Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ മഹാരാജ്യത്തിന്റെ മാത്രം സവിശേഷതയാണ് പാർലമെന്ററി വ്യവസ്ഥക്കൊത്ത ഫെഡറൽ സംവിധാനമെന്ന് മറന്ന് ഗവർണറെ ചൊറിഞ്ഞ് മുന്നേറുമ്പോൾ നാണംകെടുന്നത് പിണറായിയല്ല...ജനാധിപത്യമാണ്;ഭരണത്തലവൻ അറിയാതെ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ പോകുന്നത് ഭരണഘടനാലംഘനം തന്നെയല്ലേ?ഗവർണറും മുഖ്യമന്ത്രിയും നേർക്കുനേർ പോരാടുമ്പോൾ ആർക്കൊപ്പമാണ് ശരി?

മറുനാടൻ ഡെസ്‌ക്‌

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേർക്ക്‌നേർ പോരാടുകയാണ്. ഗവർണറെ ബ്രിട്ടീഷ് ഭരണകാലത്തെ റസിഡന്റിനോട് ഉപമിച്ച് കൊണ്ട് കേരളത്തിൽ റസിഡന്റ് ഭരണത്തിന് ശ്രമിക്കരുതെന്ന് എന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഈആരും നിയമത്തിനും ഭരണഘടനയ്ക്കും അതീതരല്ലെന്നും താനൊരു റബ്ബർ സ്റ്റാമ്പാണെന്ന് ആരും കരുതരുതെന്നും അങ്ങനെ കരുതിയാൽ തെറ്റിയെന്നും പറയുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ആരാണ് ശരി, ഗവർണോറോ മുഖ്യമന്ത്രിയോ? രണ്ട് പേരുടേയും ഭാഗത്ത് ശരികളും തെറ്റുകളും ഉണ്ടെന്നും രണ്ട് പേരും രണ്ട് വ്യത്യസ്ത കാരണങ്ങളാൽ പിടിവാശി തുടരുകയാണ് എന്നും പറയുകയുന്നതാകും ഉചിതം. തീർച്ചയായും പിണറായി വിജയനും കേരള സർക്കാരും കൃത്യമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് തന്നെയാണ് ഈ പ്രതിസന്ധിയുടെ ആഴം ഇത്രയും രൂക്ഷമാക്കിയത്. ഗവർണർ ഒരു റബ്ബർ സ്റ്റാമ്പ് മാത്രമാണെന്നും തങ്ങൾ പറയുന്നതൊക്കെ ഒപ്പുവെജക്കേണ്ട ബാധ്യത ഗവർണർക്കുണ്ട് എന്നും പിണറായി സർക്കാർ അറിയാതെ ധരിച്ച് പോയിരിക്കുന്നു. വാസ്തവത്തിൽ സംസ്ഥാന ഭരണത്തിൻെ നിയമപരമായ തലവൻ ഗവർണറാണ്.

എന്നാൽ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ നയമായിരിക്കണം ഗവർണർ ഒപ്പുവയ്‌ക്കേണ്ടതും വായിക്കേണ്ടതും. അത് ഗവർണർക്ക് യോജിപ്പില്ലാത്ത കാര്യമാണെങ്കിൽ കൂടി അത് നടപ്പിലാക്കാനുള്ള ബാധ്യത ഗവർണർക്കുണ്ട്. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സ്ഥാനം അലങ്കരിക്കുന്ന ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ഒരു നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നിലപാട് എടുക്കുമ്പോൾ അത് കണ്ണും അടച്ച് ഒപ്പിടേണ്ടതോ പിന്തുണയ്‌ക്കേണ്ടതോ ആയ ബാധ്യത ഗവർണർക്കില്ല.

അവിടെയാണ് പിണറായി വിജയന് പരാജയം സംഭവിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിന് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള അവകാശം കേരള നിയമസഭയ്ക്കുണ്ട്. പ്രത്യേകിച്ച് കേരള നിയമസഭയിലെ 140 പേരിൽ ഒരാൾ ഒഴികെ 139 പേർക്കും ഒരേ വികാരം ആകുമ്പോൾ ആ പ്രമേയം പാസാക്കാം.

എന്നാൽ കേവലം ഒരു പ്രമേയം എന്ന പറയുന്നത് നിയമപരമായി ഒരു സാധുതയുമുള്ളതല്ല. അതിനാൽ തന്നെ ആ പ്രമേത്തിന് എതിരെ ഗവർണർ നിലപാട് എടുക്കുന്നത് വ്യക്തിപരമായ വിയോജിപ്പ് എന്നതിനപ്പുറം നിയമപരമോ ഭരണഘടനാപരമോ ആയ എന്തെങ്കിലും പ്രസക്തിയുണ്ട് എന്ന് തോന്നുന്നില്ല.

എന്നാൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കുമ്പോൾ ഗവർണറോട് പറയേണ്ട ബാധ്യത സർക്കാർ കാണിക്കണം. അത് ചെയ്തില്ല. അതിനേക്കാൾ ഗുരുതരമായ വസ്തുത സുപ്രീംകോടതിയിൽ പോയി പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സർക്കാർ കേസ് ഫയൽ ചെയ്തതാണ്. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധം തന്നെയാണ്.

പാർലമെന്റ് പാസാക്കിയ ഒരു ബില്ലിനെതിരെ പ്രതിഷേധിക്കുന്നതും പ്രമേയം പാസാക്കുന്നതും ഒരു സർക്കാർ ഭരണഘടനാപരമായ പദവിയുള്ള കേന്ദ്ര സർക്കാർ പാസാക്കിയ ഒരു നിയമത്തിന് എതിരെ രംഗത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP