Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താങ്കൾ മാധ്യമ പ്രവർത്തകനാണോ? മദ്യപിച്ചു കൊണ്ടാണോ ഇവിടെ എത്തിയത്? വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ ബഹളം; സെൻകുമാറിന്റെ ചോദ്യം രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞ കാര്യത്തിൽ ചോദ്യം ഉന്നയിച്ചതോടെ; ബഹളത്തിൽ കലാശിച്ച ചോദ്യം ഉന്നയിച്ചത് കടവിൽ റഷീദ്; മാധ്യമ പ്രവർത്തകനെ പുറത്താക്കാൻ ശ്രമിച്ചതോടെ ബഹളം മൂത്തു; മറ്റുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കി

താങ്കൾ മാധ്യമ പ്രവർത്തകനാണോ? മദ്യപിച്ചു കൊണ്ടാണോ ഇവിടെ എത്തിയത്? വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ ബഹളം; സെൻകുമാറിന്റെ ചോദ്യം രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞ കാര്യത്തിൽ ചോദ്യം ഉന്നയിച്ചതോടെ; ബഹളത്തിൽ കലാശിച്ച ചോദ്യം ഉന്നയിച്ചത് കടവിൽ റഷീദ്; മാധ്യമ പ്രവർത്തകനെ പുറത്താക്കാൻ ശ്രമിച്ചതോടെ ബഹളം മൂത്തു; മറ്റുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുൻ ഡിജിപി ടിപി സെൻകുമാർ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളവും വാക്കു തർക്കവും. വാർത്താസമ്മേളനത്തിൽ ആമുഖമായി കാര്യങ്ങൾ വിശദീകരിച്ച ശേഷം സെൻകുമാർ ചോദ്യങ്ങൾ ചോദിക്കാം എന്നു പറഞ്ഞതോടെ ഉണ്ടായ ചോദ്യമാണ് ബഹളത്തിന് ഇടയാക്കിയത്. കലാപ്രേമി ഓൺലൈൻ ന്യൂസ് പോർട്ടൽ ന്യൂസ് എഡിറ്റർ കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകൻ രമേശ് ചെന്നിത്തല സെൻകുമാറിനെ ഡിജിപി ആക്കിയത് വലിയ തെറ്റായി പോയി എന്നു പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി ചോദ്യം ഉയർത്തി.

ഇതോടെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് താങ്കൾ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവർത്തകനാണോ എന്നെല്ലാം സെൻകുമാർ തിരിച്ചുചോദിച്ചു. എസ്എൻഡിപിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം പറയാനാണ് ഇവിടെ എത്തിയത്. മറ്റുകാര്യങ്ങളിലേക്ക് വഴിതിരിച്ചു വിടാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. താങ്കൾ ഇങ്ങോട്ടു വരൂ എന്നും സെൻകുമാർ പറഞ്ഞു. ഇതിനിടെ ഏതാനും പേർ മാധ്യമ പ്രവർത്തകനെ പുറത്താക്കാൻ ശ്രമിച്ചതോടെ ബഹളം മൂത്തു. തുടർന്ന് മറ്റു മാധ്യമ പ്രവർത്തകർ ഇടപെട്ട് ബഹളം ശാന്തമാക്കുകയായിരുന്നു.

മാധ്യമപ്രവർത്തകൻ സെൻകുമാറിന്റെ അടുത്തേക്ക് വന്നപ്പോൾ നിങ്ങളും രീതിയും സംസാരവും കണ്ടപ്പോൾ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നായിരുന്നു സെൻകുമാർ പറഞ്ഞത്. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. ഇതോടെ ഹാളിലേക്ക് എത്തിയ ചിലർ മാധ്യമപ്രവർത്തകനെ പിടിച്ച് പുറത്താക്കാൻ ശ്രമിച്ചപ്പോൾ മറ്റ് മാധ്യമപ്രവർത്തകർ എഴുന്നേൽക്കുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെ സെൻകുമാർ അദ്ദേഹം ചോദ്യം ചോദിക്കട്ടെ താൻ മറുപടി പറയാമെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

പത്രപ്രവർത്തകന് സാമാന്യ ബുദ്ധി വേണം. നിങ്ങൾ ഒരു മാധ്യമ പ്രവർത്തകനാണെങ്കിൽ അതാതു ദിവസത്തെ കാര്യങ്ങളെകുറിച്ച് അറിവുണ്ടാകണം. ഇപ്പോൾ ഏഴാം കൂലി വെച്ച് വെട്ടിയിട്ട്. വേണമെന്നുണ്ടെങ്കിൽ എട്ടാം കൂലി വെച്ചും വെട്ടും. സംശയം തീർന്നോ. ഇവിടെ ഉണ്ടായ കാര്യം എന്റെ കൺട്രോളില്ല. എസ്.എൻ.ഡി.പിയെ പറ്റി ചോദിക്കണമെങ്കിൽ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നുമായിരുന്നു ടി.പി സെൻകുമാർ മറുപടി പറഞ്ഞത്. ചോദ്യം ഉന്നയിച്ച ആൾ മാധ്യമപ്രവർത്തകൻ തന്നെയാണെന്ന് ബോധ്യമായതോടെ വാർത്താസമ്മേളനം തുടരുകയായിരുന്നു. ചെന്നിത്തലയുടെ ആരോപണത്തിന് താൻ മറുപടി നൽകിയെന്നും സെൻകുമാർ പറഞ്ഞു. ഇതിനെ അതേക്കുറിച്ച് ചെന്നിത്തല എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ മറുപടി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങൾ തുടങ്ങും മുമ്പ് വെള്ളാപ്പള്ളിക്കെതിരെ വലിയ ആരോപണമാണ് സെൻകുമാർ ആരോപിച്ചത്.

വെള്ളാപ്പള്ളി നടേശൻ 1600 കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്ന് സെൻകുമാർ ആരോപിച്ചു. കോളജ്, സ്‌കൂൾ പ്രവേശനത്തിനും നിയമനത്തിനുമായി വാങ്ങിയ 1600 കോടി രൂപയ്ക്കു കണക്കുകളില്ലെന്ന് സെൻകുമാർ പറഞ്ഞു. ദരിദ്ര സമൂഹമായ ഈഴവരെ പിഴിഞ്ഞു പണമുണ്ടാക്കുകയാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ മതംമാറ്റം നടന്നിട്ടുള്ളത് ഈഴവ, തിയ്യ വിഭാഗങ്ങളിലാണ്. അതിനു കാരണം ഈ വിഭാഗങ്ങൾക്കിടയിലെ ദാരിദ്ര്യമാണ്. ഈ അവസ്ഥയിൽ മാറ്റം വരുത്താൻ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി യൂണിയന് ആയിട്ടില്ല. മൈക്രോഫിനാൻസ് നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സെൻകുമാർ പറഞ്ഞു. മൈക്രോഫിനാൻസ് വായ്പയ്ക്ക് അധികമായി വാങ്ങിയ പലിശ എവിടെപ്പോയെന്ന് സെൻകുമാർ ചോദിച്ചു.

വ്യാജ വോട്ടിലൂടെയാണ് വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. എസ്എൻഡിപി യൂണിയന്റെ ആയിരത്തോളം ശാഖകളെങ്കിലും വ്യാജമാണ്. കാൽനൂറ്റാണ്ടായി ഒരു കുടംബം മാത്രമാണ് ഭരിക്കുന്നത്. എതിർപ്പു പ്രകടിപ്പിക്കുന്ന യൂണിയനുകളെ പിരിച്ചുവിടുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഇത്തവണ വെള്ളാപ്പള്ളിയും കുടുംബവും മാറിനിൽക്കണമെന്ന് സെൻകുമാർ ആവശ്യപ്പട്ടു. സുതാര്യമായ തെരഞ്ഞടുപ്പിലൂടെ വെള്ളാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടാൽ അംഗീകരിക്കുമെന്നും സെൻകുമാർ പറഞ്ഞു. സുഭാഷ് വാസുവിന് ഒപ്പമാണ് സെൻകുമാർ വാർത്താ സമ്മേളനം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP