Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജല്ലിക്കെട്ടിനിടെ കാളകളുടെ കുത്തേറ്റ് രണ്ട് മരണം; മരിച്ചവർ രണ്ട് പേരും ജല്ലിക്കെട്ട് കാളകളുടെ ഉടമസ്ഥർ

ജല്ലിക്കെട്ടിനിടെ കാളകളുടെ കുത്തേറ്റ് രണ്ട് മരണം; മരിച്ചവർ രണ്ട് പേരും ജല്ലിക്കെട്ട് കാളകളുടെ ഉടമസ്ഥർ

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ജല്ലിക്കെട്ടുകളിൽ രണ്ടുപേർ കാളയുടെ കുത്തേറ്റ് മരിച്ചു. അളങ്കാനല്ലൂരിലും അവണിയപുരത്തുമാണ് ജല്ലിക്കെട്ട് കാളയുടെ കുത്തേറ്റ് രണ്ട് പേർ മരിച്ചത്.ജല്ലിക്കെട്ട് കാളകളുടെ ഉടമസ്ഥരാണ് മരിച്ച രണ്ടുപേരും.

മധുര ജില്ലയിലെ അളങ്കാനല്ലൂർ ജല്ലിക്കെട്ടിനിടെയാണ് ചോഴവന്താൻ സ്വദേശി ശ്രീധർ (25) മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. കാളയുമായി ശ്രീധർ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടയിൽ വിരണ്ടോടിയ കാളയെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് ശ്രീധറിന് കുത്തേറ്റതെന്ന് പൊലീസ് അറിയിച്ചു. സംഘാടകർ ഒരുക്കിയ പ്രാഥമികചികിത്സാകേന്ദ്രത്തിലും പിന്നീട് മധുര രാജാജി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൻജിനിയറിങ് പൂർത്തിയാക്കി നിയമപഠനത്തിന് തയ്യാറെടുത്തിരിക്കുകയായിരുന്നു ശ്രീധർ.

കൃഷ്ണഗിരി ജില്ലയിലെ അഞ്ചെട്ടിയിൽ നടന്ന ജല്ലിക്കെട്ടിൽ മുരുഗൻ(40) ആണ് മരിച്ചത്. മത്സരത്തിനു മുന്നോടിയായുള്ള നൃത്തപരിപാടിയിലെ ബഹളത്തിൽ വിരണ്ടോടിയ കാളയെ പിടിക്കാൻ ശ്രമിക്കുമ്പോഴാണ് മുരുഗന് കുത്തേറ്റത്. ആവണിയാപുരം, പാലമേട്, അലങ്കാനല്ലൂർ ജല്ലിക്കെട്ടുകളിലായി നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP