Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രതിഷേധത്തിന് ഇറങ്ങിയവർ അല്ലാഹുവിന്റെ സാമ്രാജ്യം സ്ഥാപിക്കാനായി ഉമ്മയോട് യാത്ര ചോദിച്ചു 1921ലെ ആയുധങ്ങൾ രാകി ചൂടാക്കുമ്പോൾ നിയമത്തെ ന്യായീകരിക്കാൻ ഇറങ്ങിയ പള്ളികൾ പൊളിച്ചു നാടുകടത്തുമെന്ന ഭീഷണി ഉയർത്തുന്നു; രണ്ടിനും ഇടയിൽ മുട്ടനാടിന്റെ ചോര നക്കാൻ ഇടതു വലതു രാഷ്ട്രീയ പാർട്ടികളും: ഈ നാടുകത്തി ചാമ്പലാകാതിരിക്കാൻ ആരെങ്കിലും എന്തെങ്കിലും ദയവായി ചെയ്യൂ

മറുനാടൻ ഡെസ്‌ക്‌

പൗരത്വ ഭേദഗതിനിയമത്തിനെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല. ആഴ്ചകൾക്ക് മുൻപേ ആരംഭിച്ച പ്രതിഷേധങ്ങൾ ഒരോ ദിവസവും ചെല്ലും തോറും അതിന്റെ ശക്തി കൂടിക്കൂടി വരുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ദിവസവും വ്യത്യസ്തമായ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ റാലികളും പ്രതിഷേധ സെമിനാറുകളും മറ്റും നടന്ന് കൊണ്ടിരിക്കുന്നു.

സിപിഎമ്മും സിപിഐയും കോൺഗ്രസും കേരളാ കോൺഗ്രസും ലീഗും, എസ്.ഡി.പി.ഐയും, വെൽഫെയർ പാർട്ടിയും മാത്രമല്ല, നമുക്ക് കേട്ട് കേൾവി പോലുമില്ലാത്ത രാഷ്ട്രീയ സാമുദായിക സംഘടനകൾ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രതിഷേധങ്ങൾ തുടങ്ങുകയാണ്.പത്ത് പേരെ പോലും ഒരുമിച്ച്കൂട്ടാൻ ശേഷിയില്ലാത്ത സംഘടനകൾ പൗരത്വ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമ്പോൾ ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തുന്നത്. ഇത് സൂചിപ്പിക്കുന്നത് പൗരത്വഭേദഗതി നിയമം ഈ രാജ്യത്തെ മുസ്ലിം സമുദായത്തെ എത്രമാത്രം ആശങ്കപ്പെടുത്തുന്നു എന്നതാണ്.

ഇതിനിടയിൽ പൗരത്വഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതിന് വേണ്ടി ബിജെപിയുടേയും സംഘപരിവാർ സംഘടനകളുടേയും നേതൃത്വത്തിൽ നാട് നീളെ യോഗങ്ങളും സംഘടിപ്പിക്കുന്നു. ജനജാഗ്രതാ സമ്മേളനങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നത് പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്ത് ഒരാൾക്കും ദോഷമുണ്ടാക്കുകയില്ലാ എന്നും വിദേശികളെ മാത്രം ലക്ഷ്യമാക്കിയുള്ള നിയമത്തിനെതിരെ ശബ്ദം ഉയർത്തുന്നവർ ദേശ ദ്രോഹികളാണ് എന്ന് സ്ഥാപിക്കുന്നതിനുമാണ്.

ജനാധിപത്യത്തിന്റെ ലക്ഷണമാണ് ഒരു നിയമത്തിനെതിരെയും സർക്കാരിനെതിരേയും ജനങ്ങൾ സമരം ചെയ്യുന്നതും സർക്കാർ ജനങ്ങളുടെ വികാരം കണക്കിലെടുത്തുകൊണ്ട് അതിന് വിശദീകരണം നൽകുന്നതും. അതുകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമോ അതിനെ ന്യായീകരിക്കുന്നതിനു വേണ്ടി സംഘപരിവാർ നടത്തുന്ന സമ്മേളനങ്ങളോ ജനാധിപത്യത്തിന് ഒരുതരത്തിലും കോട്ടം വരുത്തുകയില്ല.

നിർഭാഗ്യവശാൽ ഈ പ്രതിഷേധങ്ങൾക്ക് ഇറങ്ങുന്നവരും ഇതിനെ ന്യായീകരിക്കാൻ ഇറങ്ങുന്നവരും നിങ്ങളുടെ ലക്ഷ്യം മറന്ന് കൊണ്ട് മറുവിഭാഗത്തെ അധിക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും പ്രകോപിപ്പിക്കുന്നതിനുമുള്ള ഉപാധികളായി മാറുമ്പോൾ ആശങ്കപ്പെടുക തന്നെ വേണം.

രണ്ട് സംഘടനകളും പുറത്തേക്ക് വിടുന്ന മുദ്രാവാക്യങ്ങളും സൂചന നൽകുന്നത് കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിതമായ ദുരന്തത്തിന്റെ കാലയളവിലൂടെ നടന്ന് പോകുന്നു എന്ന് തന്നെയാണ്.

1921ൽ തുർക്കിയിലെ ഭരണം ബ്രിട്ടൻ അട്ടിമറിച്ചതിനെതിരെ ഖിലാഫത്ത് പ്രസ്ഥാനം എന്ന നിലയിൽ കേരളത്തിലുണ്ടായ സമുദായ കലാപം കൊന്നൊടുക്കിയത് ഏതാണ്ട് പതിനായിരത്തിലധികം പേരെയാണ്. ആ കാലപത്തിന്റെ ഓർമകൾ ഉണർത്തിക്കൊണ്ട് പൗരത്വഭേഗഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയ ഒരുവിഭാഗം ആളുകൾ മറുവിഭാഗത്തെ വെല്ലുവിളിക്കുയും തുടച്ച് നീക്കുകയും ചെയ്യുമെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണഭാഗം വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP