Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്

വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: അച്ചനായാൽ ഇങ്ങനെ വേണം. വാഹനം വഴിയിൽ ഒതുക്കി എവിടേയോ പോയി. തന്റെ വണ്ടിക്ക് പോകാനുള്ള സ്ഥലവും ഇടുങ്ങിയ സ്ഥലത്തില്ല. വാശി തീർക്കാൻ ഒതുക്കിയിട്ട കാർ ഉരച്ച് നശിപ്പിച്ച് പ്രതികാരം.

മകന്റെ വിവാഹവശ്യത്തിനായി ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെയാണ് പള്ളി വികാരിയുടെ ആക്രമണം. ഇന്നലെ രാത്രി ഒൻപത് മണിയോടെ കോന്നി പയ്യനാമണ്ണിലാണ് സംഭവം. ബന്ധുവീട്ടിലെത്തിയവർ കാർ പാർക്ക് ചെയ്തതിന് ശേഷം അടുത്തുള്ള വീടുകളിലും പോയ സമയത്താണ് വികാരിയുടെ ആക്രമണം. എന്നാൽ വീട്ടുകാർ തിരിച്ചു വരുമ്പോൾ കാറിന് ധാരാളം കേടുപാടുകൾ സംഭവിച്ചതായി ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.

ആരാണ് വണ്ടി നശിപ്പിച്ചതെന്ന് അവർക്ക് മനസ്സിലായില്ല. ഒതുങ്ങി കിടന്ന ഭാഗത്തായിരുന്നു വണ്ടിയിൽ ഉരസലുകൾ ഉണ്ടായത്. ഒറ്റ നോട്ടത്തിൽ തന്നെ ആരോ മനപ്പൂർവ്വം ചെയ്തതായിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് പ്രതികാരത്തിന്റെ കഥ ചുരുൾ അഴിഞ്ഞത്. തുടർന്ന് വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോൾ കർമല പള്ളിയിലെ റാസയിൽ പങ്കെടുക്കാൻ എത്തിയ വികാരിയാണ് കാറുകളിൽ കേടുപാടുകൾ വരുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗേറ്റിന് സമീപത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. ഇടുങ്ങിയ വഴയിൽ മറ്റൊരു വാഹനത്തിന് പോകാൻ കഷ്ടിയേ സ്ഥലമുണ്ടായിരുന്നുള്ളൂ. ഇതിനുള്ള പ്രതികാരമാകാം കാറിൽ കേടുപാടുകൾ വരുത്തിയതെന്ന് സൂചന.

സിസിടിവിയിലും അച്ചന്റെ കലപ്പ് വ്യക്തമാണ്. കാറിലെത്തുന്ന അച്ചൻ വഴിയിൽ ഒതുക്കിയ കാറു കണ്ട് നിർത്തി പുറത്തിറങ്ങുന്നു. പിന്നെ സ്ഥല പരിശോധന. വണ്ടി ഒതുക്കിയതു മൂലം തന്റെ വാഹനത്തിന് കടന്നു പോകാൻ കഴിയില്ലെന്ന് തിരിച്ചറിയുന്ന വേദന മുഖത്തുണ്ട്. കേടുപാടുകൾ വരുത്തിയതിൽ കൂടാതെ കല്ലുകൾ കൊണ്ട് വാഹനത്ത് ചുറ്റും ഉരച്ച് പെയിന്റ് കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് വികാരിയുടെ കാർ പതിയെ മുമ്പോട്ട് കൊണ്ടു പോകുന്നു. ഒരാൾ കാറിനെ കടത്തി വിടാൻ സഹായിക്കുന്നുമുണ്ട്. കാർ അങ്ങ് എത്തിച്ച ശേഷം പുറത്തേക്ക് ഇറങ്ങി വീണ്ടും വന്ന് കാറിന് നേരെ കേടുപാടുകൾ വരുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാൽ സംഭവുമായി ബന്ധപ്പെട്ട് കാറുടമയായ ഷെർലി ജോഷുവ കോന്നി പൊലീസിൽ വീഡിയോ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിരിക്കുന്നത്. വാഹനത്തിന് കേടുപാടുകൾ വരുത്തിയ വികാരിക്കെതിരെ നടപടിയെടുക്കണമെന്നും ആക്രമണം മൂലം വാഹനത്തിനുണ്ടായ നഷ്ടം തങ്ങൾക്ക് ലഭിക്കണമെന്നും പരാതിയിൽ പറയുന്നു. പരാതിയെ കൂടാതെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി കോന്നി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പരാതിയുടെ പൂർണരൂപം...

ഇന്നലെ ഏകദേശം ഒൻപത് മണിയോട് കൂടി നാളെ നടക്കാനിരിക്കുന്ന എന്റെ മകന്റെ വിവാഹത്തിന്റെ ആവശ്യത്തിനായി പയ്യനാമണ്ണിൽ ഉള്ള എന്റെ ബന്ധുവീടിൽ പോവുകയും എന്റെ ഉടമസ്ഥതയിലുള്ള എന്റെ വാഹനം പ്രസ്തുത വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്യുകയുണ്ടായി അടുത്ത വീടുകളിൽ കല്യാണം വിളിക്കാൻ പോയി തിരികെ വന്നപ്പോൾ വാഹനം കേടുപാടുകൾ പറ്റിയത് ശ്രദ്ധയിൽ പെടുകയും വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മടറ്റത്തു കർമല പള്ളിയിലെ റാസയിൽ പങ്കെടുക്കുവാൻ വന്ന കത്തോലിക്ക സഭയിലെ ഒരു പുരോഹിതൻ വാഹനം കേടുപാടു വരുത്തുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി.

സിസിടിവി ദൃശ്യങ്ങൾ തെളിവായി ഇതോടപ്പം ചേർക്കുന്നു. വാഹനം കേടുപാട വരുത്തിയതിൽ വാഹനത്തിന്റെ കല്ലുകൊണ്ട് ഉരക്കുകയും ബോഡിയിൽ ചളുക്കം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ വ്യക്തിയെ കണ്ടെത്തി എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുകയും നാളെ മുതൽ കല്യാണ ആവശ്യത്തിനായി ഉപയോഗിക്കാനിരുന്ന വാഹനം മൂലം ഞങ്ങൾക്ക് വരുന്ന ഭീമമായ നഷ്ടം തരാൻ ഉള്ള നടപടികൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP