Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ

കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: 'വിവരമറിഞ്ഞപ്പോൾ അവളെ ഞാൻ ഒരുപാട് തല്ലി,വീട്ടിൽ നിന്നിറക്കി വിട്ടു. പിന്നീട് എവിടെയാണെന്ന് പോലും തിരക്കിയില്ല. ഇന്നലെ അവൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സമാധാനമായത്. പൊലീസുകാർ സത്യസന്ധരായതുകൊണ്ട് മാത്രമാണ് എന്റെ മകളുടെ നിരപരാധിത്വം പുറത്തുവന്നത്. മകൾക്കെതിരെ വ്യാജപ്പരാതി നൽകിയ ചൈൽഡ് ലൈൻ കൗൺസിലർ ജോണിനെയും അയാൾക്ക് ഒത്താശ ചെയ്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് കഴിയുന്നതെല്ലാം ചെയ്യും. അവളുടെ ഭാവിയല്ലെ അവർ തകർത്തത്', 9-ാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജപരാതിയിൽ മകൾ ബലിയാടായതിനെ കുറിച്ച് പിതാവ് ദാസ്സ് മറുനാടനോട് മനസ്സുതുറക്കുകയായിരുന്നു.

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ സ്‌കൂളിൽ കൗൺസിലറായി പ്രവർത്തിച്ചുവന്നിരുന്ന മകളോടുള്ള ശത്രുതമൂലം സ്‌കൂളിലെ സഹപ്രവർത്തകരിൽ ഏതാനും പേർ മെനഞ്ഞ തിരക്കഥയാണ് വ്യാജപരാതിക്കടിസ്ഥാനം. ചൈൽഡ്ലൈൻ കൗൺസിലറെ ഒപ്പം നിർത്തി ഇവർ ലക്ഷ്യം സാധിക്കാൻ ശ്രമിക്കുകയായിരുന്നു. സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥി മകൾക്കെതിരെ മോശമായ പരാമർശത്തോടെ ചൈൽഡ്ലൈന്് മൊഴി നൽകിയെന്ന വിവരം താൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറിഞ്ഞത്. കേട്ടപ്പോൾ മനസ്സ് തകർന്നുപോയി. പിന്നീട് നടന്ന സംഭവങ്ങൾ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്തതാണെന്നും തന്നെയും മകളെയും അകാരണമായി കണ്ണീരുകുടിപ്പിച്ചവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുന്നതിനാണ് ഇപ്പോഴത്തെ പരിശ്രമമെന്നും ദാസ്സ് കൂട്ടിച്ചേർത്തു.

ചൈൽഡ്ലൈന് മൊഴി നൽകിയെന്ന് പറയുന്ന വിദ്യാർത്ഥി മകളുടെ പേര് പറഞ്ഞിട്ടില്ലാണ് അറിയാൻ കഴിഞ്ഞത്. ക്ലാസ്സിന്റെ ജനലും വാതിലുമെല്ലാം അടച്ചിട്ട ശേഷം ചൈൽഡ് ലൈനിൽ നിന്നെത്തിയ ജോൺ എസ് എഡ്വൻ കുട്ടിയെ ഭീഷിണിപ്പെടുത്തി പരാതി എഴുതി വാങ്ങുകയും ഇത് പൊലീസിന് നൽകുകയായിരുന്നെന്നുമാണ് മനസ്സിലാക്കുന്നത്. സ്‌കൂളിൽ നിന്നും വിളിച്ചിട്ടാണ് എത്തിയതെന്നാണ് ജോൺ ഹെഡ്‌മാസ്റ്ററോടും മറ്റും പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കിൽ ഫോൺ വിളച്ചത് ആരാണെന്ന് ഇയാൾക്കറിയാം. പൊലീസ് അന്വേഷണത്തിൽ ഫോൺ വിളിച്ച വ്യക്തിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തുവരുമെന്നും ഇതോടെ ആസൂത്രിത നീക്കം നടത്തി മകളെ മോശക്കാരിയാക്കി കേസ്സിൽപ്പെടുത്താൻ ശ്രമിച്ചവർ നിയമ നടപടി നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദാസ്സ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോൺ സ്‌കൂളിലെത്തി കുട്ടിയുടെ മൊഴിയെടുക്കുന്നത്. തുടർന്ന് ദാസ്സിന്റെ മകളെ പ്രതിസ്ഥാനത്ത് നിർത്തുന്ന സൂചനകൾ സഹിതം ഇയാൾ മൊഴി മൂന്നാർ പൊലീസിന് നൽകി. ഇതുപ്രകാരം പൊലീസ് കേസ്സെടുത്തു.വിവരം മാധ്യമങ്ങൾ വഴി പുറത്തെത്തിക്കുന്നതിലും ഇയാളുടെ ഇടപെടൽ ഉണ്ടായി എന്നാണ് സൂചന. സ്‌കൂളിന്റെ പ്രവർത്തനം മാസങ്ങൾക്കുമുമ്പുവരെ ഏറെക്കുറെ കുത്തഴിഞ്ഞ നിലയിലായിരുന്നു. അദ്ധ്യാപകരും ജീവനക്കാരും തോന്നുമ്പോൾ വരും പോകും എന്നുള്ളതായിരുന്നു അവസ്ഥ. മൂന്നുമാസം മുമ്പ് പുതായി ചാർജ്ജെടുത്ത ഹെഡ്‌മാസ്റ്റർ ഇവരുടെ ഈ നീക്കത്തിന് തടയിട്ടു. രണ്ടു മാസം മുമ്പ് സ്‌കൂളിൽ സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ 2 -മാസം മുമ്പാണ ദാസിന്റെ മകൾ സ്‌കൂളിൽ കൗൺസിലറായി ദാസ്സിന്റെ മകൾ ജോലിയിൽ പ്രവേശിച്ചത്. ഹെഡ്‌മാസ്റ്ററുടെ നടപടികളോട് സഹകരിക്കുന്നതിനൊപ്പം സ്‌കൂളിൽ വിദ്യാർത്ഥികളുമായി കൗൺസിലർ നല്ല അടുപ്പത്തിലുമായി. എന്ത് കാര്യത്തിനും വിദ്യാർത്ഥികൾ ആദ്യമെത്തിയിരുന്നത് കൗൺസിലറുടെ അടുത്തേക്കായി.

ആകെ 70-ളം വിദ്യാർത്ഥികളെ ഇവിടെ ഉണ്ടായിരുന്നുള്ളു. കൗൺസിലറുടെ ഇടപെടലും ഹെഡ്‌മാസ്റ്ററുടെ കർക്കശനിലപാടും ബാക്കി ജീവനക്കാരെ അസ്വസ്ഥരാക്കി. കൗൺസിലർക്കെതിരെ സാമൂഹികക്ഷേമ വകുപ്പിലെ ഉന്നതർക്ക് ഇവർ ഇടപെട്ട് പല പരാതികളും നൽകി. ഇതിലൊന്നും ഇവർക്കെതിരെ നടപടികളൊന്നും ഉണ്ടായില്ല. ഇനിയുള്ള നീക്കത്തിൽ കൗൺസിലറെ സ്‌കൂളിൽ നിന്നും പുറത്താക്കണം എന്നുള്ള ലക്ഷ്യത്തിലാണ് അണിയറ പ്രവർത്തകർ ചൈൽഡ് ലൈൻ വഴി വിദ്യാത്ഥിയുടെ പരാതി പൊലീസിലെത്തിച്ചത്.

വിദ്യാർത്ഥിയുടെ മൊഴിയെടുത്തപ്പോൾ പരാതിയെത്തിയ വഴി പൊലീസിന് വ്യക്തമായി.പിന്നാലെ ചൈൽഡ്ലൈൻ കൗൺസിലർ ജോൺ എസ് എഡ്വിനെതിരെ മൂന്നാർ പൊലീസ് കേസ്സെടുത്തു.

സംഭവത്തെക്കുറിച്ച് കൂടതൽ അന്വേഷിച്ചുവരികയാണെന്നും പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഈ വകുപ്പിൽ തന്നെ നിയമനടപടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഇതുപ്രകാരമാണ് കേസ്സെടുത്തിട്ടുള്ളതെന്നും മൂന്നാർ സി ഐ റെജി കുന്നിപ്പറമ്പൻ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മൂന്നാറിലെ തോട്ടം മേഖലയിലെ സർക്കാർ സ്‌കൂളിലെ വനിതാ കൗൺസിലർ ഒമ്പതാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി വാർത്ത വന്നത്. പ്രമുഖ പത്രങ്ങളിലൊക്കെ ഇതിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് വ്യാജ പരാതിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. മൂന്നാർ ചൈൽഡ് ലൈൻ പ്രവർത്തകരാണ് വനിതാ കൗൺസിലർ പതിനാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി ഡിവൈഎസ്‌പിക്ക് നൽകിയത്.

ഐസിഡിഎസ് വകുപ്പിൽ നിന്ന് സ്‌കൂളിലെ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ് നൽകുന്നതിനുമായി നിയമിച്ച ഇരുപത്തഞ്ചുകാരിക്കെതിരേയാണ് ഇവർ പരാതി നൽകിയത്.കൗൺസിലറായ യുവതി കുട്ടിയോട് മോശമായി ഇടപെടുന്നത് സ്‌കൂളിലെ പലരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇവർ പരാതിയിൽ ആരോപിച്ചിരുന്നു. ഈ കാര്യങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകർ കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP