Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന തുള്ളി ചോര പോലും ഇന്ത്യക്ക് വേണ്ടി ചിന്തും എന്ന് പറഞ്ഞ ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം ആണ് നമുക്ക്; അമിത് ഷായും മോദിയുമൊക്കെ വരും പോകും; പക്ഷെ ഇന്ത്യ ഇവിടെ തന്നെ ഉണ്ടാകും; അതിന്റെ സാക്ഷ്യം ആണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്ന ഈ ജനം; ഈ ആവേശം.... ഈ പോരാട്ട വീര്യം; സംശയം വേണ്ട... നമ്മൾ ജയിക്കും.... നമ്മളെ ജയിക്കൂ...: ലൂസിഫറിലെ ടോവിനോയുടെ മാസ് ഡയലോഗുമായി രമേശ് ചെന്നിത്തല; പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ കോഴിക്കോട്ടെ മഹാറാലി ആവേശമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ കോഴിക്കോട്ട് യു ഡി എഫ് സംഘടിപ്പിച്ച മഹാ റാലി കേന്ദ്ര ഗവണ്മെന്റിനെതിരെയുള്ള സമരകാഹളമായി. കപിൽ സിബൽ ഉത്ഘാടകനായ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു അധ്യക്ഷൻ. മഹാസംഗമത്തെ കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ലൂസിഫറിലെ ടൊവിനോ തോമസിന്റെ മാസ്സ് ഡയലോഗ് കുറിച്ചത്. നമ്മൾ ജയിക്കും,നമ്മളേ ജയിക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റ് വൈറലാകുകയാണ്.

ഇന്ത്യയിലെ മണ്ണ്, മതേതര മണ്ണാണ്.
ഈ കാലം ഉടനീളം ഇന്ത്യയുടെ മതേതര സ്വഭാവം നിലനിർത്തിയത്,
ഇന്ത്യയിൽ ഉടനീളം വേരോട്ടമുള്ള
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. അതിൽ വേറെ ആർക്കും ഒരു പങ്കുമില്ല.

തന്റെ അവസാന തുള്ളി ചോര പോലും ഇന്ത്യക്ക് വേണ്ടി ചിന്തും എന്ന് പറഞ്ഞ ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം ആണ് നമുക്ക്. അതുകൊണ്ട് തന്നെ ഈ ദേഹത്തെ അവസാന തുള്ളി ചോര നൽകിയിട്ടാലും, ഇന്ത്യയുടെ ആത്മാവിനെ നമ്മൾ സംരക്ഷിക്കും.

അമിത് ഷായും മോദിയുമൊക്കെ വരും പോകും. പക്ഷെ ഇന്ത്യ ഇവിടെ തന്നെ ഉണ്ടാകും. അതിന്റെ സാക്ഷ്യം ആണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്ന ഈ ജനം. ഈ ആവേശം. ഈ പോരാട്ട വീര്യം.

സംശയം വേണ്ട,
നമ്മൾ ജയിക്കും. നമ്മളെ ജയിക്കൂ...

കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മഹാറാലി

The people who have thronged the sea shore of kozhikode proclaims that the fight to protect the secular soul of our nation will continue till their last breath.INC has engraved secularism in our Constitution & will never let it to be blemished by divisive forces
#NoCAA

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP