Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ച് ഞങ്ങൾ പിരിഞ്ഞു; സിദ്ദിഖിന്റെ ക്ഷണം സ്വീകരിച്ച് വീട്ടിലേക്ക് അതിഥികളായി മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടയുള്ള പ്രിയ താരങ്ങൾ; മമ്മൂട്ടി പകർത്തിയ സെൽഫി ഫങ്കുവച്ചതോടെ ട്വന്റി ട്വന്റി രണ്ടാം ഭാഗമാണോ എന്ന് ആരാധകരും; അമ്മയിൽ നിന്ന് അകന്നെങ്കിലും സൗദൃദത്തിൽ ദിലീപ് എന്നും ഒപ്പമെന്നും ആരാധകർ  

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒത്തുചേരുന്നത് ആഘോഷമാക്കാറാണ് പതിവ്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒരു ഫ്രെയിമിന് ചുവടെയായി എത്തിയിരിക്കുകയാണ്. നടൻ സിദ്ദിഖിന്റെ വീട്ടിലാണ് താരങ്ങളെല്ലാം ഒത്തിുകൂടിയത്. സിദ്ദിഖിന്റെ ക്ഷണപ്രകാരമാണ് എല്ലാവരും വീട്ടിലേക്ക് എത്തിയത്. കൂടിചേരലിനെക്കുറിച്ച് അദ്ദേഹം കുറിപ്പും പങ്കുവച്ചു.

എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞെന്നും സിദ്ദിഖ് കുറിപ്പിൽ പറയുന്നു. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ തലമൊട്ടയടിച്ചാണ് ദിലീപും ജയറാമും ചിത്ത്രതിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയാണ് സെൽഫി പകർത്തിയത്. കൂടെ മോഹൻലാലും ഉണ്ണി മുകുന്ദനും ചാക്കോച്ചനും സെൽ്ഫിയിലുണ്ട്.

സിദ്ദിഖിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:-

ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു...

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു.. ??

അതേ സയമം മലയാളസിനിമ ഒന്നാകെ ഒരു ക്യാമറയ്ക്ക് അണിനിരന്ന ട്വന്റി ട്വിന്റിയുടെ രണ്ടാംഭാഗത്തിന് സാധ്യതയുണ്ടോ എന്നാണ് ഉണ്ണി മുകുന്ദൻ ചിത്രം പങ്കുവച്ചതോടെ ആരാധകർ ചോദിച്ചത്. നടൻ ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഒരു ഫോട്ടോയാണ് പ്രചരണങ്ങൾക്ക് ആക്കം കൂട്ടിയത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP