Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

86 ഇസ്ലാമിക സംഘടനാ നേതാക്കൾക്ക് 55 വർഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി; വിധി ആസിയ ബിബിയെ കുറ്റവിമുക്തയാക്കിയതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിച്ച കേസിൽ; നിർണായക വിധി റാവൽപിണ്ടി ഭീകരവിരുദ്ധ കോടതിയുടേത്

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമാബാദ്: മതനിന്ദക്കേസിൽ തടവിലായിരുന്ന ആസിയ ബിബിയെ കുറ്റവിമുക്തയാക്കിയതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയ 86 ഇസ്‌ലാമിക നേതാക്കൾക്ക് പാക് കോടതി 55 വർഷം തടവുശിക്ഷ വിധിച്ചു.

മതനിന്ദക്കുറ്റത്തിന് വധശിക്ഷയ്ക്കുവിധിച്ച ആസിയയെന്ന ക്രിസ്ത്യൻ യുവതിയെ 2018-ൽ വെറുതേവിട്ടതിൽ പ്രതിഷേധിച്ച് തീവ്ര ഇസ്‌ലാമിക സംഘടനയായ തെഹ്‌രീകെ ലാബ്ബായിക് പാക്കിസ്ഥാൻ (ടി.എൽ.പി.) പ്രക്ഷോഭം നടത്തുകയും പാർട്ടിനേതാവ് ഖാദിം ഹുസൈൻ റിസ്‌വിയെ അറസ്റ്റുചെയ്തതോടെ പൊലീസുമായി ഏറ്റുമുട്ടുകയുംചെയ്തിരുന്നു. ഈ കേസിലാണ് റാവൽപിണ്ടി ഭീകരവിരുദ്ധക്കോടതിയുടെ വിധി.

റിസ്വിയുടെ സഹോദരൻ അമീർ ഹുസൈൻ റിസ്‌വി, മരുമകൻ മുഹമ്മദ് അലി എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽപ്പെടുന്നു. കലാപമുണ്ടാക്കാനും പൊലീസിനെ ആക്രമിച്ചതുമാണ് ഇവരുടെ പേരിലുള്ള കുറ്റങ്ങളെന്ന് പാക് പത്രമായ ദി ഡോൺ റിപ്പോർട്ടുചെയ്തു. പ്രതികൾ 1.2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട കോടതി പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും അധികൃതർക്ക് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP