Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതും മരട് ഗ്രാമ പഞ്ചായത്ത് ആയിരുന്നപ്പോൾ നൽകിയ പെർമിറ്റ്; കയ്യേറ്റത്തിൽ ആധികാരികത ലഭിക്കാനായി റവന്യ സെക്ഷൻ കത്ത് അയച്ചെന്നും വിവരാവകാശ മറുപടി; കോടതി ഉത്തരവിൻ പ്രകാരം കെട്ടിടം അനധികൃത ഗണത്തിൽ പെടുമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും ഉത്തരം; നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത കായലോരത്തിന് മുമ്പിലുള്ള അര ഏക്കറിലെ ആഡംബര വീടും അനധികൃതം; സ്‌കൈ ജ്വലറി ഉടമ ബാബു ജോണിന്റെ വസതിയും പൊളിക്കേണ്ടി വരും

ഇതും മരട് ഗ്രാമ പഞ്ചായത്ത് ആയിരുന്നപ്പോൾ നൽകിയ പെർമിറ്റ്; കയ്യേറ്റത്തിൽ ആധികാരികത ലഭിക്കാനായി റവന്യ സെക്ഷൻ കത്ത് അയച്ചെന്നും വിവരാവകാശ മറുപടി; കോടതി ഉത്തരവിൻ പ്രകാരം കെട്ടിടം അനധികൃത ഗണത്തിൽ പെടുമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും ഉത്തരം; നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത കായലോരത്തിന് മുമ്പിലുള്ള അര ഏക്കറിലെ ആഡംബര വീടും അനധികൃതം; സ്‌കൈ ജ്വലറി ഉടമ ബാബു ജോണിന്റെ വസതിയും പൊളിക്കേണ്ടി വരും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കഴിഞ്ഞ ദിവസം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത മരടിലെ കായലോരം ഫ്ലാറ്റ് സമുച്ചയത്തിന്റെ ഏതിർവശത്ത് കായലോരത്ത് നിർമ്മിച്ചിട്ടുള്ള സ്‌കൈ ജ്വലറി ഉടമ ബാബു ജോണിന്റെ ആഡംബര വീടും അനധികൃത നിർമ്മാണത്തിന്റെ പട്ടികയിലെന്ന് മരട് നഗരസഭയുടെ വിവരാവകാശ രേഖ.

മരട്് വി റ്റി ജെ എൻക്ലേവിൽ അടുത്തിടെയാണ് ബാബു ജോൺ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. കെട്ടിടം അനധികൃത നിർമ്മാണത്തിന്റെ ഗണത്തിൽപ്പെടുത്തിയതായും ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് കൈമാറിയതായിട്ടുമാണ് മരട് നഗരസഭ എഞ്ചിനിയറിങ് വിഭാഗം വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെന്നും കൈയേറ്റത്തെ സംyന്ധിച്ച് ആധികാരികത ലഭിക്കാനായി റവന്യൂസെക്ഷനിലേയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും നഗരസഭ എഞ്ചിനിയറിങ് വിഭാഗം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒപ്പുവച്ചിട്ടുള്ള വിവരാവകാശ രേഖയിൽ പറയുന്നു.

മരട് പഞ്ചായത്ത് ആയിരുന്ന സമയത്താണ് കെട്ടിട നിർമ്മാണത്തിന് പെർമ്മിറ്റ് നൽകിയതെന്നാണ് വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിട്ടുള്ളത്. പൊളിച്ച കായലോരം ഫ്്ലാറ്റ് സമുച്ചയത്തിൽ നിന്നും എത്ര ദൂരത്തിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് നഗരസഭ ഫയലിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ലന്നാണ് മറുപിടി ലഭിച്ചിട്ടുള്ളത്. അനധികൃത നിർമ്മാണങ്ങളുടെ പട്ടികയിൽ മരടിലെ കൗൺപ്ലാസ്സ ഉൾപ്പെടെ നിരവധി വമ്പൻ കെട്ടിടങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ. എന്നാൽ ബാബു ജോണിന്റെ ബഹുനില കെട്ടിടം ഈ പട്ടികയിൽ ഉൾപ്പെട്ടതായി ആധികാരിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എല്ലാവിധ ആഡംമ്പര സംവിധാനങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത് എന്നാണ് സൂചന.

52 സെന്റ് സ്ഥമാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് മുൻ സ്ഥലമുടമ നൽകുന്ന സൂചന. ഇതിന്റെ കുറച്ചുഭാഗം വെള്ളം കയറി കിടന്നിരുന്നതായും മറ്റുമുള്ള വിവരവും പ്രചരിച്ചിരുന്നു. നിലവിൽ കായലിനോട് ചേർന്ന് ചുറ്റുമതിൽ തീർത്താണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്ന പ്രദേശമുൾപ്പെടെയുള്ള കായലോരം മണ്ണിട്ടു നികത്തിയിരിക്കാമെന്നും ഒപ്പം തന്നെ ഇവിടെ നിന്നിരുന്ന കണ്ടൽക്കാട് നശിപ്പിച്ചിരിക്കാമെന്നുമാണ് സംശയം.

തീരപരിപാലന മാപ്പ് പ്രകാരം സ്ഥലമുൾപ്പെടുന്ന പ്രദേശത്ത് കണ്ടൽക്കാട് ഉള്ളതായി കാണുന്നില്ല എന്ന് ഇത് സംമ്പന്ധിച്ച ചോദ്യത്തിന് മറുപിടിയായി വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്. അതിനിടെ തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി നിർദ്ദേശ പ്രകാരം മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രദേശ വാസികൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ മരട് നഗരസഭയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട് മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ പരിസരവാസികൾ നൽകിയ ഹരജി ഹൈക്കോടി തീർപ്പാക്കി. പ്രദേശവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു മുൻസിപ്പാലിറ്റിയുൾപ്പെടെയുള്ളവർക്ക് താൽപര്യമില്ലെങ്കിൽ കോടതി ശക്തമായി ഇടപെടുമെന്നും വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഫ്ളാറ്റ് പൊളിക്കലിൽ ഹീര കൺസ്ട്രക്ഷൻസിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിനു നാശ നഷ്ടം സംഭവിച്ചിട്ടില്ലെന്നു സർക്കാർ ബോധിപ്പിച്ചതിനെ തുടർന്നു സമർപ്പിച്ചിരുന്ന ഹീരയുടെ മറ്റൊരു ഹരജിയും തീർപ്പാക്കി. ഇതിനൊപ്പമാണ് മറ്റ് കൈയേറ്റങ്ങളും ചർച്ചയാകുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് സുപ്രീംകോടതി കണ്ടെത്തിയ മരടിലെ അംബര ചുംബികളായ നാല് ഫ്‌ളാറ്റുകളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്. ഈ നാല് ഫ്‌ളാറ്റുകൾ പൊളിച്ചതോടെ എല്ലാം ശുഭമായി എന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. നിയമലംഘനം നടത്തി കെട്ടിയുയർത്തിയ കെട്ടിടങ്ങളെല്ലാം മരട് മാതൃകയിൽ പൊളിച്ചുനീക്കണമെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചുനിന്നാൽ സംസ്ഥാന സർക്കാർ കുഴയും. സംസ്ഥാനത്തെ തീരദേശങ്ങളിൽ 1800ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ട ഗുരുതരസാഹചര്യമെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അനധികൃത നിർമ്മാണത്തെക്കുറിച്ച് സുപ്രീംകോടതി കേരളത്തോട് റിപ്പോർട്ടുതേടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. അനധികൃത നിർമ്മാണങ്ങളുടെ പട്ടിക തയാറാക്കാൻ തദ്ദേശവകുപ്പ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

മരട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്‌ളാറ്റുകൾക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അത്തരം പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഇനി ഇളവുനൽകാനാകില്ലെന്ന് സെപ്റ്റംബറിൽ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. തീരദേശപരിപാലന നിയമത്തിൽ പിന്നീട് ഭേദഗതി വന്നെങ്കിലും കെട്ടിടനിർമ്മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്‌ളാറ്റുകളുടെ കാര്യത്തിൽ ബാധകമായത്. മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് തലേദിവസം തന്നെ, സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന ഉത്തരവും വന്നിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായലിലെ നെടിയതുരുത്തിൽ നിർമ്മിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കണമെന്നായിരുന്നു ഉത്തരവ്. റിസോർട്ട് പൊളിച്ചുനീക്കണമെന്ന 2013ലെ കേരള ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

കാപികോ റിസോർട്ട് നിലനിൽക്കുന്നത് മത്സ്യ പ്രജനന സങ്കേതത്തിലാണെന്നും ഇത് സിആർഇസഡ് ഒന്ന് മേഖലയിൽ വരുമെന്നുമാണ് പ്രൊഫ. ബി. മധുസൂദന കുറുപ്പ്, ഡോ.കെവി തോമസ് എന്നിവർ അംഗങ്ങളായ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP