Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീപത്മനാഭന്റെ തിരുനടയിൽ ലക്ഷം ദീപങ്ങൾ മിഴിതുറന്നു; പ്രാർത്ഥനകളോടെ തിങ്ങിനിറഞ്ഞ പതിനായിരങ്ങൾക്ക് അപൂർവ ദർശനമായി ലക്ഷദീപം; സമാപനമായത് 56 ദിവസം നീണ്ടുനിന്ന മുറജപത്തിനും

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീപത്മനാഭന്റെ തിരുനടയിൽ ലക്ഷം ദീപങ്ങൾ മിഴിതുറന്നു; പ്രാർത്ഥനകളോടെ തിങ്ങിനിറഞ്ഞ പതിനായിരങ്ങൾക്ക് അപൂർവ ദർശനമായി ലക്ഷദീപം; സമാപനമായത് 56 ദിവസം നീണ്ടുനിന്ന മുറജപത്തിനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീപത്മനാഭന്റെ തിരുനടയിൽ ആറു വർഷം കാത്തിരുന്ന പുണ്യം നിറഞ്ഞ ലക്ഷദീപങ്ങൾ മിഴിതുറന്നു. ശ്രീപത്മനാഭ സ്തുതികളുമായി തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്ക് മനസ്സിലും മിഴിയിലും അനുഗ്രഹ പ്രകാശമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം. 56 ദിവസം നീണ്ടു നിന്ന മുറജപത്തിനും ലക്ഷദീപത്തോടെ സമാപനമയി. ഏതാണ്ട് മുപ്പതിനായിരത്തോളം ഭക്തരാണ് ലക്ഷദീപം കാണാൻ എത്തിയത്.

ഇന്നു ലക്ഷദീപം ദർശിക്കാൻ സാധിക്കാത്തവർക്കായി നാളെയും മറ്റന്നാളും ദീപങ്ങൾ തെളിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫിസർ വി. രതീശൻ അറിയിച്ചു. ശീവേലി ദർശനത്തിനു മതിലകത്തു മുപ്പതിനായിരത്തോളം ആളുകളെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പുറത്തും അത്രത്തോളം തന്നെ ഭക്തരെത്തുമെന്ന കണക്കുകൂട്ടലിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

വൈകിട്ട് 5 മുതൽ പാസ് കൈവശമുള്ള ഭക്തരെ മതിലകത്തേക്ക് പ്രവേശിപ്പിച്ചു. വിളക്കുകൾ തെളിക്കുന്ന സമയത്ത് ഭക്തരുടെ പ്രവേശനത്തിന് അൽപ സമയം നിയന്ത്രണമുണ്ടായിരുന്നു. കൈവശമുള്ള പാസിൽ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കാനുള്ള കവാടം രേഖപ്പെടുത്തിയിട്ടുണ്ട്. അതുവഴി മാത്രമായിരുന്നു പ്രവേശനം. വൈകിട്ട് ആറോടെ പ്രധാന ഗോപുരത്തിലെയും മറ്റുനടകളിലെ ഗോപുരങ്ങളിലെയും വൈദ്യുത വിളക്കുകൾ തെളിഞ്ഞു. രാത്രി 7.45 മുതൽ എണ്ണ വിളക്കുകൾ കത്തിച്ചു തുടങ്ങി. ദീപാരാധനയ്ക്കു ശേഷം രാത്രി 8.30 ന് ശീവേലി ആരംഭിച്ചു. ഒന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ശീവേലി കഴിഞ്ഞ ശേഷം, അകത്തേക്കു പ്രവേശിച്ച കവാടങ്ങൾ വഴി ഭക്തരെ തിരിച്ചിറക്കി. രാത്രി തുടർന്നു ദർശനമുണ്ടാകയിരുന്നില്ല.

ശ്രീപത്മനാഭ ക്ഷേത്രത്തിൽ അൻപത്തിയാറ് ദിവസങ്ങൾ നീണ്ട് നിന്ന മുറജപ ചടങ്ങുകൾക്കും ഇതോടെ സമാപനമായി. പത്മനാഭ സ്തുതികളുമായി തിങ്ങി നിറയുന്ന ഭക്തരുടെ മനസ്സിലും മിഴിയിലും അനുഗ്രഹ പ്രകാശമായാണ് ചടങ്ങുകൾക്ക് സമാപനം കുറിച്ചത്. ശബരിമല കർമ്മ സമിതിയുടെ രണ്ടായിരത്തിലധികം വരുന്ന നിലവിളക്കുകൾ ലക്ഷദീപത്തിന് മാറ്റ് കൂട്ടി.

56 ദിവസം നീണ്ടു നിന്ന മുറജപത്തിന് ശേഷം ലക്ഷദീപപ്രഭയിലെ പത്മനാഭ സ്വാമിയെ കാണാൻ നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ആറ് വർഷത്തെ കാത്തിരിപ്പിന് ഔടുവിൽ ലഭിച്ച ഭാഗ്യത്തിലാണ് ഭക്തർ. നൂറ്റാണ്ടുകൾക്ക് മുൻപ് ഉള്ള ആചാരങ്ങൾ, ഇന്നും തെറ്റാതെ തുടരുകയാണ്. ഒരു ലക്ഷത്തിൽപരം മൺചിരാതുകൾ തെളിഞ്ഞപ്പോൾ ക്ഷേത്ര പരിസരം യാഗശാലയ്ക്ക് സമമായി. കിഴക്കേനടയിലും പത്മതീർത്ഥക്കരയും മൺചിരാതുകളാൽ ജ്വലിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP