Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് വന്ധ്യംകരണ ശസ്ത്രക്രിയ നിർബന്ധപൂർവം നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, പ്രധാനമന്ത്രി അതിനുള്ള നിയമം കൊണ്ടുവരട്ടെ: രണ്ടുകുട്ടി നയം നടപ്പിലാക്കണമെന്ന ആർഎസ്എസ് അധ്യക്ഷന്റെ പ്രസ്താവനയോട് പ്രതികരിച്ച് ന്യൂനപക്ഷ കാര്യമന്ത്രി

ആർഎസ്എസ് വന്ധ്യംകരണ ശസ്ത്രക്രിയ നിർബന്ധപൂർവം നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, പ്രധാനമന്ത്രി അതിനുള്ള നിയമം കൊണ്ടുവരട്ടെ: രണ്ടുകുട്ടി നയം നടപ്പിലാക്കണമെന്ന ആർഎസ്എസ് അധ്യക്ഷന്റെ പ്രസ്താവനയോട് പ്രതികരിച്ച് ന്യൂനപക്ഷ കാര്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആർ.എസ്.എസ് ഇന്നലെയാണ് നിർദ്ദേശം കൊണ്ടുവന്നത്. രാജ്യത്ത് ശരിയായ വികസനം സാധ്യമാകണമെങ്കിൽ രണ്ട് കുട്ടികൾ മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത് ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടിയുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. ആർഎസ്എസ് വന്ധ്യംകരണ ശസ്ത്രക്രിയ നിർബന്ധപൂർവം നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള നിയമം പ്രധാനമന്ത്രി കൊണ്ടുവരട്ടെയെന്ന് നവാബ് മാലിക് വ്യക്തമാക്കി.

വന്ധ്യംകരണം നിർബന്ധപൂർവം നടപ്പിലാക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ പ്രധാനമന്ത്രി മോദി അത്തരമൊരു നിയമം നടപ്പിലാക്കട്ടെ. എന്നിട്ട് ജനങ്ങളെ അതിന് വിധേരാക്കട്ടെ. വന്ധ്യംകരണം നടപ്പിലാക്കിയപ്പോൾ എന്താണ് കഴിഞ്ഞ കാലത്ത് സംഭവിച്ചതെന്ന് നാം കണ്ടതാണ്. എന്തായാലും കാത്തിരിക്കാം എങ്ങനെയാണ് ഈ നിയമം പാസാക്കുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു. ഇത്തരം നിർദേശങ്ങൾക്കു പകരം വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൂടുതൽ പണം ചെലവാക്കാൻ തയാറാകുകയാണ് വേണ്ടതെന്നും അദേഹം അഭിപ്രായപ്പെട്ടു. നിലവിൽ മഹാരാഷ്ട്രയിൽ മൂന്നു കുട്ടികളുള്ളവർക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

അനിയന്ത്രിതമായ ജനസംഖ്യാ രാജ്യത്തിന്റെ വികസനത്തിന് ഗുണകരമാകില്ലെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മൊറാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ നടന്ന യോഗത്തിൽ സംസാരിക്കവെയാണ് ഇതുസംബന്ധിച്ച വാദം മുന്നോട്ടുവെച്ചത്.

ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം തീരുമാനം എടുക്കേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. ഈ നിർദ്ദേശത്തിന് ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധമില്ല. എല്ലാവർക്കും ബാധകമായിരിക്കണമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. 40 പേരോളം വരുന്ന മുതിർന്ന സംഘ നേതാക്കളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. പക്ഷേ അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ച നിലപാടും മോഹൻ ഭാഗവത് വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപവത്കരിച്ച് കഴിഞ്ഞാൽ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കുമെന്നും മോഹൻ ഭഗത് കൂട്ടിച്ചേർത്തു. മഥുരയും കാശിയും ആർഎസ്എസിന്റെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ മോഹൻ ഭഗത്. ദേശീയ പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചു. എന്നാൽ ഈ വിഷയത്തിൽ ജനങ്ങൾക്കിടിയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP