Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി.... ഒരു നിയന്ത്രിത സ്‌ഫോടനം നടത്തി രക്ഷിച്ചു കൂടെ ? പണ്ടൊക്കെ ഒരു ഉണക്കമീന്റെ തല മതിയാരുന്നു... കാലം പോയ പോക്കേ... ട്രാക്കിലെ അനധികൃത താവളങ്ങൾ നിയന്ത്രിക്കാൻ നെറ്റ് കെട്ടാൻ ഒരു കരാർ കൊടുത്താലോ ? മെട്രോ ട്രാക്കിലെ പൂച്ചയെ രക്ഷിക്കാനുള്ള ചാനൽ ലൈവ് കണ്ട് ട്രോളുകളുമായി സോഷ്യൽ മീഡിയ; എലിയുണ്ടായിരുന്നുവെങ്കിൽ പൂച്ചയ്ക്ക് ക്ഷീണമുണ്ടാകില്ലായിരുന്നുവെന്ന് പറയുന്ന റിപ്പോർട്ടറും; കൊച്ചി മെട്രോയെ കുട്ടി പൂച്ച സ്തംഭിപ്പിക്കുമ്പോൾ

കൊച്ചി മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി.... ഒരു നിയന്ത്രിത സ്‌ഫോടനം നടത്തി രക്ഷിച്ചു കൂടെ ? പണ്ടൊക്കെ ഒരു ഉണക്കമീന്റെ തല മതിയാരുന്നു... കാലം പോയ പോക്കേ... ട്രാക്കിലെ അനധികൃത താവളങ്ങൾ നിയന്ത്രിക്കാൻ നെറ്റ് കെട്ടാൻ ഒരു കരാർ കൊടുത്താലോ ? മെട്രോ ട്രാക്കിലെ പൂച്ചയെ രക്ഷിക്കാനുള്ള ചാനൽ ലൈവ് കണ്ട് ട്രോളുകളുമായി സോഷ്യൽ മീഡിയ; എലിയുണ്ടായിരുന്നുവെങ്കിൽ പൂച്ചയ്ക്ക് ക്ഷീണമുണ്ടാകില്ലായിരുന്നുവെന്ന് പറയുന്ന റിപ്പോർട്ടറും; കൊച്ചി മെട്രോയെ കുട്ടി പൂച്ച സ്തംഭിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോ ട്രെയിൻ ട്രാക്കിലൂടെ യാത്രക്കാരൻ ഇറങ്ങി നടന്നതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ അരമണിക്കൂറോളം സ്തംഭിച്ചത് 2017ലായിരുന്നു. പിന്നെ വേണ്ട മുൻകുരതലെടുത്തു. ഇതിന് ശേഷം വീണ്ടും കൊച്ചി മെട്രോയിൽ യാത്ര തടസ്സെപ്പെട്ടു. ഇവിടെ പൂച്ചയായിരുന്നു വില്ലൻ. പൂച്ചകാരണം വീണ്ടും മെട്രോ നിലച്ചു. ഹർത്താലിനും ബന്ദിനും പോലും തടസ്സപ്പെടുത്താനാകാത്ത സർവ്വീസാണ് പാവം പൂച്ചയുടെ ഇടപെടലിൽ നിൽക്കുന്നത്. 2017ൽ യാത്രക്കാരൻ ട്രാക്കിൽ വന്നതോടെ ട്രെയിൻ സർവീസുകൾ നിലച്ചിരുന്നു. പൂച്ച വില്ലനായത് സോഷ്യൽ മീഡിയയും ചർച്ചയാക്കുകയാണ്. അതിനിടെ ചാനലുകളും വിചിത്ര റിപ്പോർട്ടുമായി രംഗത്ത് വന്നു.

അഞ്ചാറു ദിവസമായി ട്രാക്കിനിടയിലാണ് പൂച്ചയുടെ താമസം. എങ്ങനെയോ മുകളിൽ എത്തി. പ്രാദേശികമായി വാർത്ത വന്നതോടെ മെട്രോ അധികാരികൾ തന്നെ പൂച്ചയെ രക്ഷിക്കാൻ തീരുമാനിച്ചു. ഫയർഫോഴ്‌സ് പാഞ്ഞെത്തി. പാളത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തി രക്ഷപ്പെടുത്താൻ കൊച്ചി മെട്രോ അധികാരികളും തീരുമാനിച്ചു. ഇത് ചാനലുകൾ ലൈവാക്കി. പൂച്ചയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് വിശദീകരിക്കവേ മനോരമ ചാനൽ റിപ്പോർട്ടർ പറഞ്ഞത് പാളത്തിനിടയിൽ എലിയുണ്ടായിരുന്നുവെങ്കിൽ പൂച്ചയ്ക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടാകില്ലെന്നായിരുന്നു. അതും പ്രേക്ഷകരിൽ ചിരി പടർത്തി. ചെറിയൊരു ബോക്‌സൊരുക്കി പുച്ചയെ രക്ഷിക്കൽ തൽസമയം കാട്ടിയും മനോരമ വ്യത്യസ്തമായി.

ട്രോളുകളും സജീവമായി. കൊച്ചി മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി.... ഒരു നിയന്ത്രിത സ്‌ഫോടനം നടത്തി രക്ഷിച്ചു കൂടെ ?????? പണ്ടൊക്കെ ഒരു ഉണക്കമീന്റെ തല മതിയാരുന്നു... കാലം പോയ പോക്കേ... ട്രാക്കിലെ അനധികൃത താവളങ്ങൾ നിയന്ത്രിക്കാൻ നെറ്റ് കെട്ടാൻ ഒരു കരാർ കൊടുത്താലോ ????????-ഇതായിരുന്നു വിനോദ് വാസുകുറുപ്പിന്റെ ട്രോൾ. പൂച്ച മെട്രോ എന്നായിരുന്നു മറ്റൊരു കമന്റ്. Fire Force ന് പണി കൊടുത്ത്, മെട്രോ ട്രാക്കിൽ കുടുങ്ങി പൂച്ച...!-ഇതാണ് മറ്റൊരു കമന്റ്. ചാനലുകളിൽ ലൈവ് എത്തിയതോടെയാണ് സോഷ്യൽ മീഡിയയും ചർച്ചകളുമായെത്തുന്നത്.

മെട്രോ അധികൃതരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചത്. ദിവസങ്ങളായി മെട്രോ ട്രാക്കിൽ പില്ലറുകൾക്കിടയിൽ പൂച്ച കുടുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെയാണ് പൂച്ചയെ പുറത്തെടുക്കാൻ മെട്രോ അധികൃതർ ഫയർ ഫോഴ്‌സിന്റെ സഹായം തേടിയത്. വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. പൂച്ചയെ സുരക്ഷിതമായി പിടികൂടി രക്ഷിക്കാനുള്ള ശ്രമമാണ് ഫയർ ഫോഴ്‌സ് ശ്രമം. വലിയ ക്രെയിനുകളും വലകളും എല്ലാം ഒരുക്കിയാണ് ഫയർഫോഴ്‌സ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം.

വൈറ്റിലയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് ഫയർഫോഴ്‌സിന്റെ രക്ഷാ പ്രവർത്തനം നടക്കുന്നത്. ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ പില്ലറുകൾക്കിടയിൽ അങ്ങും ഇങ്ങും ഓടി നടക്കുന്ന പൂച്ചയെ വലയിലാക്കുക എന്ന ഏറെ ശ്രമകരമായ ജോലിയാണ് ഫയർഫോഴ്‌സ് ഏറ്റെടുത്തിരിക്കുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP