Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരിക്കൽ അമ്മ തന്റെ കാറിനോടുള്ള ഇഷ്ടം അറിയിച്ചത് മനസ്സിൽ കൊണ്ടു നടന്ന മകൻ; എന്നെങ്കിലും അമ്മയ്ക്ക് ഈ കാർ വാങ്ങി നൽകും എന്ന വാഗ്ദാനം പാലിച്ച് മകനും; അമ്മയുടെ ആഗ്രഹം സഫലമാക്കി മകന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ: പിറന്നാൾ ദിനത്തിൽ അമ്മയക്ക് മുപ്പത്തെട്ട് ലക്ഷം രൂപയുടെ മിനി കൂപ്പർ സമ്മാനായി നൽകി താരം; കാർത്തിക് ആര്യന് കൈയടിച്ച് ബോളിവുഡ്

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ:  ജീവിതത്തിൽ കരുത്തും വെളിച്ചവുമായി നിൽക്കുന്ന അമ്മമാരോട് കെട്ടിപ്പിടിച്ചും ഉമ്മവച്ചും സമ്മാനങ്ങൾ നൽകിയുമെല്ലാം അമ്മമാരോടുള്ള സ്‌നേഹം മക്കൾ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ബോളിവുഡ് താരം കാർത്തിക് ആര്യൻ അമ്മയോടുള്ള സ്‌നേഹം അറിയിച്ചത് മറ്റൊരു രീതിയിലാണ്. പിറന്നാൾ ദിനത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കാർ സമ്മാനമായി നൽകിയായിരുന്നു കാർത്തിക് അമ്മയോടുള്ള തന്റെ സ്‌നേഹം പങ്കുവച്ചത്.

38 ലക്ഷം രൂപ വിലമതിക്കുന്ന പച്ച നിറത്തിലുള്ള മിനി കൂപ്പറാണ് കാർത്തിക് ആര്യൻ അമ്മയ്ക്ക് സമ്മാനമായി നൽകിയത്. കാർത്തിക് ആര്യൻ നടനാകുന്നതിനു മുൻപാണ് ഒരിക്കൽ അമ്മ തന്റെ കാറിനോടുള്ള ഇഷ്ടം മകനെ അറിയിച്ചത്. എന്നെങ്കിലും അമ്മയ്ക്ക് ഈ കാർ വാങ്ങി നൽകും എന്ന് കാർത്തിക് വാഗ്ദാനം നൽകിയിരുന്നു. ആ വാഗ്ദാനം ഇപ്പോൾ നിറവേറ്റിയിരിക്കുകയാണ് താരം. ലവ് ആജ് കൽ ആണ് കാർത്തിക്ക് ആര്യന്റെ പുതിയ ചിത്രം. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാറാ അലി ഖാനാണ് നായികയായി എത്തുന്നത്. ഫെബ്രുവരി 14 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP