Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോഴും പൊലീസാണ് എന്നാണ് ചിലരുടെ വിചാരം; സുഭാഷ് വാസുവിനൊപ്പം പ്രസ്‌ക്ലബിൽ എത്തിയപ്പോൾ പ്രകടനം ആ രീതിയിലായിരുന്നു; എസ്എൻഡിപിക്കെതിരെ ജനകീയ കോടതിക്കു മുന്നിൽ വരാൻ ഇത്തരക്കാർക്ക് ധൈര്യമില്ല; ടി.പി.സെൻകുമാറിനെ പേരെടുത്ത് പറയാതെ പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

ഇപ്പോഴും പൊലീസാണ് എന്നാണ് ചിലരുടെ വിചാരം; സുഭാഷ് വാസുവിനൊപ്പം പ്രസ്‌ക്ലബിൽ എത്തിയപ്പോൾ പ്രകടനം ആ രീതിയിലായിരുന്നു;  എസ്എൻഡിപിക്കെതിരെ ജനകീയ കോടതിക്കു മുന്നിൽ വരാൻ ഇത്തരക്കാർക്ക് ധൈര്യമില്ല; ടി.പി.സെൻകുമാറിനെ പേരെടുത്ത് പറയാതെ പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തനിക്കെതിരെ മുൻ ഡിജിപി ടി.പി.സെൻകുമാർ സാമ്പത്തിക അഴിമതി ആരോപണം ഉന്നയിച്ച് ഒരുദിവസത്തിന് ശേഷം പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഇപ്പോഴും പൊലീസാണ് എന്നാണ് ചിലരുടെ വിചാരമെന്ന് അദ്ദേഹം പറഞ്ഞു. സെൻകുമാറിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.

കഴിഞ്ഞ ദിവസം സുഭാഷ് വാസുവിനൊപ്പം പ്രസ്‌ക്ലബിലെത്തിയപ്പോൾ നടത്തിയ പ്രകടനം ആ രീതിയിലായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപിക്കെതിരെ ജനകീയ കോടതിക്കു മുന്നിൽ വരാൻ ഇത്തരക്കാർക്ക് ധൈര്യമില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങൾക്ക് അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സുഭാഷ് വാസുവിനൊപ്പം വാർത്താ സമ്മേളനത്തിനെത്തിയ വെള്ളാപ്പള്ളി മാധ്യമപ്രവർത്തകനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ വിമർശനങ്ങളുമായാണ് സുഭാഷ് വാസുവും സെൻകുമാറും വാർത്താസമ്മേളനത്തിയത്.എസ്എൻഡിപി യോഗത്തിൽനിന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്നാണ് ടി.പി.സെൻകുമാർ ആരോപിച്ചത്. എസ്എൻ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണം. എസ്എൻ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂൾ, കോളജ് അഡ്‌മിഷനും നിയമനങ്ങൾക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെൻകുമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

എസ്എൻഡിപി മൈക്രോ ഫിനാൻസിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്നു കണ്ടെത്തണം. സ്‌കൂളുകളിലും കോളജുകളിലും എത്ര നിയമനങ്ങൾ നടന്നെന്നും അതിനായി വാങ്ങിയ പണം എവിടെയെന്നും അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. നിയമനത്തിന് പണം കൊടുത്തവർ കാര്യങ്ങൾ വെളിപ്പെടുത്തണം. അവർ ഡോണേഷനാണ് കൊടുത്തത്. അതിനാൽ സ്വതന്ത്രമായി വരാം. അവർ സാക്ഷിയാണ്, പ്രതിയാകില്ലെന്നും സെൻകുമാർ പറഞ്ഞു.

ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതിൽനിന്ന് 150 ഡിഗ്രി മാറിയാണ് എസ്എൻഡിപി സഞ്ചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. എസ്എൻഡിപിയുടെ 1000 ശാഖകൾ വ്യാജമാണ്. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാൽ സമുദായ ജനസംഖ്യയേക്കാൾ കാണും. കള്ളവോട്ടാണ് കാരണം. മലബാർ മേഖലയിലാണ് കള്ളവോട്ട് കൂടുതൽ. ഇതിന്റെ രേഖകൾ ശേഖരിച്ചു വരികയാണ്.

ജനാധിപത്യരീതിയിലേക്ക് എസ്എൻഡിപി യോഗം വരണം. പുതിയ സംവിധാനം വേണം. ആരും രണ്ടു തവണയിൽ കൂടുതൽ എസ്എൻഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങൾക്കു ചുമതലകൾ നൽകരുത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികൾക്ക് സൗജന്യമായി പ്രവേശം നൽകണം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം. എസ്എൻ കോളജുകളുടെ അവസ്ഥ വളരെ മോശമാണ്. അറ്റകുറ്റപ്പണികൾക്ക് പണം ചെലവഴിക്കുന്നില്ല. ആ പണം എവിടെ പോയെന്ന് അന്വേഷിക്കണം. ശിവഗിരി തീർത്ഥാടനത്തിനു 100 രൂപവീതം എസ്എൻഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെയെന്നും അന്വേഷിക്കണം. കേരളത്തിൽ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്എൻഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാൻ രാജാവ് എന്റെ മകൻ രാജകുമാരൻ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താൻ വെള്ളാപ്പള്ളി തയാറാകണം. അതുവരെ അദ്ദേഹം തൽസ്ഥാനത്തുനിന്നു മാറിനിൽക്കണം.സുതാര്യമായി തിരഞ്ഞെടുപ്പു നടത്തി ജയിച്ചാൽ വെള്ളാപ്പള്ളിക്ക് തുടരാൻ കഴിയുമെന്നും സെൻകുമാർ പറഞ്ഞു. സമ്പത്തിന് അതീതമായി ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നയാളാണു വെള്ളാപ്പള്ളി നടേശനും കുടുംബവുമെന്നു സുഭാഷ് വാസു ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP