Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല; ജസ്ലാ മാടശ്ശേരി പിന്മാറിയതോടെ ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തി പുതിയ പാനൽ സംഘടിപ്പച്ചത് അപലനീയം; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരിയും പിന്മാറി; ഇസ്ലാമിക മൗലികവാദസംഘടനകൾക്ക് മുന്നിൽ ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദനടക്കമുള്ളവർ മുട്ടുമടക്കിയെന്ന് ആക്ഷേപം

'ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല; ജസ്ലാ മാടശ്ശേരി പിന്മാറിയതോടെ ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തി പുതിയ പാനൽ സംഘടിപ്പച്ചത് അപലനീയം; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരിയും പിന്മാറി; ഇസ്ലാമിക മൗലികവാദസംഘടനകൾക്ക് മുന്നിൽ ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദനടക്കമുള്ളവർ മുട്ടുമടക്കിയെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഉൽസവം എന്നപേരിലൊക്കെയാണ് കോഴിക്കോട് ഡി സി ബുക്്സിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെ അതിന്റെ സംഘാടകർ വിശേഷിപ്പിക്കാറ്. എന്നാൽ ഇസ്ലാമിക മതമൗലിക വാദികളുടെ സമ്മർദത്തിന് മുന്നിൽ, ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ അടക്കമുള്ളവർ മുട്ടുമടക്കിയെന്നാണ് ആക്ഷേപം. കെ എൽ എഫിൽ 'മത ജീവിതത്തിൽ നിന്ന് മതരഹിര ജീവിതത്തിലേക്ക്' എന്നപേരിൽ നേരത്തെ, നടത്താനിരുന്ന സംവാദത്തിനെതിരെയാണ് മതമൗലികവാദികൾ വ്യാപകമായ ക്യാമ്പയിൽ നടത്തിയത്. ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന ജാമിദ ടീച്ചർ, ജസ്ലമാടശ്ശേരി, നാടകകൃത്ത് റഫീഖ് മംഗലശ്ശേരി എന്നിവരാതിരുന്നു ഈ സെഷനിൽ പങ്കെടുക്കേണ്ടിയിരുന്നത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി ടി മുഹമ്മദ് സാദിഖ് ആണ് പരിപാടിയുടെ മോഡറേറ്റർ.

എന്നാൽ ഇതിന്റെ പരസ്യം വന്ന അന്നുമുതൽ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നേതൃത്വത്തിൽ വിലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർത്തിയത്. മതം വിട്ട ആളുകളുടെ സംവാദത്തിൽ മൂന്ന് ഇസ്ലാം വിട്ടവരെ മാത്രം ഉൾപ്പെടുത്തിയത് ഇസ്ലാമോഫോബിയയുടെ ലക്ഷണമാണെന്ന് പറഞ്ഞ് ഇവർ ഡിസിയുടെ ഫേസ്‌ബുക്ക് പേജിലും മറ്റുമായി പൊങ്കലയിടുകയായി. ഇതിനെ പിന്തുണച്ചുകൊണ്ട് ഇരവാദ സ്വത്വവാദ ബുദ്ധിജീവികളായ ചില മാർക്സിസ്റ്റുകാരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. എന്നാൽ മതം വിട്ടാൽ പിന്നെ അവർക്ക് എന്തുമതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രചിന്തകർ ഇതിനെ പ്രതിരോധിച്ചത്.

ഇതിനിടെയാണ് ജസ്ല മാടശ്ശേരി പരിപാടിയിൽനിന്ന് പിന്മാറിയത്. തനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല എല്ലാ മതത്തോടും ഒരേ പുച്ഛമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്ല മാടശ്ശേരി പിന്മാറിയത്. ഇതുപോലുള്ള ചർച്ചകൾ സംഘപരിവാറിനാണ് ഗുണം ചെയ്യുകയയെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ജസ്ലയുടെ വിമർശനം ഉൾക്കൊണ്ട മറ്റു മതം വിട്ടമറ്റുള്ളവരെ ഉൾപ്പെടുത്താനല്ല, രണ്ട് കടുത്ത വിശ്വാസികളെ ഉൾപ്പെടുത്തി പാനൽ അടിമുടി അട്ടിമറിക്കാനാണ് സച്ചിദാനന്ദൻ അടക്കമുള്ള ഫെസ്റ്റിവൽ ഡയറക്ടർമാർ ശ്രമിച്ചത്. ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തി, മതജീവിതവും മതരഹിത ജീവിതവും എന്ന നിലയിലേക്ക് പാനൽ മാറ്റുകയാണ് അവർ ചെയ്തത്. ഇതോടെ, 'ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല, പാനലിസ്റ്റും കിത്താബ് നാടകത്തിന്റെ സംവിധായകനുമായ റഫീഖ് മംഗലശ്ശേരി അറിയിച്ചു.

'എന്റെ 'കിതാബ് ' നാടകത്തെ പിന്തുണച്ച് ഒപ്പിടുകയും ,ഒപ്പിട്ട മഷി ഉണങ്ങുന്നതിന് മുൻപ് പിൻവലിക്കുകയും ചെയ്ത ആളാണ് ഈ സച്ചിദാനന്ദൻ .അദ്ദേഹത്തിൽനിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. 'അവസാനമായി ഒരൊറ്റ ചോദ്യം കൂടി ചോദിച്ചോട്ടേ .....,കെഎൽഎഫിലെ ഈ സെഷൻ ഹിന്ദുക്കൾക്കെതിരായുള്ള ഒരു പരിപാടിയായിരുന്നുവെങ്കിൽ, ഇവരുടെയൊക്കെ നിലപാടുകളെന്താവുമായിരുന്നു.ഇവിടുത്തെ കപട പുരോഗമന വാദികളും ,ലിബറൽ ഇടതുപക്ഷവും ഉഇ യുടെ നിലപാട് മാറ്റത്തിനെതിരെ കൊടി പിടിച്ചിറങ്ങുമായിരുന്നില്ലേ. തരുവുകളിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ പാസ്റ്ററുകളുമായി പ്രതിഷേധങ്ങളിരമ്പുമായിരുന്നില്ലേ'- എന്ന ചോദിച്ചാണ് റഫീഖ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

റഫീഖ് മംഗലശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല....

'മത ജീവിതത്തിൽ നിന്ന് മതരഹിത ജീവിതത്തിലേക്ക് ' എന്ന വിഷയത്തിൽ സംസാരിക്കാനെന്ന് പറഞ്ഞ് കൊണ്ടാണ് കെഎൽഎഫ്് സംഘാടക സമിതി എന്നെ സമീപിക്കുന്നത്.

മൂന്ന് എക്‌സ് മുസ്ലീങ്ങളെ മാത്രം പങ്കെടുപ്പിച്ചുള്ള ഈ സെഷന്റെ പോസ്റ്റർ പുറത്ത് വന്നതോടെ ,ഇതിനെതിരെ മുസ്ലിം സമുദായത്തിൽ നിന്നും ചില എതിർപ്പുകളും ,പ്രതിഷേധങ്ങളും ഉയരുകയുണ്ടായി ..! ഒരുപക്ഷേ അതിനെത്തുടർന്നാവാം.ഈ സെഷനിൽ പങ്കെടുക്കേണ്ടിയിരുന്ന ജസ്ല മാടശ്ശേരി വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഈ ചർച്ച ആർ എസ്സ് എസ്സിനേ ഗുണം ചെയ്യൂ എന്ന് പറഞ്ഞു കൊണ്ട്
ഈ സെഷനിൽനിന്ന് പിൻ വാങ്ങിയത് ...!

ജസ്ലയുടെ ആ പിൻവാങ്ങലിൽ ഒരു പരിധിവരെ കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ പക്ഷവും.
കാരണം,'മതത്തിൽ നിന്ന് മതരഹിത ജീവിതത്തിലേക്ക് ' എന്ന ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവരും എക്സ് മുസ്ലിം ആയതിനാൽത്തന്നെ ഈ ചർച്ച ഇസ്ലാമോഫോബിയ പോലെയുള്ള ചില സംശയങ്ങൾക്ക് ഇടം നൽകുന്നത് സ്വാഭാവികമാണ് ...! (പൗരത്വ ബില്ല് പോലെയുള്ള പ്രശ്നങ്ങൾ വരുന്നതിന് മുന്നെ തീരുമാനിച്ചതാണ് ഈ സെഷൻ എന്ന് ഇവിടെ സൂചിപ്പിക്കട്ടെ )

എന്തേ ഈ ചർച്ചയിൽ ഒരു എക്സ് ക്രിസ്ത്യാനിയേയും ഒരു എക്സ് ഹിന്ദുവിനേയും പങ്കെടുപ്പിക്കാത്തത് എന്ന് ആരെങ്കിലും ചോദിച്ചാൽ , അതിൽ കുറ്റം പറയാനാവില്ല ...!അതുകൊണ്ടു തന്നെ ജസ്ല പിന്മാറിയ സാഹചര്യത്തിലെങ്കിലും ഡി സി ആ തെറ്റ് തിരുത്തുമെന്ന് തന്നെയാണ് ഞാനും കരുതിയത് ....!അതായത് കാലങ്ങളായി നമ്മുടെ നാട്ടിലുള്ള പൊതുബോധ പൈങ്കിളി മതേതരത്വത്തിന്റെ തൂക്കമൊപ്പിച്ച് ,
ഹിന്ദു മതത്തിൽ നിന്നൊന്ന് ,ക്രിസ്തുമതത്തിൽ നിന്നൊന്ന് ,ഇസ്ലാം മതത്തിൽനിന്നൊന്ന്, എന്ന പൊറാട്ട് മതേതര നാടക രീതിയിലെങ്കിലും ഒരു തിരുത്ത് വരുമെന്ന് പ്രതീക്ഷിച്ചു ... !

എന്നാൽ ആ തെറ്റ് തിരുത്തുനതിനു പകരം , മുസ്ലിം ആർഎസ്എസ്സായ ജമാഅത്ത് ഇസ്ലാമിയെ ഭയപ്പെട്ടുകൊണ്ട് ,ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തിക്കൊണ്ട്'മത ജീവിതത്തിൽ നിന്ന് മതരഹിര ജീവിതത്തിലേക്ക് 'എന്ന സെഷൻ'മത ജീവിതം മതരഹിത ജീവിതം' എന്ന് പേര് മാറ്റിക്കൊണ്ട് പുതിയ പോസ്റ്റർ ഇറക്കുകയാണ് ഡി സി യും ഫെസ്റ്റിവൽ ഡയറക്ടറായ സച്ചിദാനന്ദനും ഇപ്പോൾ ചെയ്തിരിക്കുന്നത് ...!

സച്ചിദാനന്ദനിൽ നിന്ന് ഇങ്ങിനെയൊക്കെത്തന്നെയേ നമ്മൾ പ്രതീക്ഷിക്കേണ്ടതുള്ളൂ...,മുസ്ലിം തീവ്രവാദികളുടെ എതിർപ്പിനെത്തുടർന്ന് പിൻവലിച്ചഎന്റെ 'കിതാബ് ' നാടകത്തെ പിന്തുണച്ച് ഒപ്പിടുകയും ,ഒപ്പിട്ട മഷി ഉണങ്ങുന്നതിന് മുൻപ് പിൻവലിക്കുകയും ചെയ്ത ആളാണ് ഈ സച്ചിദാനന്ദൻ .സംഘ് പരിവാറിനെതിരെ നിരന്തരം കവിതയും കഥയും എഴുതി ,അത് ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കാൻ കൊടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാർ ചിലപ്പോൾ ഞാൻ ഈ പറയുന്നതിനെ പുച്ഛിച്ച് തള്ളുമെന്നറിയാം...!

എന്നാലും പറയാണ്, ഗൗരീലങ്കേഷിനേയും ധബോൽക്കറേയും ഗോവിന്ദ് പൻസാരയേയും കൽബുർഗിയേയും പറ്റി ഇസ്ലാമിക വേദികൾ പങ്കിട്ടുകൊണ്ട് ഘോരഘോരം സംസാരിക്കുന്നതിനിടയിൽ ,കോയമ്പത്തൂരിൽ ഇസ്ലാമിക തീവ്രവാദികൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഫാറൂഖിനെ പറ്റി നിങ്ങൾ ഒരിക്കലെങ്കിലും പറയാറുണ്ടോ ...?!ഇല്ല ഒരിക്കലും പറയാറില്ല , പറഞ്ഞാൽ നിങ്ങൾക്ക് വേദികൾ നഷ്ടമാകുമല്ലോ .എന്നാൽ നിങ്ങളൊന്നോർക്കുക , നിങ്ങളിപ്പൊ നടത്തിക്കൊണ്ടിരിക്കുന്ന ഈ വൺസൈഡ് മതേതരത്വമുണ്ടല്ലോ ,അത് ഈ നാട്ടിലെ അവസാന ഹിന്ദുവിനേയും സംഘ്പരിവാർ പാളയത്തിലേക്ക് എത്തിക്കാനേ ഉപകരിക്കൂ ...

അവസാനമായി ഒരൊറ്റ ചോദ്യം കൂടി ചോദിച്ചോട്ടേ .....,കെഎൽഎഫിലെ ലെ ഈ സെഷൻ ഹിന്ദുക്കൾക്കെതിരായുള്ള ഒരു പരിപാടിയായിരുന്നുവെങ്കിൽ, ഇവരുടെയൊക്കെ നിലപാടുകളെന്താവുമായിരുന്നു. ഇവിടുത്തെ കപട പുരോഗമന വാദികളും ,
ലിബറൽ ഇടതുപക്ഷവും ഉഇ യുടെ നിലപാട് മാറ്റത്തിനെതിരെ കൊടി പിടിച്ചിറങ്ങുമായിരുന്നില്ലേ ......?!തെരുവുകളിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ പോസ്റ്ററുകളുമായി പ്രതിഷേധങ്ങളിരമ്പുമായിരുന്നില്ലേ?സച്ചിദാനന്ദൻ നിലപാട് മാറ്റാൻ അനുവദിക്കുമായിരുന്നോ....??!

നമ്മുടെ മതേതരത്വമെന്നത് ജമാഅത്തെ ഇസ്ലാമിക്ക് കീഴ്പ്പെടലാവുന്നത് എന്തുകൊണ്ടാണ് ?ഈ അവസരം ഇവിടുത്തെ ഹിന്ദുത്വ ഫാസിസ്റ്റുകൾ മുതലെടുക്കുമെന്ന് തിരിച്ചറിയാത്തവരാണോ ഡി.സിയും ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദനും.ആർ.എസ്സ്.എസ്സിനോടുള്ള അതേ നിലപാട് തന്നെയാണ് എനിക്ക് ഇസ്ലാമിക ആർ എസ്സ് എസ്സ് ആയ ജമാഅത്തെ ഇസ്ലാമിയോടും ഉള്ളത് .
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറയുന്നവരാണവർ ...!രണ്ട് കൂട്ടരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .
രണ്ടും ഈ നാടിനാപത്തുമാണ് ...!

അതിനാൽ ഇത്തരക്കാരുടെ കൂടെ ഒരു കാലത്തും വേദി പങ്കിടില്ലായെന്നത് എന്റെ ഉറച്ച നിലപാടാണ് ....!ഡി സി യല്ല , ഇനി ഏതുകൊമ്പത്തെ പ്രസാധകരായാലും ആ നിലപാടിൽ മാറ്റമില്ല ...മാത്രവുമല്ല ,ഞാൻ പങ്കെടുക്കാമെന്നേറ്റ കെൽഎഫ് സഷനിലെ
വിഷയം മാറ്റുന്നതും ,പാനലിൽ പുതിയ ആളുകളെ ഉൾപ്പെടുത്തുന്നതും എന്നെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും ഡി സി കാണിച്ചിട്ടു പോലുമില്ല...!

അതു കൊണ്ട് ഡിസി യുടെയും സച്ചിദാനന്ദന്റെയും ഈ നിലപാട് മാറ്റത്തിൽ,മൗദൂദി ,സലഫികളുടെ ഭീഷണികൾക്ക് കീഴ്പ്പെട്ടതിൽ പ്രതിഷേധിച്ച് കൊണ്ട് ഞാൻ ഈ പരിപാടി ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നു. റഫീഖിനെ പിന്തുണച്ച് ജസ്ല മാടശ്ശേരിയും രംഗത്ത് എത്തിയിരിക്കയാണ്.

ജസ്ല ഫേസ്‌ബുക്കിൽ പ്രതികരിച്ചത് ഇങ്ങനെയാണ്:

അഭിവാദ്യങ്ങൾ.. നിലപാടുകൾ തന്നെയാണ് യുക്തിവാദത്തെ.. യുക്തിപൂർവ്വമാക്കുന്നത്.. സമകാലിക രാഷ്ട്രീയ സാഹചര്യം കൂടി മനസ്സിലാക്കി ഗഘഎ ചർച്ചയിൽ നിന്നും പിന്മാറിയ റഫീക് മാഷിന് അഭിവാദ്യങ്ങൾ...ഇസ്ലാമിക ഭീകരത എത്രത്തോളം കടുപ്പമുള്ളതാണ് എന്ന് നേരിട്ടനുഭവിച്ചവർ തന്നെയാണ് ഞാനും മാഷും..

പക്ഷേ..സംഘപരിവാർ ഒരു അജണ്ട ഒറ്റപ്പെടുത്തലിന്റെ അജണ്ട ഇവിടെ അർത്ഥമാക്കാൻ ശ്രമിക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിക്കുക എന്ന നിലപാട് നമ്മൾ കൂടി എടുത്താൽ നമ്മളും മതവാദികൾക്ക് സമമാവും..യുക്തിവാദി എന്നാൽ യുക്തിപൂർവ്വം രാഷ്ട്രീയ സാമൂഹിക സാഹചര്യം മനസ്സിലാക്കി പെരുമാറുക എന്ന് തന്നെയാണ് അർത്ഥം.

Respect for your strong decision? കലാപമല്ല...സമാധാനമാണ് നമ്മുടെ ലക്ഷ്യം.?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP