Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വസ്തു തർക്കം അവസാനിച്ചത് വെടിവെയ്‌പ്പിൽ; സഹോദരനും മകനും ചേർന്ന് വീട്ടമ്മയെയും മാതാവിനേയും വെടിവെച്ചു; വെടിയേറ്റ മുറിവുമായി വീട്ടമ്മ ഏഴുകിലോമീറ്റർ താണ്ടി പൊലീസ് സ്റ്റേഷനിൽ; കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: സഹോദരന്റെ മകന്റെ വെടിയേറ്റ വീട്ടമ്മ വെടിയേറ്റ മുറിവുമായി ഏഴ് കിലോമീറ്റർ താണ്ടി പൊലീസ് സ്‌റ്റേഷനിലേക്ക്. പഞ്ചാബിലെ മുക്‌സർ ജില്ലയിലായിരുന്നു സംഭവം. ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് സഹോദരനും ഇയാളുടെ മകനുമെതിരെ പരാതിനൽകാനാണ് നാൽപ്പത്തിരണ്ടുകാരിയായ വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

സഹോദരന്റെ കൗമാരക്കാരനായ മകനാണ് തനിക്കും തന്റെ അമ്മ സുഖ്ബീന്ദർ കൗറിനു നേരെ വെടിയുതിർത്തതെന്ന് സുമീത് കൗർ പറഞ്ഞു. വെടിവയ്പിൽ പരിക്കേറ്റ അമ്മയുമായാണ് സുമീത് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇരുവരെയും പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഇവരുടെ ശരീരത്തിൽനിന്നും വെടിയുണ്ടകൾ നീക്കം ചെയ്തു.

തന്റെയും അമ്മയുടേയും ഉടമസ്ഥതയിലുള്ള ഭൂമി സഹോദരൻ ഹരീന്ദർ സിങ് തട്ടിയെടുക്കാനുള്ള ശ്രമമാണ് വാക്കേറ്റത്തിലും വെടിവയ്പിലും കലാശിച്ചതെന്ന് സുമീത് വിശദീകരിച്ചു.

പിതാവിന്റെ മരണശേഷം തന്റെയും അമ്മയുടേയും പേരിൽ 16 ഏക്കർ ഭൂമിയാണ് ലഭിച്ചത്. ഇത് ഹരീന്ദർ സിങ് സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നു. ഹരീന്ദർ സിംഗിനും പത്താം ക്ലാസുകാരനായ മകനുമെതിരെ പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP