Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴി തടയൽ കേസ്: ശബരീനാഥൻ എംഎൽഎക്ക് അറസ്റ്റ് വാറണ്ട്; അഡീ.ചീഫ്.ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ശബരീനാഥൻ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതോടെ

വഴി തടയൽ കേസ്: ശബരീനാഥൻ എംഎൽഎക്ക് അറസ്റ്റ് വാറണ്ട്; അഡീ.ചീഫ്.ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ശബരീനാഥൻ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതോടെ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: വഴി തടയൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത അരുവിക്കര നിയോജക മണ്ഡലം എം എൽ എ ശബരിനാഥന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്. എം എൽ എ അടക്കം പന്ത്രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൂജപ്പുര സർക്കിൾ ഇൻസ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് ജയകൃഷ്ണൻ ഉത്തരവിട്ടത്.

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായ ശബരിനാഥൻ , വിൻസന്റ് , കരകുളം കൃഷ്ണപിള്ള , സതീഷ് കുമാർ , ഹരികുമാർ , ഷൈൻ ലാൽ , അനിൽകുമാർ , രാജേഷ് , ദീപു , അനന്തു ശേഖർ, ജയേഷ് ചന്ദ്രൻ , ജയശ്രീ എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള പ്രതികൾ.

പൂജപ്പുര ജംഗ്ഷന് സമീപം പ്രതികൾ ന്യായവിരോധമായി സംഘം ചേർന്ന് പൊതുവഴി തടഞ്ഞ് അതു വഴിയുള്ള വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുവെന്നും ന്യായവിരോധമായ ജനക്കൂട്ടം പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ന്യായമായ അജ്ഞയെ ധിക്കരിച്ചു പ്രവർത്തിച്ചുവെന്നുമാണ് കേസ്. 2017 ജനുവരി 13 നാണ് പൂജപ്പുര പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP