Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തനംതിട്ടയിലെ പൗരത്വ പ്രതിഷേധക്കാർക്ക് എംഎം മണിയെ മതി; പ്രസംഗിക്കാനെത്തിയ ജസ്റ്റിസ് കമാൽ പാഷ ഒരു മണിക്കൂർ കാത്തിരുന്ന് മടുത്തപ്പോൾ സ്ഥലം വിട്ടു; സംഘാടകർ വിളിക്കാൻ വരാതിരുന്നതു കൊണ്ടാണ് ബഹിഷ്‌കരിച്ചതെന്ന് ജസ്റ്റിസ്; ഇത്തരം സമീപനം ഗുണകരമാകില്ലെന്നും കമാൽ പാഷ; അമിത് ഷാ ഇനി ലക്ഷ്യം വയ്ക്കുക ക്രിസ്ത്യാനികളെയെന്ന് എംഎം മണി

പത്തനംതിട്ടയിലെ പൗരത്വ പ്രതിഷേധക്കാർക്ക് എംഎം മണിയെ മതി; പ്രസംഗിക്കാനെത്തിയ ജസ്റ്റിസ് കമാൽ പാഷ ഒരു മണിക്കൂർ കാത്തിരുന്ന് മടുത്തപ്പോൾ സ്ഥലം വിട്ടു; സംഘാടകർ വിളിക്കാൻ വരാതിരുന്നതു കൊണ്ടാണ് ബഹിഷ്‌കരിച്ചതെന്ന് ജസ്റ്റിസ്; ഇത്തരം സമീപനം ഗുണകരമാകില്ലെന്നും കമാൽ പാഷ; അമിത് ഷാ ഇനി ലക്ഷ്യം വയ്ക്കുക ക്രിസ്ത്യാനികളെയെന്ന് എംഎം മണി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പത്തനംതിട്ടയിലെ പൗരത്വ പ്രതിഷേധക്കാർക്ക് തീപ്പൊരി പ്രാസംഗികൻ ജസ്റ്റിസ് കമാൽ പാഷയെ വേണ്ട. പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ എത്തി ഒരു മണിക്കൂർ കാത്തിരുന്നിട്ടും സംഘാടകർ വിളിക്കാൻ വരാതിരുന്നതു കൊണ്ട് കമാൽ പാഷ യോഗം ബഹിഷ്‌കരിച്ചു. ഇത്തരം സമീപനങ്ങൾ കാരണമാണ് പൗരത്വ ബിൽ പോലെയുള്ള ഭീഷണികൾ നേരിടേണ്ടി വരുന്നതെന്ന് കമാൽ പാഷ പീന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് വൈകിട്ട് നാലരയോടെയാണ് കമാൽ പാഷ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ എത്തിയത്. വന്ന വിവരം അറിയിക്കാൻ വേണ്ടി നേരത്തേ കൊടുത്ത അസീസ് എന്നയാളുടെ നമ്പരിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. അഞ്ചര വരെ കാത്തിരുന്നിട്ടും ആരും എത്താതെ വന്നതോടെ അദ്ദേഹം സ്ഥലം വിടുകയായിരുന്നു.

പൂന്തുറയിൽ നടക്കുന്ന പൗരത്വ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് പോയത്. പത്തനംതിട്ട ടൗൺ ഇമാം നേരിട്ടാണ് കമാൽ പാഷയെ ക്ഷണിച്ചിരുന്നത്. എറണാകുളത്തു നിന്നും ഇന്ധനം കത്തിച്ച് ഇവിടെ വരെ വന്നിട്ടും അവഹേളനമാണ് സംഘാടകരുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും കമാൽ പാഷ പറഞ്ഞു. സംഘാടകർക്ക് മന്ത്രിയെയും എംഎൽഎയെയുമൊക്കെ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ ബില്ലിന്റെ പേരിൽ അമിത് ഷായും കൂട്ടരും ഇനി ക്രിസ്ത്യാനികളെയാണ് ലക്ഷ്യം വയ്ക്കാൻ പോകുന്നതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. വിവിധ മഹല്ല് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാനത്ത് നടന്ന പൗരത്വ സംരക്ഷണ പൊതുയോഗം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത്ഷായുടെ വേട്ടയാടൽ ഗുജറാത്തിൽ തുടങ്ങിയതാണ്. ഇപ്പോൾ പൗരത്വ ബിൽ ഉപയോഗിച്ച് ഇത്ര എളുപ്പം പണി പറ്റിക്കുമെന്ന് വിചാരിച്ചില്ല. ആർ.എസ്.എസിന്റെ തലതൊട്ടപ്പന്മാർ എഴുതി വച്ചതാണ് നടപ്പാക്കുന്നത്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും പുറത്താക്കണമെന്ന് ആർഎസ്എസിന്റെ സ്ഥാപകർ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുടെ പാദസേവകരാണ് ആർഎസ്എസ് ആ സംഘടന ഉണ്ടാക്കാൻ സഹായിച്ചവർ ബ്രിട്ടീഷുകാരാണ്. അമ്പലമുറ്റത്തെ കോലുകളിയായിരുന്നു ആർഎസ്എസിന്റെ ആദ്യ പരിപാടി. പിന്നെ അവർ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കലാണ് ലക്ഷ്യം. ഇത് തടയാൻ കഴിയാത്തതാണ് നമ്മുടെ ദൗർബല്യം. നാടിന്റെ ആത്മാഭിമാനം രക്ഷിക്കാൻ ഇഞ്ചോടിഞ്ച് പൊരുതണമെന്നും മണി പറഞ്ഞു. ടൗൺ ജുമാ അത്ത് പ്രസിഡന്റ് എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP