Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകന് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; സ്‌കൂളിലെത്തിയ പിതാവിന്റെ രോഷപ്രകടനം അതിരുവിട്ടു; മകന്റെ കരണത്തടിച്ച ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിമർശനവുമായി സോഷ്യൽ മീഡിയയും

മകന് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; സ്‌കൂളിലെത്തിയ പിതാവിന്റെ രോഷപ്രകടനം അതിരുവിട്ടു; മകന്റെ കരണത്തടിച്ച ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിമർശനവുമായി സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: മകന് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്‌കൂളിലെത്തി പിതാവിന്റെ രോഷപ്രകടനം. ടീച്ചർമാരോട് തട്ടിക്കയറുന്ന ഇയാൾ കുട്ടിയുടെ കരണത്ത് ആഞ്ഞു തല്ലുന്നുമുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോ പ്രചരിച്ചതോടെ പിതാവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയെ.

ആലപ്പുഴ അരൂരിലെ മേഴ്സി സ്‌കൂളിലാണ് സംഭവം. മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്‌കൂളിലെത്തിയ പിതാവ് തുടക്കം മുതൽ തന്നെ രോഷാകുലനായാണ് സംസാരിച്ചത്. ടീച്ചർ ഇയാളെ സമാധാനിപ്പിക്കാനും പേടിച്ച് വിറച്ച് നിൽക്കുന്ന കുട്ടിയെ സമാധാനിപ്പിക്കാനും ശ്രമിക്കുന്നതും കാണാം. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഇയാൾ ടീച്ചർമാരോടും തട്ടിക്കയറുന്നുമുണ്ട്.

'നിങ്ങളൊക്കെ പഠിപ്പിക്കാനാണോ ഇങ്ങോട്ട് വരുന്നത്. പ്രിൻസിപ്പലിനെ വിളി', എന്ന് ഇയാൾ പറയുന്നുണ്ട്. പലവട്ടം മാർക്ക് കുറഞ്ഞതിന്റെ കാരണം ചോദിച്ച് ഇയാൾ ടീച്ചറോട് കയർത്തു. മാർക്ക് കുറഞ്ഞതിന്റെ കാരണം കുട്ടിയോട് ടീച്ചർ ചോദിക്കുന്നതിനിടെ പിതാവ് കരണം നോക്കി അടിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP