Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ടയിലെ വനമേഖലയിലെ കാട്ടുതീയ്ക്ക് പിന്നിൽ സാമുഹിക വിരുദ്ധരെന്ന് സംശയവുമായി വനം വകുപ്പ്; കത്തിനശിച്ചത് അഞ്ച് ഏക്കറോളം വനഭൂമി; അന്വേഷണവുമായി വനം വകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോന്നിയിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയ്ക്ക് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം. സംഭവത്തിൽ വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിൽ കാട്ടുതീ പടർന്ന് പിടിച്ചത്. അഞ്ച് ഏക്കറോളം വനമാണ് കത്തി നശിച്ചത്. കാട്ടുതീ ഉണ്ടാകാതിരിക്കാൻ നേരത്തെ വനംവകുപ്പ് നടപടി എടുത്തിരുന്നു.

കുറ്റിക്കാടുകൾ നേരത്തെ കത്തിച്ചിരുന്നു. എന്നിട്ടും അകത്തുള്ള മേഖലയിൽ തീ പടർന്നതാണ് സംഭവത്തിൽ സാമൂഹ്യ വിരുദ്ധർക്ക് പങ്കുണ്ടെന്ന സംശയം ഉണ്ടാകാൻ കാരണം. കൂടാതെ വേനൽ ശക്തിപ്പെടും മുമ്‌ബേ കാട്ടുതീ ഉണ്ടായതും സംശയത്തിനിട വരുത്തുന്നുവെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

അതെസമയം, സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, തീപിടിക്കാൻ സാധ്യതയുള്ള മേഖലകൾ മനസ്സിലാക്കി മുൻകരുതൽ നടപടി സ്വീകരിച്ചു വരികയാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP