Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുമ്പ് പൈപ്പിൽ ലിംഗം കുടുങ്ങിയതോടെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; അഞ്ചു ദിവസം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പൈപ്പ് ഊരിമാറ്റാനായില്ല; ഒടുവിൽ ആശുപത്രിയിൽ എത്തിയത് ലിംഗം അഴുകി തുടങ്ങിയതോടെ

ഇരുമ്പ് പൈപ്പിൽ ലിംഗം കുടുങ്ങിയതോടെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; അഞ്ചു ദിവസം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പൈപ്പ് ഊരിമാറ്റാനായില്ല; ഒടുവിൽ ആശുപത്രിയിൽ എത്തിയത് ലിംഗം അഴുകി തുടങ്ങിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ലൈംഗിക വികാരം ശമിപ്പിക്കാൻ ഉപയോഗിച്ച സെക്‌സ് ടോയിയുടെ ഇരുമ്പ് പൈപ്പിനുള്ളിൽ ലിംഗം കുരുങ്ങിയ 21കാരൻ നരകയാതന അനുഭവിച്ചത് അഞ്ച് ദിവസം. ഒടുവിൽ ലിംഗം അഴുകി തുടങ്ങിയതോടെ വേദന സഹിക്കാനാകാതെ ആശുപത്രിയിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തായ്‌ലന്റിലെ ബാങ്കോക്ക് സ്വദേശിയായ യുവാവാണ് സ്വന്തം വീടിനുള്ളിൽ വെച്ച് സെക്‌സ് ടോയി ഉപയോഗിച്ചത്. ഈ സമയം യന്ത്രം കേടാകുകയും ലിംഗം പാവയുടെ ഉള്ളിലെ ഇരുമ്പ് പൈപ്പിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.

അഞ്ച് ദിവസത്തോളമായി ലിംഗം പൈപ്പിനുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് അഴുകാൻ തുടങ്ങിയതോടെയാണ് യുവാവ് ആശുപത്രിയെ സമീപിച്ചത്. നാണക്കേട് കാരണം യുവാവ് വീടിനുള്ളിൽ തന്നെ വേദന സഹിച്ച് കഴിയുകയായിരുന്നു. ഇതിനിടെയിൽ, ഇരുമ്പ് പൈപ്പിനുള്ളിൽ കുടുങ്ങിയ ലിംഗം പുറത്തെടുക്കാനായി പല എണ്ണകളും യുവാവ് പരീക്ഷിച്ചു. എന്നാൽ സ്വന്തം പരിശ്രമം ഒന്നും ഫലം കണ്ടില്ല. അഞ്ച് ദിവസം വേദന സഹിച്ച് വീടിനുള്ളിൽ കഴിയുകയായിരുന്നു യുവാവ്. ലിംഗം അഴുകാൻ തുടങ്ങിയപ്പോൾ, വേദന ഒട്ടും സഹിക്കാൻ കഴിയാതെ വന്നതോടെയാണ് യുവാവ് വൈദ്യസഹായം തേടിയത്.

ഈ ഞായറാഴ്ചയാണ് യുവാവ് ബാങ്കോക്കിലെ ആശുപത്രിയെ സമീപിച്ചത്. ഡോക്ടർമാരുടെ സഹായത്തോടെ പൈപ്പിൽ നിന്ന് ലിംഗം പുറത്തെടുത്തെങ്കിലും അറ്റം നീരായി, രക്തം ഒഴുകുകയായിരുന്നു. മൂന്ന് മണിക്കൂർ സമയം എടുത്താണ് ലിംഗം പുറത്തെടുത്തത്. ലിംഗത്തിന്റെ ചർമ്മം കുറച്ചുകൂടി അഴുകിയിരുന്നെങ്കിൽ പൂർണ്ണമായും അയാൾക്ക് ലിംഗം നഷ്ടമാകുമായിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞു.

സെക്‌സ് ടോയ് ഉപയോഗം ഇന്ന് ആളുകൾക്കിടയിൽ കൂടുതലാണ്. ഒളിഞ്ഞും മറഞ്ഞും പണ്ട് സെക്‌സ് ടോയ് വാങ്ങിയിരുന്നവർ ഇന്ന് ഇതൊക്കെ സർവസാധാരണം എന്ന നിലയിലാണ് വിദേശങ്ങളിൽ വാങ്ങുന്നത്. ഇന്ത്യയിലും സെക്‌സ് ടോയ് വിൽപന തകൃതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP