Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത മാസം 13ന് മകളുടെ മനസ്സമ്മതമാണ്; 17ന് വിവാഹവും; ഇനി ഈ കാലുവച്ച് എനിക്ക് എന്ത് ചെയ്യാനാകും: കൃഷിയാണു ഏക വരുമാന മാർഗം. എല്ലുകൾ നുറുങ്ങിപ്പോയ ഈ കാലുകൾ വച്ച് കൃഷിപ്പണി ചെയ്യാനും കഴിയില്ല; കാലിലൂടെ ടയർ കയറി ഇറങ്ങിയ വേദനയ്ക്കപ്പുറം ഈ അച്ഛനെ ആശങ്കപ്പെടുത്തുന്നത് കുടുംബത്തിന്റെ ഭാവി ചിന്ത; സുൽത്താൻബത്തേരി-കല്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം ബസിലെ ക്രൂരനായ കണ്ടക്ടർ ജോസഫിനോട് ചെയ്തതുകൊടു പാതകം; പ്ലാസ്റ്ററിട്ട കാലുകളുമായി ഈ അച്ഛൻ വിതുമ്പുമ്പോൾ

അടുത്ത മാസം 13ന് മകളുടെ മനസ്സമ്മതമാണ്; 17ന് വിവാഹവും; ഇനി ഈ കാലുവച്ച് എനിക്ക് എന്ത് ചെയ്യാനാകും: കൃഷിയാണു ഏക വരുമാന മാർഗം. എല്ലുകൾ നുറുങ്ങിപ്പോയ ഈ കാലുകൾ വച്ച് കൃഷിപ്പണി ചെയ്യാനും കഴിയില്ല; കാലിലൂടെ ടയർ കയറി ഇറങ്ങിയ വേദനയ്ക്കപ്പുറം ഈ അച്ഛനെ ആശങ്കപ്പെടുത്തുന്നത് കുടുംബത്തിന്റെ ഭാവി ചിന്ത; സുൽത്താൻബത്തേരി-കല്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം ബസിലെ ക്രൂരനായ കണ്ടക്ടർ ജോസഫിനോട് ചെയ്തതുകൊടു പാതകം; പ്ലാസ്റ്ററിട്ട കാലുകളുമായി ഈ അച്ഛൻ വിതുമ്പുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: മകൾ ബസിൽ നിന്നു തെറിച്ചുവീഴുന്നതു കണ്ട് ബസ് നിർത്തിക്കാനായി ബസിലേക്കു പാഞ്ഞു കയറിയ അച്ഛൻ. കോപം കൊണ്ട് കലി തുള്ളിപുറത്തേക്ക് തള്ളിയുന്ന ക്രൂരനായ കണ്ടക്ടറും. സ്വകാര്യ ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തത് സാസ്‌കാരിക കേരളം ഏറെ ചർച്ച ചെയ്ത വിഷയമാണ്. ഈ മനുഷ്യത്വമില്ലായ്മയ്ക്ക് ഇരയായ അച്ഛനാണ് ജോസഫ്.

പ്ലാസ്റ്ററിട്ട കാലുകളുമായി ഈ അച്ഛൻ വിതുമ്പുകയാണ്. ''ഫെബ്രുവരി 13ന് മകളുടെ മനസ്സമ്മതമാണ്. 17ന് വിവാഹവും. എല്ലാറ്റിനും ഓടി നടക്കാൻ ആകെയുള്ളത് ഞാൻ മാത്രം. ഇനി ഈ കാലുവച്ച് എനിക്ക് എന്ത് ചെയ്യാനാകും''-ജോസഫിന്റെ ഈ ചോദ്യം ചെന്നു കൊള്ളേണ്ടതുകൊള്ള ലാഭത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സ്വകാര്യ ബസ് മുതലാളിമാർക്കാകണം. മീനങ്ങാടി അമ്പത്തിനാലിൽ ജോസഫും നീതുവും ബസിൽനിന്നിറങ്ങുന്നതിനിടയിൽ, വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരിക്കാൻ ഡ്രൈവർ ബസ് മുമ്പോട്ടെടുത്തപ്പോഴാണ് അപകടം. ബസിൽനിന്ന് ഇറങ്ങുകയായിരുന്ന നീതു പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇത് ചോദിക്കാനായി മുൻഭാഗത്തെ വാതിലിലൂടെ ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടർ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

അൻപത്തിനാലിലേക്കാണ് ടിക്കറ്റെടുത്തത്. പിറകിലെ സീറ്റിലായിരുന്നു. അൻപത്തിനാലിൽ ബസ് നിർത്തിയപ്പോൾ ആദ്യം ഇറങ്ങി. മുൻവാതിലിലൂടെ നീതു ഇറങ്ങാൻ ശ്രമിക്കവേ, സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ബസിനുള്ളിലേക്കു കയറാൻ തുടങ്ങി. ഇതുകണ്ട കണ്ടക്ടർ കുട്ടികളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ മാറിയതോടെ നീതു വീണ്ടും ഇറങ്ങാൻ തുടങ്ങി. പെട്ടെന്നു ബസ് മുന്നോട്ടെടുത്തു. നീതു റോഡിലേക്ക് തെറിച്ചൂവീണു. ബസ് നിർത്താതെ വീണ്ടും മുന്നോട്ടെടുത്തു. സംഭവം ചോദിക്കാനായി മുൻവാതിലിലൂടെ താൻ ബസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു. വാതിലിലെ കമ്പിയിൽ പിടിച്ചു ബസിനുള്ളിലേക്ക് കാൽ വച്ചതോടെ കണ്ടക്ടർ കമ്പിയിൽ നിന്ന് എന്റെ കൈ തട്ടി മാറ്റിയ ശേഷം തന്നെ പുറത്തേക്കു തള്ളി. അപകടം കണ്ടിട്ടും അവർ നിർത്താതെ പോയി. കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞിട്ടു-ഇതായിരുന്നു കൽപ്പറ്റയിൽ കണ്ട ക്രൂരതയുടെ യഥാർത്ഥ ചിത്രം.

ഗുരുതരമായി പരുക്കേറ്റിട്ടും ബസ് ജീവനക്കാർ അച്ഛനേയും മകളെയും ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കിയില്ല. ജോസഫിന്റെ മകളുടെ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ഇനി എന്തു ചെയ്യണമെന്നറിയില്ല. കൃഷിയാണു ഏക വരുമാന മാർഗം. എല്ലുകൾ നുറുങ്ങിപ്പോയ ഈ കാലുകൾ വച്ച് എനിക്കിനി കൃഷിപ്പണി ചെയ്യാനും ഈ അച്ഛനാകില്ല. അങ്ങനെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് ആ ബസിലെ കണ്ടക്ടർ ചവിട്ടി താഴേക്കിട്ടത്. സ്വകാര്യബസിൽനിന്ന് കണ്ടക്ടർ തള്ളിയിട്ട മധ്യവയസ്‌കന്റെ കാലുകളിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. മീനങ്ങാടി കാര്യമ്പാടി സ്വദേശി മോർക്കാലയിൽ എം.എം. ജോസഫി(54)നാണ് ബസിന്റെ പിൻചക്രം കയറി ഇരുകാലിനും ഗുരുതരപരിക്കേറ്റത്. സുൽത്താൻബത്തേരി-കല്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം ബസിൽനിന്ന് കണ്ടക്ടർ ജോസഫിനെ തള്ളിയിടുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന മകൾ നീതു എം. ജോസഫ് (23) പറഞ്ഞു. നീതുവിനും ബസിൽനിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇരുകാലുകളുടെയും തുടയെല്ലും കാൽമുട്ടും പൊട്ടിയ ജോസഫിനെ നാട്ടുകാർ ചേർന്ന് കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുംനേരെ മീനങ്ങാടി പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ബസിലെ ഡ്രൈവറായിരുന്ന വിജീഷ്, കണ്ടക്ടർ ലതീഷ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരുടെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽനിന്ന് കണ്ടക്ടർ നിർബന്ധപൂർവം പിടിവിടുവിച്ചപ്പോഴാണ് ജോസഫ് വീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP