Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുപ്പിയാൽ ഇനി വലിയ വിലകൊടുക്കേണ്ടി വരും... പൊതു ഇടങ്ങളിലോ വഴിയിലോ തുപ്പിയാൽ അഞ്ഞൂറ് രൂപ പിഴയീടാക്കാൻ നഗരസഭ; സഹായത്തിനായി പൊലീസും ആരോഗ്യ വകുപ്പും; ബോധവൽക്കരണം നൽകുന്നതോടൊപ്പം മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കുമെന്ന് നഗരസഭ

തുപ്പിയാൽ ഇനി വലിയ വിലകൊടുക്കേണ്ടി വരും... പൊതു ഇടങ്ങളിലോ വഴിയിലോ തുപ്പിയാൽ അഞ്ഞൂറ് രൂപ പിഴയീടാക്കാൻ നഗരസഭ; സഹായത്തിനായി പൊലീസും ആരോഗ്യ വകുപ്പും; ബോധവൽക്കരണം നൽകുന്നതോടൊപ്പം മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കുമെന്ന് നഗരസഭ

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി:  ബത്തേരി ടൗണിൽ പൊതു ഇടങ്ങളിലോ വഴിയിലോ തുപ്പിയാൽ 500 രൂപ പിഴയീടാക്കാൻ നഗരസഭ. കേരള മുനിസിപ്പൽ ആക്ട് 341 പ്രകാരം പിഴ ഈടാക്കാൻ നഗരസഭാ കൗൺസിലിന്റേതാണു തീരുമാനം.

കാർക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിനു പുറമേ പൊതു ഇടങ്ങളിൽ മുഖവും വായും കഴുകി തുപ്പുന്നതും പിഴയുടെ പരിധിയിൽ വരും. ഇൻസ്റ്റന്റ് മുറുക്കാൻ നൽകുന്ന കടകൾക്ക് ഇതിനോടകം നോട്ടിസ് നൽകുമെന്ന് അധികൃതർ പറഞ്ഞു.

വഴിയരികിലോ മറ്റു പൊതു ഇടങ്ങളിലോ മല മൂത്ര വിസർജനം നടത്തിയാലും 500 രൂപ പിഴയിടും. നിലവിൽ മുറുക്കിത്തുപ്പി വൃത്തികേടായ ഇടങ്ങൾ നഗരസഭ കഴുകി വൃത്തിയാക്കും. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കൊപ്പം പൊലീസിന്റെ സഹായവും നഗരസഭ തേടും. ബോധവൽക്കരണം നൽകുന്നതോടൊപ്പം മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കുമെന്നു നഗരസഭാധ്യക്ഷൻ ടി.എൽ.സാബു പറഞ്ഞു. 7 ദിവസത്തിനു ശേഷം പിഴയീടാക്കാനാണു തീരുമാനം.

നേരത്തെ 2019 ൽ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലേയും റോഡിൽ തുപ്പിയാൽ ഇനിമുതൽ പിഴ ചുമത്തിയിരുന്നു. നഗരം ശുചിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അന്ന് വ്യക്തമാക്കിയത്. കുറഞ്ഞത് അഞ്ഞൂറ് രൂപയായിരിക്കും പിഴയടക്കേണ്ടി വരിക. മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നതും കർശനമായി നിരോധിക്കുമെന്നും അത്തരക്കാരിൽ നിന്നും പിഴ ഈടാക്കുമെന്നും കമ്മീഷണർ അന്ന് അറിയിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ വർഷം പൊതുസ്ഥലത്ത് തുപ്പുന്നവർക്കതിരെ നടപടി കർശനമാക്കി ഗുജറാത്തിലെ സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ (എസ്എംസി) രം?ഗത്തെത്തിയിരുന്നു. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി ഏത്തമിടീക്കുന്നതാണ് പുതിയ ശിക്ഷാരീതി. പൊതുസ്ഥലത്ത് തുപ്പിയ യുവാവിനെക്കൊണ്ട് ഏത്തമിടീക്കുന്നത് സൂറത്ത് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനാണ്.

സൂറത്തിലെ ലാൽ ബംഗ്ലാവിന് സമീപത്തുവച്ചാണ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് റോഡിൽ തുപ്പിയത്. പിന്തുടർന്ന് പിടികൂടിയപ്പോൾ പിഴയൊടുക്കാൻ പണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് പരസ്യമായി ഏത്തമിടാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. പിന്നീട് യുവാവ് ഏത്തമിടുന്നത് വീഡിയോയിൽ പകർത്തുകയും ചെയ്തു. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്താൻ സിസിടിവി നിരീക്ഷണവും നഗരസഭ കർശനമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പിടികൂടിയവരിൽനിന്ന് പിഴ ഈടാക്കുകയും ഏത്തമിടീക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP