Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സോഷ്യൽ മീഡിയയിലെ ഫയർ ചലഞ്ച് ഏറ്റെടുത്ത് പെൺകുട്ടി; ബെഡ്‌റൂമിലെത്തി ആരും കാണാതെ ശരീരത്തിൽ തീ കൊളുത്തിയ 11കാരിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോഷ്യൽ മീഡിയയിലെ ഫയർ ചലഞ്ച് ഏറ്റെടുത്ത് പെൺകുട്ടി; ബെഡ്‌റൂമിലെത്തി ആരും കാണാതെ ശരീരത്തിൽ തീ കൊളുത്തിയ 11കാരിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

ഫ്‌ളോറിഡ: സോഷ്യൽ മീഡിയയിലെ ഫയർ ചലഞ്ചിന്റെ ഭാഗമായി ദേഹത്ത് തീ കൊളുത്തിയ 11കാരിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയ ചലഞ്ചിന്റെ ഭാഗമായി ശരീരത്തിൽ മെഴുകുതിരി കൊണ്ടു തീ കൊളുത്തുകയായിരുന്നു പെൺകുട്ടി. തീ ആളി പടർന്നതോടെ വീടും കത്തി നശിച്ചു. കുട്ടിയുടെ ബെഡ്‌റൂമിൽ നിന്നുമാണ് തീ പടർന്നത്. വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

കുട്ടിയുടെ കൈയിലും വയറിലും തുടകളിലും നെഞ്ചിലുമെല്ലാം ഗുരുതരമായി പൊള്ളലേറ്റു. പെൺകുട്ടിയെ ഓപ്പറേഷന് വിധേയയാക്കി. താമ്പയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി. ആളുകൾ തങ്ങളുടെ ശരീരം ക്രമികരിച്ച് ജ്വലനത്തിന് സഹായിക്കുന്ന ദ്രാവകം ശരീരത്ത് തേച്ച ശേഷം തീ കൊളുത്തുന്നതാണ് ഫയർ ചലഞ്ച്. അപകടകരമായ ഈ സോഷ്യൽ മീഡിയ ചലഞ്ചിൽ പെൺകുട്ടി പങ്കെടുത്തതാണ് തീ പിടിക്കാൻ കാരണമായത്.

ശരീരത്തിൽ ആൽക്കഹോൾ പോലെ എന്തോ ഒരു ദ്രാവകം ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്യുന്നതാണ് ഫയർ ചലഞ്ച് ക്രമേണ ആൽക്കഹോൾ കത്തി തീരുന്നതോടെ തീ അണയുന്നതാണ് ഈ അപകടകരമായ സോഷ്യൽ മീഡിയ ചലഞ്ച്. പലരും ഈ ചലഞ്ച് ഏറ്റെടുത്ത ശേഷം വെള്ളത്തിലേക്ക് ചാടുകയാണ് പതിവ്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

2018 ഓഗസ്റ്റിൽ ഡിട്രോയിറ്റിൽ നിന്നുള്ള 12 കാരിയുടെ ശരീരത്തിൽ 49 ശതമാനം പൊള്ളലേറ്റിരുന്നു. ടിമിയ എന്ന 12കാരി രണ്ട് സുഹൃത്തുക്കളുടെ മുന്നിൽ നിന്നു കൊണ്ടാണ് ഈ സാഹസികത നടത്തിയത്. അടുക്കളയിൽ നിന്നും ഓടിവന്ന അമ്മയും രണ്ടാനച്ഛനും ചേർന്ന് ഉടൻ തീയണച്ചതുകൊണ്ടാണ് പെൺകുട്ടി രക്ഷപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP