Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ 40 രാജ്യങ്ങളിൽ കഴിഞ്ഞവർഷം കലാപങ്ങൾ റിപ്പോർട്ട് ചെയ്തു; ഈ വർഷം അത് 75 ആയി ഉയരും; ലോകം കൂടുതൽ ദുരന്തത്തിലേക്ക് നീങ്ങുന്നത് ഇങ്ങനെ

ലോകത്തെ 40 രാജ്യങ്ങളിൽ കഴിഞ്ഞവർഷം കലാപങ്ങൾ റിപ്പോർട്ട് ചെയ്തു; ഈ വർഷം അത് 75 ആയി ഉയരും; ലോകം കൂടുതൽ ദുരന്തത്തിലേക്ക് നീങ്ങുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ലോകരാഷ്ട്രങ്ങളിൽ നാലിലൊന്നിലും കഴിഞ്ഞവർഷം കലാപങ്ങളുണ്ടായതായി പഠനറിപ്പോർട്ട്. ഇതേ നില ഇക്കൊല്ലവും തുടരുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞവർഷം 40 രാജ്യങ്ങളിലാണ് പൊതുജനരോഷം കലാപമായി മാറിയതെങ്കിൽ ഇക്കൊല്ലം 75 രാജ്യങ്ങളിലെങ്കിലും അതുപടരുമെന്നാണ് മുന്നറിയിപ്പ്. അക്രമാസക്തമായ പ്രകടനങ്ങളും മറ്റുമാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.

2019-ൽ കടുത്ത പ്രതിഷേധമുയർന്ന രാജ്യങ്ങളിൽ ഹോങ്കോങ്, ചിലി, നൈജീരിയ, സുഡാൻ, ഹെയ്ത്തി, ലെബനൻ തുടങ്ങിയവയുണ്ട്. ഇക്കൊല്ലത്തെ കണക്ക് അടുത്തവർഷം പുറത്തിറക്കുമ്പോൾ, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്ക് വേദിയായ ഇന്ത്യയും അതിലുണ്ടാകുമെന്നുറപ്പാണ്. സാമൂഹിക-ധനശാസ്ത്ര വിലയിരുത്തൽ സ്ഥാപനമായ വെരിസ്‌ക് മേപ്പിൾക്രോഫ്റ്റിന്റേതാണ് പഠന റിപ്പോർട്ട്.

കഴിഞ്ഞവർഷം തുടക്കംമുതൽ ഏറ്റവും കൂടുതൽ സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും വേദിയായത് ഹോങ്കോങ്ങും ചിലിയുമാണ്. അടുത്ത രണ്ടുവർഷത്തേക്ക് ഈ രാജ്യങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ ഒരു സാധ്യതയുമില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2020-ൽ ലോകത്തേറ്റവും അപകടകരമായ സാഹചര്യമുണ്ടായേക്കാവുന്ന പത്തുരാജ്യങ്ങൾ വെനസ്വേല, ഇറാൻ, ലിബിയ, ഗിനി, നൈജീരിയ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ചിലി, ഫലസ്തീൻ, എത്യോപ്യ എന്നിവയാണെന്നും പഠനം സൂചിപ്പിക്കുന്നു.

ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ എത്യോപ്യക്കും പാക്കിസ്ഥാനും സിംബാബ്‌വെയ്ക്കുമൊപ്പം ഇന്ത്യയുമുണ്ട്. മിക്കവാറും ലോകരാജ്യങ്ങളിലെ സർക്കാരുകളെയൊക്കെ വിറപ്പിക്കാൻ ഈ സമരങ്ങൾക്കായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി ഉന്നയിച്ചിട്ടും പരിഹാരമില്ലാതെ കിടക്കുന്ന പ്രശ്‌നങ്ങളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്.

പുതിയ പട്ടികയനുസരിച്ച് സുഡാനാണ് ലോകത്തേറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യം. യെമനെ പിന്തള്ളിയാണ് സുഡാൻ ഒന്നാമതെത്തിയത്. പ്രതിഷേധക്കാർ നേരിടുന്ന ഭീഷണി കണക്കിലെടുക്കുമ്പോൾ ഉത്തരകൊറിയയാണ് അപകടകരം. അവിടെ പ്രതിഷേധിക്കുന്നയാൾ പിന്നെ ജീവനോടെയുണ്ടാകാൻ സാധ്യതയില്ല.

ലോകത്തെ 195 രാജ്യങ്ങളിൽ നാൽപ്പതുശതമാനത്തോളം ജനരോഷത്താൽ അസ്വസ്ഥമാകുമെന്നാണ് റിപ്പോർട്ടുനൽകുന്ന സൂചന. 125 രാജ്യങ്ങൾ പഠനവിധേയമാക്കിയശേഷമാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. പ്രതിഷേധം ശക്തമായി അമർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ റ്ഷ്യ, സൗദി അറേബ്യ, ചൈന, തുർക്കി, തായ്‌ലൻഡ്, ബ്രസീൽ എന്നിവയാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP