Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ കാണാതായതോടെ പുതുവൽസര ദിനത്തിൽ പരാതി നൽകി ഡോ അഷറഫ്; സഹായിക്കുന്നവർക്ക് 10000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് കാത്തിരുന്ന അച്ഛനേയും അമ്മയേയും തേടിയെത്തിയത് ഡിക്ടറ്റീവ് ഏജൻസിയുടെ കോൾ; ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഡിക്കി തുറന്ന് നോക്കിയപ്പോൾ കണ്ടത് ഡിക്കിയിൽ പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിലെ മൃതദേഹം; ഇന്ത്യൻ യുവതിയുടേതുകൊലപാതകമെന്ന് സംശയിച്ച് ഷിക്കോഗോ പൊലീസ്; സുരീൽ ഡാബാവാലയുടെ മരണത്തിൽ ഞെട്ടി അമേരിക്കൻ പ്രവാസികൾ

മകളെ കാണാതായതോടെ പുതുവൽസര ദിനത്തിൽ പരാതി നൽകി ഡോ അഷറഫ്; സഹായിക്കുന്നവർക്ക് 10000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് കാത്തിരുന്ന അച്ഛനേയും അമ്മയേയും തേടിയെത്തിയത് ഡിക്ടറ്റീവ് ഏജൻസിയുടെ കോൾ; ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഡിക്കി തുറന്ന് നോക്കിയപ്പോൾ കണ്ടത് ഡിക്കിയിൽ പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിലെ മൃതദേഹം; ഇന്ത്യൻ യുവതിയുടേതുകൊലപാതകമെന്ന് സംശയിച്ച് ഷിക്കോഗോ പൊലീസ്; സുരീൽ ഡാബാവാലയുടെ മരണത്തിൽ ഞെട്ടി അമേരിക്കൻ പ്രവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ഷിക്കാഗോ: കഴിഞ്ഞ മാസം അമേരിക്കയിൽ കാണാതായ ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ സ്വന്തം കാറിനുള്ളിലെ ഡിക്കിയിൽ കണ്ടെത്തിയതിൽ അന്വേഷണം തുടങ്ങി.കഴിഞ്ഞ ഡിസംബർ 30 മുതലാണ് യുവതിയെ കാണാതായത്. മൃതദേഹ പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണോ മരണമെന്ന് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ഷിക്കാഗോ ഷൗൺബർഗിൽ താമസമാക്കിയ സുരീൽ ഡാബാവാല (34)യുടെ മൃതദേഹമാണ് കാറിന്റെ ഡിക്കിയിൽനിന്ന് കണ്ടെത്തിയത്. കാറിൽ ജിമ്മിലേക്കു പോയ യുവതിയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. യുവതിയെ കാണാനില്ലെന്നു കാട്ടി പുതുവത്സരദിനത്തിൽ വീട്ടുകാർ പരാതി നൽകി. സ്വകാര്യ ഡിക്ടിറ്റീവ് ഏജൻസിയുടെ സഹായവും കുടുംബം തേടിയിരുന്നു. തെരച്ചിലിനൊടുവിൽ തിങ്കളാഴ്ച ഷിക്കാഗോയിലെ വെസ്റ്റ് ഗാർഫീൽഡ് പാർക്കിനു സമീപത്തുനിന്ന് യുവതിയുടെ കാർ കണ്ടെത്തി. പിതാവിനെ വിവരം അറിയിച്ച് കാറിന്റെ താക്കോലെത്തിച്ച് തുറന്നപ്പോൾ ഡിക്കിയിൽ പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഷിക്കാഗോ സർവകലാശാലയിൽനിന്ന് എം.ബി.എ. പൂർത്തിയാക്കിയ സുരീൽ, ഡോക്ടറായ പിതാവിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സെന്ററിന്റെ പ്രധാന ചുമതലക്കാരിയായിരുന്നു. ഷിക്കാഗോലെ ലയോള യൂണിവേഴ്‌സിറ്റിയിൽ എംബിഎ പാസായിരുന്നു സുരീൽ. ഡോ അഷറഫ് ഡബാവാലയുടേയും ഡോ മേത്തയുടേയും രണ്ട് പെൺമുക്കളിൽ ഒരാളാണ് സുരീൽ. ഗുജറാത്തിൽ നിന്നുള്ള കുടുംബം ഏറെ നാളായി അമേരിക്കയിലാണ് താമസം. സൂരിലിനെ കണാതായതോടെ അന്വേഷണത്തിന് സഹായിക്കുന്നവർക്ക് 10,000 ഡോളർ സഹായം നൽകുമെന്നും കുടുംബം പ്രഖ്യാപിച്ചിരുന്നു.

പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മരണ വിവരം എത്തിയത്. കാറിലെ ഡിക്കിക്കുള്ളിൽ മൃതദേഹം കണ്ടതു കൊണ്ട് തന്നെ ഇതൊരു കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. 34കാരിയായ സൂരീലിന് ശത്രുക്കൾ ഉള്ളതായി ആർക്കും സൂചനയുമില്ല. എന്നാൽ ആത്മഹത്യയുടെ സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. പോസ്റ്റ്‌മോർട്ടം കിട്ടിയതിന് ശേഷമേ അന്തിമ നിഗമനത്തിൽ പൊലീസ് എത്തൂ. ആരോ കൊന്ന് ഡിക്കിയിൽ ഒളിപ്പിച്ചതാണെന്ന നിഗമനത്തിൽ തന്നെയാണ് അമേരിക്കയിലെ മലയാളികൾ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP