Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്; 70ൽ 54 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ആം ആദ്മി വിട്ടുവന്ന നേതാക്കളും ഇത്തവണ കോൺഗ്രസിനായി മത്സരരംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനുവരി എട്ടിനാരംഭിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. ആകെയുള്ള 70ൽ 54 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.

ആംആദ്മി വിട്ടുവന്ന അൽക ലാംബ ചാന്ദ്നി ചൗക്കിലും, ആദർശ് ശാസ്ത്രി അദ്ദേഹത്തിന്റെ നിലവിലെ മണ്ഡലമായ ദ്വാരകയിലും മത്സരിക്കും.

ബാക്കി സ്ഥാനാർത്ഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. നേരത്തെ, ബിജെപി 57 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും ആംആദ്മി 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജനവിധി തേടുന്ന ന്യൂഡൽഹി സീറ്റിലേക്ക് ഇരു പാർട്ടികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP