Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു

ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു

സ്വന്തം ലേഖകൻ

വർഷത്തെ പഞ്ചാബി ദിനം ഇന്ത്യൻ സ്‌കൂളിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 14നു ചൊവ്വാഴ്ച സ്‌കൂളിലെ ജഷന്മൽ ഓഡിറ്റോറിയത്തിൽ നടന്ന പഞ്ചാബി ദിന ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി ദാസ്‌മേഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ജുജർ സിങ് മിൻഹാസ് പങ്കെടുത്തു.

ലോകമെമ്പാടുമുള്ള 125 ദശലക്ഷത്തിലധികം പേർ സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയായ പഞ്ചാബിയുടെ സംഭാവനയെക്കുറിച്ച് ജുജാർ സിങ് മിൻഹാസ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. പഞ്ചാബി ദിനം വലിയ വിജയമാക്കിയ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യൻ സ്‌കൂൾ അസി. സെക്രട്ടറി പ്രേമലത എൻ എസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ, സതീഷ് ജി, വിനോദ് എസ് , അക്കാദമിക് കോ ഓഡിനേറ്റർ എം എസ് പിള്ള, ഹെഡ് ടീച്ചർ ജോസ് തോമസ്, പാർവതി ദേവദാസൻ, പ്രിയ ലാജി, ശ്രീകാന്ത് എസ്, ജുനിത്ത് സി എം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും മുഖ്യാതിഥി സമ്മാനിച്ചു.

പഞ്ചാബി ഭാഷാ അദ്ധ്യാപിക രേവ റാണി സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികളുടെ പേര് വകുപ്പ് മേധാവി ബാബൂ ഖാൻ പ്രഖ്യാപിച്ചു. അദ്ധ്യാപിക പർമിന്ദർ കൗർ നന്ദി പറഞ്ഞു.ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു.

പഞ്ചാബി വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. കൈയക്ഷരം, ചിത്രം തിരിച്ചറിയൽ, കവിത പാരായണം എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. മത്സരങ്ങൾക്ക് പുറമെ പഞ്ചാബി 'ഗിദ്ദ നൃത്തം, ഭംഗ്ര നൃത്തം, പഞ്ചാബി കവിതകൾ, ഗാനങ്ങൾ തുടങ്ങി നിരവധി വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരുന്നു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പഞ്ചാബ് സംസ്ഥാനത്തെക്കുറിച്ചുള്ള സ്ലൈഡ് അവതരണം നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP