നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം.. കൈപിടിച്ച് സന്തോഷത്തോടെ 'ലച്ചുവും ഭാവി വരനും'! ഉപ്പും മുളകിലെ കല്യാണത്തിന് ശേഷം നടിക്ക് ജീവിതത്തിലും മാഗല്യമോ? ഹണിമൂൺ കഴിഞ്ഞ് പുതുപെണ്ണിനെ തേടി ടിവിക്ക് മുമ്പിൽ ഇരിക്കുന്നവർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ജൂഹി റുസ്തഗിയെ കുറിച്ചുള്ള പ്രണയ സംശയങ്ങൾ; ഫ്ളവേഴ്സിലെ ഉപ്പും മുളക് വീണ്ടും സോഷ്യൽ മീഡിയയ്ക്ക് ചർച്ചാ വിഷയം; ലച്ചു ഇനി അഭിനയിക്കാനെത്തുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഫ്ളവേഴ്സ് ടിവിയിലെ 'ഉപ്പും മുളകും' പരമ്പരയിലെ ലച്ചുവിനു (ജൂഹി റുസ്തഗി) പിന്നാലെയുള്ള ഗോസിപ്പുകൾ തീരുന്നില്ല. സീരിയലിലെ ലച്ചുവിന്റെ വിവാഹം പ്രേക്ഷകരിൽ നിരവധി സംശയങ്ങൾക്ക് വഴിവച്ചിരുന്നു. ലച്ചുവിനെ ചുറ്റപ്പറ്റി സോഷ്യൽമീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. ഉപ്പു മുളകും സീരിയലിൽ നിന്ന് ലച്ചു ഒഴിവായി എന്നാണ് ഒരു സംസാരം. മറ്റൊന്ന് ലച്ചുവിന്റെ ഒർജിനൽ വിവാഹം ഉടനുണ്ടാകുമെന്നാണ്. ഈ റിപ്പോർട്ടിനു ശക്തിപകരുന്ന ചില ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.
ഡോക്ടറും മോഡലുമായ രോവിൻ ജോർജുമൊത്താണ് ജൂഹി റുസ്തഗി ചടങ്ങിൽ എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്.ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം സോഷ്യൽ മീഡിയ ഉയർത്തിയത്. മറ്റുള്ളവർക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെ. അഭിനയത്തിലും മോഡലിങ്ങിലും താൽപര്യമുള്ള രോവിൻ സംഗീത ആൽബത്തിൽ ജൂഹിക്കൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. ഇരുവരുമൊത്തുള്ള ചിത്രങ്ങൾ ജൂഹി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിനു വൻ സ്വീകാര്യത്തെയും ആശംസകളും ലഭിച്ചിരുന്നു.
പ്രണയത്തെ കുറിച്ച് നേരത്തെ ലച്ചു പറഞ്ഞിട്ടുണ്ട്. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം പ്രണയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉയർന്നുവരാറുണ്ട്. ആദ്യത്തേതും രണ്ടാമത്തേതും മൂന്നാമത്തേതുമൊക്കെ പൊട്ടിപ്പാളീസായതാണ്. ഇപ്പോ നാലാമത്തേതിൽ നിൽക്കുകയാണ്. ഇത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത് പാളീസാവുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അന്ന് ജൂഹി പറഞ്ഞത്. അഭിമുഖങ്ങളിൽ ജൂഹി രോവിനെക്കുറിച്ച് പറഞ്ഞിരുന്നു. ഫോണിലെ അവസാനത്തെ മെസ്സേജിനെക്കുറിച്ചും കോളിനെക്കുറിച്ചും ചോദിച്ചപ്പോൾ രോവിനെന്ന മറുപടിയായിരുന്നു താരം നൽകിയത്.
ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലെ ചോദ്യം നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. ഡോക്ടർ രോവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഹിയും എത്തിയിട്ടുണ്ട്. നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം എന്ന ക്യാപ്ഷനുമായാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റുകളുമായി എത്തിയിട്ടുള്ളത്. കൈപിടിച്ച് സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടുള്ളത്.
അടുത്തിടെയായിരുന്നു സീരിയലിൽ ലച്ചുവിന്റെ വിവാഹം കഴിഞ്ഞത്. സിദ്ധാർത്ഥിനൊപ്പം ഹണിമൂണാഘോഷിക്കാൻ പോയ ലച്ചുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ. ജൂഹിയെ കാണാത്തതിനാൽ ഇനി സീരിയലിൽ താരം ഇല്ല എന്ന വാർത്ത പരക്കുന്നതിനിടിയിലാണ് താരത്തിന്റെ കല്യാണം എന്ന തരത്തിലുള്ള വാർത്ത പ്രചരിക്കുന്നത്. ഇതിനിടെയാണ് ചിത്രങ്ങൾ വൈറലാകുന്നത്. ഇത് തന്റെ മനസ്സിലെ പ്രണയം പങ്കവയ്ക്കലാണെന്നും സോഷ്യൽ മീഡിയ പറയുന്നു. യഥാർത്ഥ പേര് ജൂഹിയെന്നാണെങ്കിലും എല്ലാവരും ലച്ചുവെന്നാണ് താരത്തെ വിളിക്കാറുള്ളത്. ലച്ചുവിന്റെ ചില സ്വഭാവങ്ങൾ തനിക്കുമുണ്ടെന്നും കുറച്ച് സാമ്യങ്ങൾ തങ്ങളിലുണ്ടെന്നും ജൂഹി നേരത്തെ പറഞ്ഞിരുന്നു.
ബാലു-നീലു ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ലച്ചു. കവിതയെഴുത്തും പാട്ടുമൊക്കെയാണ് ലച്ചുവിന്റെ പരിപാടി. പൊതുവെ മടിച്ചിയാണെങ്കിലും നീലു വിടാതെ പിന്തുടർന്ന് ജോലികൾ ചെയ്യിപ്പിക്കാറുണ്ട്. വീട്ടിലുള്ളവരെ വിമർശിക്കാനും കേശു-ശിവയ്ക്ക് പണി കൊടുക്കാനും ലച്ചു മുന്നിലുണ്ടാവാറുണ്ട്. സുഹൃത്തിന്റെ ബർത്ഡേ പാർട്ടിയിൽ പങ്കെടുക്കാനായ പോയപ്പോളായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാനുള്ള അവസരമെത്തിയത്. അടുത്തിടെയായിരുന്നു ലച്ചുവിന്റെ വിവാഹം കഴിഞ്ഞത്. സിദ്ധാർത്ഥിനൊപ്പം ഹണിമൂണാഘോഷിക്കാൻ പോയ ലച്ചുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിലാണ് പൊതുവേദിയിൽ ലച്ചു തിളങ്ങിയത്. ഡോക്ടർ രോവിനൊപ്പമായാണ് ലച്ചു പൂജ ചടങ്ങിലേക്ക് എത്തിയത്.
സീരിയലിൽ ജീവിതത്തെ വെല്ലുന്ന രീതിലായിരുന്നു ലച്ചുവിന്റെ വിവാഹ രംഗം ചിത്രീകരിച്ചത്. എന്നാൽ, തന്റെ വിവാഹത്തെ കുറിച്ച് അഭ്യൂഹങ്ങൾ ശക്തിപെട്ടത്തോടെ താരം തന്നെ ഫേസ്ബുക്ക് ലൈവിലൂടെ സത്യാവസ്ഥ വെളുപ്പെടുത്തി. തനിക്ക് കല്യാണമാക്കുമ്പോൾ എല്ലാവരേയും അറിയിക്കുമെന്നും ജൂഹി റുസ്തഗി വ്യക്തമാക്കി. ഉപ്പും മുളകും സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജവേളയിൽ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇപ്പോത്തെ ചർച്ചക്ക് കാരണം. സുഹൃത്തുക്കളും താരങ്ങളുമുൾപ്പടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. 'ഉപ്പും മുളകും' പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്സൽ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ, ബിജു സോപാനം, സുനിൽ സുഗത, വെട്ടുകളി പ്രകാശ്, പൗളി വത്സൻ, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
ഒരു കുടുംബം പോലെയാണ് തങ്ങളെല്ലാം കഴിയുന്നതെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. സംവിധായകന്റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാനായി താരങ്ങളെല്ലാം എത്തിയിരുന്നു. ബാലുവും നീലുവും കേശുവും ശിവയും മുടിയനുമെല്ലാം ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. കുടുംബസമേതമായാണ് പലരും എത്തിയത്.ആയിരം എപ്പിസോഡിലേക്ക് കടന്നതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹം നടത്തിയത്. പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ഡീഡിയെന്ന ഡെയ്ൻ ഡേവിസാണ് സിദ്ധാർത്ഥായി എത്തിയത്.
നേവി ഓഫീസറായ സിദ്ധുവിനൊപ്പം ഹണുമൂണാഘോഷിക്കാനായി പോയ ലച്ചു തിരികെ വരാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. പരമ്പരയിൽ നിന്നും താരം പിൻവാങ്ങിയോ, എന്ന ചർച്ചയും സജീവമാണ്.
Stories you may Like
- ഉപ്പും മുളകും ഹോട്ടൽ ഉടമയും ജീവനക്കാരും അറസ്റ്റിൽ
- ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങി എന്ന് വരുത്തി കഥാപാത്രത്തെ തീർക്കാൻ ശ്രമിക്കുകയാണ്
- വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചു നിഷ സാരംഗ്
- പഴങ്ങളും പച്ചക്കറികളും കേടാകാതെ ദീർഘനാൾ സൂക്ഷിക്കാൻ എളുപ്പവഴി അറിയണോ?
- കിടങ്ങൂരിൽ പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍