Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളി നടേശൻ 1,600 കോടി രൂപ തട്ടിച്ചു; എസ്എൻ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണം; എസ്എൻഡിപിയുടെ 1000 ശാഖകൾ വ്യാജം; അംഗങ്ങളുടെ വോട്ടു നോക്കിയാൽ സമുദായ ജനസംഖ്യയേക്കാൾ കാണും; ശിവഗിരി തീർത്ഥാടനത്തിനു എസ്എൻഡിപി പിരിക്കുന്ന പണം എവിടേക്കാണ് പോകുന്നത്? സുതാര്യമായി തിരഞ്ഞെടുപ്പു നടത്തി ജയിച്ചാൽ വെള്ളാപ്പള്ളിക്ക് തുടരട്ടെ; എസ്എൻഡിപിക്കും വെള്ളാപ്പള്ളിക്കും എതിരെ ഗുരുതര ആരോപണവുമായി ടി പി സെൻകുമാർ

വെള്ളാപ്പള്ളി നടേശൻ 1,600 കോടി രൂപ തട്ടിച്ചു; എസ്എൻ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണം; എസ്എൻഡിപിയുടെ 1000 ശാഖകൾ വ്യാജം; അംഗങ്ങളുടെ വോട്ടു നോക്കിയാൽ സമുദായ ജനസംഖ്യയേക്കാൾ കാണും; ശിവഗിരി തീർത്ഥാടനത്തിനു എസ്എൻഡിപി പിരിക്കുന്ന പണം എവിടേക്കാണ് പോകുന്നത്? സുതാര്യമായി തിരഞ്ഞെടുപ്പു നടത്തി ജയിച്ചാൽ വെള്ളാപ്പള്ളിക്ക് തുടരട്ടെ; എസ്എൻഡിപിക്കും വെള്ളാപ്പള്ളിക്കും എതിരെ ഗുരുതര ആരോപണവുമായി ടി പി സെൻകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി മുൻ ഡിജിപി ടി പി സെൻകുമാർ. സമുദായത്തിന് ലഭിക്കേണ്ട പണം വെള്ളാപ്പള്ളി തട്ടിയെടുത്തു എന്നാണ് സെൻകുമാർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. എസ്എൻ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണം. എസ്എൻ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂൾ, കോളജ് അഡ്‌മിഷനും നിയമനങ്ങൾക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെൻകുമാർ ആരോപിച്ചു.

എസ്എൻഡിപി മൈക്രോ ഫിനാൻസിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്നു കണ്ടെത്തണം. സ്‌കൂളുകളിലും കോളജുകളിലും എത്ര നിയമനങ്ങൾ നടന്നെന്നും അതിനായി വാങ്ങിയ പണം എവിടെയെന്നും അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. നിയമനത്തിന് പണം കൊടുത്തവർ കാര്യങ്ങൾ വെളിപ്പെടുത്തണം. അവർ ഡോണേഷനാണ് കൊടുത്തത്. അതിനാൽ സ്വതന്ത്രമായി വരാം. അവർ സാക്ഷിയാണ്, പ്രതിയാകില്ലെന്നും സെൻകുമാർ പറഞ്ഞു. ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതിൽനിന്ന് 150 ഡിഗ്രി മാറിയാണ് എസ്എൻഡിപി സഞ്ചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. എസ്എൻഡിപിയുടെ 1000 ശാഖകൾ വ്യാജമാണ്. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാൽ സമുദായ ജനസംഖ്യയേക്കാൾ കാണും. കള്ളവോട്ടാണ് കാരണം. മലബാർ മേഖലയിലാണ് കള്ളവോട്ട് കൂടുതൽ. ഇതിന്റെ രേഖകൾ ശേഖരിച്ചു വരികയാണ്.

ദരിദ്ര സമൂഹത്തെ പിഴിഞ്ഞാണ് വെള്ളാപ്പള്ളി പണമുണ്ടാക്കുന്നതെന്നും സെൻകുമാർ ആരോപിച്ചു. എന്നാൽ ആരെങ്കിലും ഇതിനെതിരെ രംഗത്ത് വന്നാൽ അവരെ കള്ളക്കേസിൽ കുരുക്കും, അതാണ് പതിവെന്നും സെൻകുമാർ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയും കുടുംബവും ഇത്തവണ മാറി നിൽക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപിയിൽ ജനാധിപത്യം ഇല്ലെന്നും വെള്ളാപ്പള്ളിയും കുടുംബവും രാജഭരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മൈക്രോഫിനാൻസ് നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സെൻകുമാർ പറഞ്ഞു. മൈക്രോഫിനാൻസ് വായ്പയ്ക്ക് അധികമായി വാങ്ങിയ പലിശ എവിടെപ്പോയെന്ന് സെൻകുമാർ ചോദിച്ചു.

ജനാധിപത്യരീതിയിലേക്ക് എസ്എൻഡിപി യോഗം വരണം. ഇതിനായി പുതിയ സംവിധാനം വേണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ആരും രണ്ടു തവണയിൽ കൂടുതൽ എസ്എൻഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങൾക്കു ചുമതലകൾ നൽകരുത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികൾക്ക് സൗജന്യമായി പ്രവേശം നൽകണം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം. എസ്എൻ കോളജുകളുടെ അവസ്ഥ വളരെ മോശമാണ്. അറ്റകുറ്റപ്പണികൾക്ക് പണം ചെലവഴിക്കുന്നില്ല. ആ പണം എവിടെ പോയെന്ന് അന്വേഷിക്കണം. ശിവഗിരി തീർത്ഥാടനത്തിനു 100 രൂപവീതം എസ്എൻഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെയെന്നും അന്വേഷിക്കണം. കേരളത്തിൽ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്എൻഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാൻ രാജാവ് എന്റെ മകൻ രാജകുമാരൻ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താൻ വെള്ളാപ്പള്ളി തയാറാകണം. അതുവരെ അദ്ദേഹം തൽസ്ഥാനത്തുനിന്നു മാറിനിൽക്കണം.

സുതാര്യമായി തിരഞ്ഞെടുപ്പു നടത്തി ജയിച്ചാൽ വെള്ളാപ്പള്ളിക്ക് തുടരാൻ കഴിയുമെന്നും സെൻകുമാർ പറഞ്ഞു. സമ്പത്തിന് അതീതമായി ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നയാളാണു വെള്ളാപ്പള്ളി നടേശനും കുടുംബവുമെന്നു സുഭാഷ് വാസു ആരോപിച്ചു. മറ്റു മൂല്യങ്ങൾക്ക് അവിടെ സ്ഥാനമില്ല. ജാനാധിപത്യരീതിയിൽ ഹിതപരിശോധന നടത്താൻ അദ്ദേഹം തയാറാകണമെന്നും സുഭാഷ് വാസു പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുൻ ഡിജിപി ടിപി സെൻകുമാർ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളവും വാക്കുതർക്കവും ഉണ്ടായി. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് താങ്കൾ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവർത്തകനാണോ എന്നെല്ലാം സെൻകുമാർ തിരിച്ചുചോദിച്ചു. തന്നെ ഡിജിപിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ചോദ്യം കേട്ടതോടെ സെൻകുമാർ ക്ഷുഭിതനായി. താൻ മാധ്യമപ്രവർത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെൻകുമാർ ചോദിച്ചു.

അയാളെ പിടിക്കാൻ അനുയായികൾക്ക് നിർദ്ദേശവും നൽകി. മാധ്യമപ്രവർത്തകനോട് മുന്നോട്ടുവരാൻ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെൻകുമാർ അനുകൂലികൾ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടു. ഇതോടെയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. പ്രശ്‌നങ്ങൾ അവസാനിച്ച ശേഷം സെൻകുമാർ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തു. ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ഇസ്‌പേഡ് ഏഴാം കൂലിക്ക് താൻ വെട്ടിയതാണെന്നും, എട്ടാം കൂലിക്ക് വെട്ടേണ്ടപ്പോൾ വെട്ടുമെന്നും സെൻകുമാർ മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP