Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിവേഗത്തിൽ വന്ന ലോറി ഇടിച്ചു തെറുപ്പിച്ചത് സ്‌കൂട്ടർ യാത്രക്കാരെ; ലോറിക്ക് അടിയിലേക്ക് തെറിച്ച് വീണ ഹരിയുടേയും മഞ്ജുവിന്റേയും ശരീര ഭാഗങ്ങൾ റോഡിൽ ചിതറി തെറിച്ചു; സ്ത്രീയുടെ കാൽ അറ്റുപോയി; ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി പൊലീസ്; ഗതാഗതം പുനഃസ്ഥാപിച്ചത് അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി; ഇന്നലെ രാത്രിയിലെ അപകടത്തിൽ നടുങ്ങി ഏറ്റുമാനൂർ സെൻട്രൽ ജംക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്, സ്‌കൂട്ടർ യാത്രക്കാരായ 2 പേർ തൽക്ഷണം മരിച്ചു. വയലാ വാഴക്കാല കോളനിയിൽ കുന്നുംപുറത്ത് ഹരി (48), കൂടെയുണ്ടായിരുന്ന കുറവിലങ്ങാട് കാഞ്ഞിരക്കുളം കോളനിയിൽ താമസിക്കുന്ന മഞ്ജു (50) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. കോട്ടയം ഭാഗത്തു നിന്നു വന്ന ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് ഇരുവരും തെറിച്ചുവീഴുകയായിരുന്നു.

ഇരുവരുടെയും ശരീരഭാഗങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു. സ്ത്രീയുടെ കാൽ അറ്റുപോയിട്ടുണ്ട്. ലോറിയിൽനിന്ന് കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. കടപ്ലാമറ്റത്ത് ടാറിങ് തൊഴിലാളിയാണ് ഹരി.

ഭാര്യ: മിനി. മക്കൾ: ടിനു, ജിനേഷ്. ഹരിയുടെ മകൻ ടിനുവിന്റെ ലൈസൻസ് സ്‌കൂട്ടറിൽ നിന്നു ലഭിച്ചതു കൊണ്ടാണ് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP