Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി കിസ്തുമസ് ന്യൂഇയർ ആഘോഷങ്ങളും അവാർഡ് നൈറ്റും 18 -ന്

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി കിസ്തുമസ് ന്യൂഇയർ ആഘോഷങ്ങളും അവാർഡ് നൈറ്റും 18 -ന്

സ്വന്തം ലേഖകൻ

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) -യുടെ ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങളും അവാർഡ് നൈറ്റും ജനുവരി 18, ശനിയാഴ്ച രാത്രി 7.30 -ന്, അതലിയ ബാൻ സാൻ തായ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് പ്രസിഡന്റ് പി വി മാത്തുക്കുട്ടി സെക്രട്ടറി ജോയി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബഹറിനിലെ പാർലമെന്റ് അംഗം ഡോക്ടർ സൂസൻ മുഹമ്മദ് കമാൽ ചടങ്ങിൽ മുഖ്യാതിഥിയും ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള വിശിഷ്ടാതിഥിയും ആയിരിക്കും.

പ്രസ്തുത ചടങ്ങിൽ വെച്ച് ഈ വർഷത്തെ 'പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്' സമ്മാനിക്കും. വേദനിക്കുന്നവർക്ക് സ്വാന്തനവും, വിധവകൾക്കും നിരാലംബർക്കും.. ആശ്രയവും, തണലും, തുണയും കൂട്ടുമായി ഒരു അമ്മ മനസ്സിന്റെ ലാളനയോടെ തന്റെ പേരിനെ അന്വർത്ഥമാക്കി നിറദീപമായി ഡൽഹിയിൽ തെളിഞ്ഞുനിൽക്കുന്ന ADLEY SOCIAL JUSTICE FOUNDATION സ്ഥാപക അംഗവും കൂടിയായ 'ദീപ മനോജ്' ആയിരിക്കും ഈ വർഷത്തെ പാൻ അവാർഡ് സ്വീകരിക്കുക എന്ന് പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി റെയ്‌സൺ വർഗീസ്, അഗസ്റ്റിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതി പ്രവർത്തിക്കുന്നു. ചടങ്ങുകൾ ആഘോഷം ആക്കുന്നതിന് പാൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും 'നർമ്മ ബഹറിൻ' അവതരിപ്പിക്കുന്ന മിമിക്‌സ് കാർണിവൽ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 39952725/39712888

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP