Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഇരന്നു വാങ്ങുന്ന പ്രഹരങ്ങൾ' ഗവർണർ ആരാണെന്ന് കേരള മുഖ്യമന്ത്രി ശരിക്ക് മനസ്സിലാക്കാൻ പോകുന്നതെയുള്ളു; ഭരണഘടനയെന്തെന്നും റൂൾസ് ഓഫ് ബിസിനസ് എന്താണെന്നും മുഖ്യമന്ത്രിയെ പഠിപ്പിക്കും; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഗവർണർ ആരാണെന്ന് കേരള മുഖ്യമന്ത്രി ശരിക്ക് മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ എന്ന് മുന്നറിയിപ്പുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ട്വിറ്ററിലൂടെയാണ് വി മുരളീധരന്റെ ഈ പ്രതികരണം. മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. 'ഇരന്നു വാങ്ങുന്ന പ്രഹരങ്ങൾ' എന്നും 'ഗവർണർ റോക്‌സ്' എന്നുമുള്ള രണ്ട് ഹാഷ്ടാഗിലാണ് ഈ ട്വീറ്റ് മുരളീധരൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭരണഘടനയെന്തെന്നും റൂൾസ് ഓഫ് ബിസിനസ് എന്താണെന്നും മുഖ്യമന്ത്രിയെ പഠിപ്പിക്കുമെന്നും വി മുരളീധരൻ പറയുന്നു.

ഇതിനു പിന്നാലെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ ഗവർണർക്ക് നിയമവും ഭരണഘടനയും അറിയാമെന്നും വി മുരളീധരൻ അവകാശപ്പെട്ടു. അങ്ങനെയുള്ള ഗവർണറോട് തർക്കിക്കാൻ ചെന്ന നേരത്തെക്കുറിച്ചോർത്ത് മുഖ്യമന്ത്രി ഇപ്പോൾ ഖേദിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ ഗവർണർക്ക് നിയമവും ഭരണഘടനയും അറിയാമെന്നും വി മുരളീധരൻ അവകാശപ്പെട്ടു. അങ്ങനെയുള്ള ഗവർണറോട് തർക്കിക്കാൻ ചെന്ന നേരത്തെക്കുറിച്ചോർത്ത് മുഖ്യമന്ത്രി ഇപ്പോൾ ഖേദിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP