Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ചിലർ ഭീകരവാദം വളർത്തുന്നു; അവിടെ നടക്കുന്നത് എന്തെന്ന് ലോകത്തിന് മുഴുവനും അറിയാം; ഇന്ത്യയിലേക്ക് കുടിയേറി വന്നവർക്കായാണ് നിയമം നിർമ്മിച്ചിരിക്കുന്നത്; പൗരത്വ നിയമത്തിനെ പിന്തുണച്ച് ഗ്രേറ്റ് ഖാലി

മറുനാടൻ ഡെസ്‌ക്‌

ഷിംല : പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ജനപ്രിയ ഗുസ്തി താരം ദ ഗ്രേറ്റ് ഖാലി. പൗരത്വ ഭേദഗതി നിയമം അനധികൃത നുഴഞ്ഞു കയറ്റങ്ങൾ തടയുമെന്ന് ഖാലി പറഞ്ഞു. കാൻഗ്ര ജില്ലയിലെ ദലിയാര പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അയൽ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഇതുമൂലം ശ്രോതസ്സുകൾക്ക് അഭാവം നേരിടുകയും അത് ജനങ്ങളെ ബാധിക്കുകയും ചെയ്യും. ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഖാലി വ്യക്തമാക്കി.

അയൽ രാജ്യങ്ങളിൽ നിന്നും പീഡനങ്ങൾ മൂലം ഇന്ത്യയിലേക്ക് കുടിയേറി വന്നവർക്കായാണ് നിയമം നിർമ്മിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നടക്കുന്നത് എന്തൊക്കെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. പീഡനം അനുഭവിക്കുന്ന ന്യൂന പക്ഷങ്ങൾക്ക് ഇന്ത്യയിൽ അഭയം നൽകുന്നത് വളരെ നല്ല കാര്യമാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ചിലർ ഭീകരവാദം വളർത്തുന്നു. ഇത് ഇന്ത്യയ്ക്ക് ഒട്ടും ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരിപാടിയിൽ ലഹരി കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൂടാതെ കുട്ടികൾ കൂടുതൽ കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്നും ആരോഗ്യകരമായ ജീവിതത്തിന് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP