Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി; എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും; മാതാപിതാക്കൾക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് ആശാ ശരത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി; എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും; മാതാപിതാക്കൾക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് ആശാ ശരത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

അച്ഛനും അമ്മയ്ക്കും വിവാഹവാർഷിക ആശംസകൾ നേർന്ന ആശാ ശരത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. തന്റെ മാതാപിതാക്കളുടെ 56-ാം വാർഷികത്തിലാണ് അച്ഛനോടും അമ്മയോടുമുള്ള സ്‌നേഹത്തെ കുറിച്ച് താരം വാചാലയായത്. ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ തനിക്ക് ജീവിക്കണമെന്നും ആശ കുറിച്ചു.

കുടുംബം എങ്ങനെയാവണമെന്നും സ്‌നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് അച്ഛനും അമ്മയുമാണെന്നും തന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും അവർ ഉള്ളിലൊതുക്കിയെന്നുമാണ് ആശ കുറിക്കുന്നത്.

ആശ ശരത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

56 വർഷങ്ങൾ ഒരുമിച്ച്, പരസ്പരം തണലായി, എല്ലാ ഉയർച്ചതാഴ്ചകളിലും പ്രതിസന്ധികളിലും ഒരാൾക്കൊരാൾ താങ്ങായി എന്റെ അച്ഛനും അമ്മയും...'കുടുംബം' എങ്ങിനാവണം എന്നും സ്‌നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്...ഞങ്ങൾ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കൺകണ്ട ദൈവങ്ങൾ, ഞാൻ ചെയ്ത പുണ്യം...ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം... അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP