയില്ലെന്നും ഇത് സഖ്യധർമ്മത്തിന് എതിരാണെന്നുമായിരുന്നു അഴഗിരി മാധ്യമങ്ങളോട് പറഞ്ഞത്. അഴഗിരി ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ടി.ആർ ബാലു പറഞ്ഞു.

കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡിഎംകെ അടക്കം പ്രതിപക്ഷ നിരയിലെ പ്രധാന ആറു പാർട്ടികൾ പങ്കെടുത്തിരുന്നില്ല. തൃണമൂൽ, ബിഎസ്‌പി, എസ്‌പി, ഡിഎംകെ, എഎപി, ശിവസേന തുടങ്ങിയ പാർട്ടികളാണ് വിട്ടുനിന്നത്. തൃണമൂലും ബിഎസ്‌പിയും പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെ വിട്ടുനിന്നത് ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP