Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നുവർഷമായി ദേവീന്ദർ സിങ് ശ്രീനഗറിലെ സൈനികതാവളത്തിന്റെ മതിലിനോട് ചേർന്ന് പണിതുകൊണ്ടിരുന്നത് വമ്പൻ ആഡംബര വസതി; വാടകവീട്ടിലെ റെയ്ഡിൽ കണ്ടെത്തിയതും സൈനിക താവളത്തിന്റെ സമ്പൂർണ ലൊക്കേഷൻ മാപ്പ്; ഒപ്പം കണക്കിൽ പെടാത്ത 7.5 ലക്ഷം രൂപയും; കഴിഞ്ഞ വർഷം ജൂണിൽ ഹിസ്ബുൾ ഭീകരർക്കൊപ്പം ദേവീന്ദർ പത്താൻകോട്ടും ചണ്ഡിഗഡും സന്ദർശിച്ചതായി വിവരം; രണ്ടുദിവസം ചണ്ഡിഗഡിൽ അടിച്ചുപൊളിച്ച സംഘത്തിന്റെ ലക്ഷ്യം തിരഞ്ഞ് ഇന്റലിജൻസ് ഏജൻസികൾ

മൂന്നുവർഷമായി ദേവീന്ദർ സിങ് ശ്രീനഗറിലെ സൈനികതാവളത്തിന്റെ മതിലിനോട് ചേർന്ന് പണിതുകൊണ്ടിരുന്നത് വമ്പൻ ആഡംബര വസതി; വാടകവീട്ടിലെ റെയ്ഡിൽ കണ്ടെത്തിയതും സൈനിക താവളത്തിന്റെ സമ്പൂർണ ലൊക്കേഷൻ മാപ്പ്; ഒപ്പം കണക്കിൽ പെടാത്ത 7.5 ലക്ഷം രൂപയും; കഴിഞ്ഞ വർഷം ജൂണിൽ ഹിസ്ബുൾ ഭീകരർക്കൊപ്പം ദേവീന്ദർ പത്താൻകോട്ടും ചണ്ഡിഗഡും സന്ദർശിച്ചതായി വിവരം; രണ്ടുദിവസം ചണ്ഡിഗഡിൽ അടിച്ചുപൊളിച്ച സംഘത്തിന്റെ ലക്ഷ്യം തിരഞ്ഞ് ഇന്റലിജൻസ് ഏജൻസികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തീവ്രവാദി ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ ജമ്മു-കശ്മീർ ഡിസിപി ദേവീന്ദർ സിങ്ങുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ശ്രീനഗറിലെ 15 കോർപ്‌സ് ആസ്ഥാനത്തിന്റെ ഭൂപടം സസ്‌പെൻഡ് ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥന്റെ വസതിയിൽ നിന്ന് കണ്ടെടുത്തു. 15 കോർപ്‌സിന്റെ പൂർണമായ ലൊക്കേഷൻ മാപ്പാണ് വസതിയിലെ റെയ്ഡിൽ കിട്ടിയത്. ബദാമി ബാഗ് കന്റോൺമെന്റിന്റെ തൊട്ടടുത്താണ് ദേവീന്ദർ സിങ്ങിന്റെ വസതി. കണക്കിൽ പെടാത്ത 7.5 ലക്ഷം രൂപയും വീട്ടിൽ നിന്ന് കണ്ടെടുത്തു. ദേവീന്ദറിന്റെ അടുത്ത ബന്ധുക്കളുടെ വസതികളിലും റെയ്ഡ് നടന്നു.

ദേവീന്ദർ ശ്രീനഗറിലെ സൈനിക താവളത്തിന് തൊട്ടടുത്തായി ഒരുവീട് നിർമ്മിച്ച് വരികയായിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ദിരാ നഗറിൽ ഒരുആഡംബര വസതി തന്നെയാണ് പണിതുകൊണ്ടിരുന്നത്. ശ്രീനഗറിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നാണ് ഇന്ദിരാ നഗർ അറിയപ്പെടുന്നത്. 2017 ലാണ് വീട് നിർമ്മാണം തുടങ്ങിയത്. 15 കോർപ്‌സുമായി ഈ ആഡംബരവസതി മതിൽ പങ്കിടുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ദേവീന്ദർ ഒരുബന്ധുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

രണ്ടുഹിസ്ബുൾ ഭീകരർക്കൊപ്പമാണ് ദേവീന്ദർ സിങ് പിടിയിലായത്. രണ്ടു പിസ്റ്റളുകൾ, ഒരു എകെ റൈഫിൾ എന്നിവയ്‌ക്കൊപ്പം വെടിക്കോപ്പുകളുടെ വൻശേഖരവും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു. ദേവീന്ദറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നാണ് സൂചന. കുൽഗാമിലെ മീർബസാറിൽ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കവേയാണ് ദേവീന്ദറും കൂട്ടാളികളും വലയിലാകുന്നത്. ബാനിഹാൾ തുരങ്കം കടത്തി ജനമ്മു വഴി ഡൽഹി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു സംഘം.

അതിനിടെ ഡിഎസ്‌പിക്ക് സമ്മാനിച്ച ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ചു കൊണ്ട് കശ്മീർ ലെഫ്ന്റ് ഗവർണർ ഉത്തരവിറക്കി. ദേവീന്ദറിന്റെ സ്ഥാനക്കയറ്റത്തിനുള്ള നടപടികൾ മരവിപ്പിച്ചതായി പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് മെഡൽ പിൻവലിച്ചത്. 2018ലാണ് ദേവീന്ദറിന് ധീരതയ്ക്കുള്ള മെഡൽ സർക്കാർ നൽകിയത്. ഡിഎസ്‌പിയെ സർവ്വീസിൽ നിന്നും പിരിച്ചുവിടാനും കേസ് നടപടികൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാനും ശുപാർശ ചെയ്തതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് വ്യക്തമാക്കിയിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ ദേവീന്ദറിന്റെ പങ്കും അന്വേഷിച്ചുവരികയാണ്. 2002 ൽ തീവ്രവാദ വിരുദ്ധ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അംഗമായിരുന്നു ദേവീന്ദർ. ആക്രമണം നടത്താൻ ദേവീന്ദറിന്റെ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് അഫ്‌സൽ ഗുരു നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും അന്ന് അതാരും കാര്യമാക്കിയിരുന്നില്ല.

ഭീകരർക്കൊപ്പം കഴിഞ്ഞ വർഷം ദേവീന്ദർ ചണ്ഡീഗഡിൽ എന്തുചെയ്യുകയായിരുന്നു?

2019 ജൂണിൽ, ദേവീന്ദർ സിങ് മൂന്ന് ഹിസ്ബുൾ ഭീകരർക്കൊപ്പം പത്താൻകോട്ട് വരെ പോയതായി വിവരം കിട്ടിയിട്ടുണ്ട്. ചണ്ഡിഗഡിലേക്ക് ദേവീന്ദർ എത്തി രണ്ടുദിവസത്തിന് ശേഷം ഭീകരർ അദ്ദേഹത്തിന് ഒപ്പം ചേരുകയായിരുന്നു. ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം തിരഞ്ഞുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഏതായാലും ചണ്ഡിഗഡിൽ ഭീകരർക്കൊപ്പം രണ്ടുദിവസം ഇയാൾ താമസിച്ചിട്ടുണ്ട്. ദേവീന്ദറിനൊപ്പം തീവ്രവാദികൾ കൂടിയത് വേനലവധി അടിച്ചുപൊളിക്കാനാണോ,അതോ നഗരത്തിലെ വലിയ ഷോപ്പിങ് മാളിലിരുന്ന് ശത്രുപക്ഷത്തെ കുറിച്ച് വിവരം ശേഖരിക്കുകയായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

ശ്രീനഗറിൽ സാമൂഹിക വിരുദ്ധർക്കെതിരെ സുരക്ഷാ ഏജൻസികൾ നടപടികൾ ശക്തമാക്കിയ സമയത്താണ് ദേവീന്ദർ ഹിസ്ബുൾ ഭീകരരെയും കൂട്ടി ജൂൺ 25 നും 26 നും മധ്യേ പത്താൻകോട്ട് സന്ദർശിച്ചത്. പത്താൻകോട്ട് സന്ദർശിച്ച ശേഷമാണ് ഇവർ ചണ്ഡിഗഡിലെത്തിയത്. സെക്ടർ 51 ലെ അപ്പാർട്‌മെന്റിൽ രണ്ടുദിവസം താമസിച്ചു. പത്താൻകോട്ടിൽ ഇറക്കി വിട്ട ഭീകരർ രണ്ടുദിവസത്തിന് ശേഷം ചണ്ഡിഗഡിൽ ദേവീന്ദറിനൊപ്പം ചേർന്നു. രണ്ടുദിവസം ഇവർ ഒരുമിച്ച് താമസിക്കുകയും ചെയ്തു. ചണ്ഡിഗഡിലെ പ്രമുഖ ഷോപ്പിങ് മാളിൽ പോയെങ്കിലും ഭീകരരുടെ ഒരുകൂട്ടാളിക്ക് സുഖമില്ലാതിരുന്നതിനെ തുടർന്ന് വേഗം ഫ്‌ളാറ്റിലേക്ക് മടങ്ങുകയായിരുന്നു. സുഖമില്ലാതായ ആളെയും കൊണ്ട് സെക്ടർ 32 ലെ സർക്കാർ ആശുപത്രിയിലും പോയി ദേവീന്ദർ. മൊഹാലി കേന്ദ്രമാക്കി പഠിക്കുന്ന രണ്ടുകശ്മീരി വിദ്യാർത്ഥികളെയും അവിടെ വച്ചുകണ്ടുമുട്ടി. ഏതായാലും ദേവീന്ദറിന്റെയും ഭീകരരുടെയും ചണ്ഡിഗഡ് സന്ദർശനം എന്തുലക്ഷ്യമിട്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ തിരയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP