Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രാഹ്മണർ ആരെങ്കിലും നിങ്ങളുടെ കൂടെയുണ്ടോ..? ബിജെപി നേതാക്കൾ പറഞ്ഞു.. ഇല്ല..! എന്നാൽ നായന്മാർ ആരെങ്കിലുമോ? മുന്നോട്ടു വന്നത് മൂന്ന് പേർ; എങ്കിൽ നായന്മാർ മാത്രം വീട്ടിൽ കയറിയാൽ മതി; ബാക്കിയുള്ളവർ പുറത്തു നിന്നോളൂ; വഞ്ചിയൂരിലുള്ള മോഹനൻ നായരുടെ വീട്ടിൽനിന്ന് പൗരത്വ ഭേദഗതി നിയമത്തിൽ ബോധവൽക്കരണം തുടങ്ങാൻ ഇറങ്ങിയ ബിജെപി നേക്കാൾക്ക് ഉണ്ടായ അനുഭവം ഇങ്ങനെ; ആ കഥ വിശദീകരിച്ച് വിഡി സതീശൻ എംഎൽഎയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ..

ബ്രാഹ്മണർ ആരെങ്കിലും നിങ്ങളുടെ കൂടെയുണ്ടോ..? ബിജെപി നേതാക്കൾ പറഞ്ഞു.. ഇല്ല..! എന്നാൽ നായന്മാർ ആരെങ്കിലുമോ? മുന്നോട്ടു വന്നത് മൂന്ന് പേർ; എങ്കിൽ നായന്മാർ മാത്രം വീട്ടിൽ കയറിയാൽ മതി; ബാക്കിയുള്ളവർ പുറത്തു നിന്നോളൂ; വഞ്ചിയൂരിലുള്ള മോഹനൻ നായരുടെ വീട്ടിൽനിന്ന് പൗരത്വ ഭേദഗതി നിയമത്തിൽ ബോധവൽക്കരണം തുടങ്ങാൻ ഇറങ്ങിയ ബിജെപി നേക്കാൾക്ക് ഉണ്ടായ അനുഭവം ഇങ്ങനെ; ആ കഥ വിശദീകരിച്ച് വിഡി സതീശൻ എംഎൽഎയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമത്തിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞ് കേരളത്തിൽ അങ്ങോളമിങ്ങോളം വിശദീകരണങ്ങളുമായി നടക്കുകയാണ് ബിജെപി നേതാക്കൾ. കേന്ദ്രമന്ത്രമാരെ കളത്തിൽ ഇറക്കി കൊണ്ടുള്ള പ്രചരണമാണ് ഇക്കാര്യത്തിൽ ബിജെപി നടത്തുന്നത്. എന്നാൽ, പലയിടത്തും ആളുകളെ വിശദീകരിച്ചു മനസ്സിലാക്കാൻ ബിജെപി നേതാക്കൾക്ക് സാധിക്കുന്നില്ല. കടകൾ അടച്ചു കൊണ്ടാണ് നാട്ടുകാർ പ്രതികരിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരും താനൂരുമൊക്കെ ഇത് സംഭവിച്ചു കഴിഞ്ഞു. ഇതോടെ ബിജെപിയുടെ വിശദീകരണവും ആളെ പാളുകയാണ്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള വിശദീകരണം കേൾക്കാൻ ബിജെപിക്കാർ മാത്രമായി പോകുന്ന അവസ്ഥയാണ് പൊതുവിലുള്ളത്.

ഇതിനിടെ ബിജെപി വാദങ്ങളെ തള്ളിക്കൊണ്ട് മറുപ്രചരണവും ശക്തമാക്കിയിട്ടുണ്ട് കോൺഗ്രസും സിപിഎമ്മും. മേഖലകൾ കേന്ദ്രീകരിച്ച് യാത്രകളും പൊതുയോഗങ്ങളുമാണ് കോൺഗ്രസ് നടത്തുന്നത്. നിയമത്തെകുറിച്ച് പൊതുജനത്തിന് ബോധവത്കരണം നൽകുവാൻ ബിജെപി ശ്രമിക്കുമ്പോൾ നിയമഭേദഗതിയുടെ ദോഷവശങ്ങളെ കുറിച്ചാണ് പ്രതിപക്ഷമടക്കമുള്ള കക്ഷികൾ വിശദീകരണയോഗത്തിലൂടെ ശ്രമിക്കുന്നത്. കോൺഗ്രസിൽ നിന്നും കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്നവരുടെ കൂട്ടത്തിൽ നിരവധി രാഷ്ട്രീയ നേതാക്കളുണ്ട്.

സിഎഎ കൊണ്ടുള്ള അപകടം എന്തെന്ന് ലളിതമായി വിശദീകരിക്കുന്നവരുടെ കൂട്ടത്തിലാണ് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. കോൺഗ്രസിന്റെ വിശദീകരണ പൊതുയോഗങ്ങളിൽ അദ്ദേഹം വ്യക്തമായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. പറവൂർ എംഎ‍ൽഎയായ വി.ഡി.സതീശൻ നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വിശദീകരണ യോഗത്തിലാണ് സതീശൻ പ്രസംഗിക്കുന്നത്. ഇതിൽ ബിജെപി നേതാക്കളെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗം. പൊതുജനത്തെ പൗരത്വ നിയമഭേദഗതിയെ കുറിച്ച് ബോധവത്കരിക്കുവാനായി ഒരു കുഞ്ഞു കഥയാണ് അദ്ദേഹം പറയുന്നത്. തലസ്ഥാനത്തെ വഞ്ചിയൂരിലുള്ള മോഹനൻ നായരുടെ വീട്ടിലെത്തിയ ബിജെപി നേതാക്കൾക്കുണ്ടായ അനുഭവമാണ് സതീശൻ പറഞ്ഞത്.

സതീശൻ പറഞ്ഞ കഥ ഇങ്ങനെയാണ്:

പൗരത്വ നിയമഭേദഗതിയെ കുറിച്ച് പറയുവാനാണ് എത്തിയതെന്ന മുഖവുരയോടെ വാതിലിന് മുന്നിൽ നിന്ന ബിജെപി നേതാക്കളോട് മോഹനൻ നായർ 'നിങ്ങളിൽ ബ്രാഹ്മണർ ആരൊക്കെയാ ഉള്ളത്..?' എന്ന ചോദ്യം ചോദിക്കുന്നു. എന്നാൽ ''ആരുമില്ലല്ലോ ചേട്ടാ..!'' എന്ന് പറയുന്ന നേതാക്കളോടായി ''നായന്മാരുണ്ടോ നിങ്ങടെ കൂട്ടത്തിൽ.. എന്നായി മോഹൻനായർ. ഇതു കേട്ട് ബിജെപി സംഘത്തിലെ മൂന്ന് പേർ മുന്നോട്ട് ചെന്നു. അപ്പോൾ അവരോട് മാത്രമായി വീട്ടിനുള്ളിലേക്ക് കയറി ചെല്ലാൻ ഗൃഹനാഥൻ ആവശ്യപ്പെട്ടു. ബാക്കിയുള്ളവർ നിരാശരായി ഗേറ്റിനു പുറത്ത് നിൽക്കുന്നത് കണ്ട് നിങ്ങൾക്ക് വിഷമമായോ എന്ന ചോദ്യത്തിന് അക്ഷമയോടെ മോശമായെന്ന് പറയുന്ന നേതാക്കളോട് നിങ്ങൾക്ക് വിഷമമായി അല്ലേ ഇതു തന്നെയാണ് പൗരത്വ ബില്ലിലും ഉള്ളത്. നമുക്കിഷ്ടപ്പെട്ടവരെ അകത്തേക്ക് കയറ്റാനും മറ്റുള്ളവരെ പുറത്തു നിർത്താനുമുള്ള ചിലരുടെ തന്ത്രമാണിതെന്ന് പറഞ്ഞ മോഹനൻനായരുടെ കഥ പറഞ്ഞ് വി.ഡി.സതീശൻ അദ്ദേഹത്തിന് ഒരു സല്യൂട്ടും നൽകുന്നു.

കോൺഗ്രസിന്റെ സൈബർ ഇടങ്ങളിലെല്ലാം വൈറലാണ് വി ഡി സതീശന്റെ പ്രസംഗം. ലളിതമായി പൗരത്വ നിയമത്തെ വിശദീകരിക്കുകയാണ് എന്നാണ് കോൺഗ്രസ് അനുഭാവികൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP