Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ വിഷയത്തിൽ വീടുകയറി പ്രചരണം നടത്താൻ സിപിഎം; പൗരത്വ രജിസ്റ്റർ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ചും ഉള്ള പ്രശ്‌നങ്ങൾ ജനങ്ങളോട് വിശദീകരിക്കും; ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കാനും കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനം; യോജിച്ച പ്രക്ഷോഭം തുടരുമെന്ന് യെച്ചൂരി; വിവാദ നിയമത്തിലൂടെ പുറത്തുവരുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലിം വിരുദ്ധത; ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി

പൗരത്വ വിഷയത്തിൽ വീടുകയറി പ്രചരണം നടത്താൻ സിപിഎം; പൗരത്വ രജിസ്റ്റർ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ചും ഉള്ള പ്രശ്‌നങ്ങൾ ജനങ്ങളോട് വിശദീകരിക്കും; ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കാനും കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനം; യോജിച്ച പ്രക്ഷോഭം തുടരുമെന്ന് യെച്ചൂരി; വിവാദ നിയമത്തിലൂടെ പുറത്തുവരുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലിം വിരുദ്ധത; ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ദേശീയ തലത്തിൽ പ്രക്ഷോഭം ഊർജ്ജിതമാക്കാൻ ഒരുങ്ങി സിപിഎം. ദേശീയ തലത്തിൽ യോജിച്ച പ്രക്ഷോഭം തുടരുമെന്ന് കേന്ദ്ര കമ്മീറ്റി തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി അറിയിച്ചു. സംഘടനാ സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ത്രിപുരയിലും യോജിച്ച പ്രതിഷേധങ്ങൾ തുടരാനാണ് പാർട്ടി കേന്ദ്രക്കമ്മിറ്റിയിൽ തീരുമാനമായത്. വീടുകൾ തോറും കയറി ജനങ്ങളെ ബോധവൽക്കരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പൗരത്വരജിസ്റ്റർ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ചും ഉള്ള പ്രശ്‌നങ്ങൾ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങൾ സഹകരിക്കരുതെന്നും സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.

വീടുകൾ തോറും കയറി ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമം നടത്തുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പൗരത്വരജിസ്റ്റർ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ചും ഉള്ള പ്രശ്‌നങ്ങൾ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കും. മാർച്ച് 23ന് പ്രചാരണം അവസാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. പൗരത്വഭേദഗതി വിഷയത്തിൽ വീടുകൾ തോറും കയറി ജനങ്ങളെ ബോധവൽക്കരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വഭേദഗതിയെ എതിർത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടും.

കേരളത്തോടുള്ള കേന്ദ്ര അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നും കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം തയാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. അതേസമയം കേരളാ ഗവർണറുമായുള്ള തർക്കം തുടരുന്ന സാഹചര്യത്തിൽ ഗവർണർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. ഗവർണർമാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി. ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണം.

പൗരത്വനിയമഭേദഗതി ഭരണഘടനക്ക് എതിരാണെന്നു മാത്രമല്ല ഭരണഘടനാ വിരുദ്ധം കൂടിയാണ്. മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമാണിത്. ആർഎസ് എസിന്റെ വർഗീയ അജണ്ടയുമാണിത്. പൗരത്വഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു. പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും മധ്യവർഗ്ഗത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമാണ്.

ജനസംഖ്യാരജിസ്റ്റർ പൗരത്വരജിസ്റ്ററിലേക്കുള്ള വഴിയാണ്, ജനസംഖ്യാ രജിസ്റ്റർ(NPR) സെൻസസിന്റെ ഭാഗമെന്ന് പറയുന്നത് കണ്ണിൽ പൊടിയിടാനാണ്. സെൻസസ് ആകാം,പക്ഷേ എൻപിആർ വേണ്ട. എൻപിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി തരില്ലെന്ന് പറയാൻ ജനങ്ങളോട് ആഹ്വാനം ചെയ്യും. എൻപിആറിന്റെ നടപടികൾ നിർത്തിവയ്ക്കാൻ ബിജെപി ഭരണത്തിൽ അല്ലാത്ത സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. എൻപിആറും എൻആർസിയും പൗരത്വനിയമഭേദഗതിയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് വീടുകൾ കയറി പ്രചാരണം നടത്തും. കരുതൽ തടയറകൾ പൊളിക്കാൻ ആഹ്വാനം ചെയ്യു. പുതിയത് പണിയാൻ വിസമ്മതിക്കും.

സൈനിക ഓഫീസർമാർ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. കശ്മീരിൽ ഡീറാഡിക്കലൈസിങ് ക്യാമ്പുകൾ ഉണ്ടെന്ന സൈനിക മേധാവിയുടെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. മോദിയുടെ ഭരണത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കേരളത്തോട് കേന്ദ്രം വിവേചനം കാട്ടുന്നു. 24000 കോടിയിൽനിന്ന് 16000 കോടിയായി കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസം തരാതെയും കേരളത്തെ തഴഞ്ഞു. കേരളം കേന്ദ്ര നിലപാടുകൾക്ക് ഒപ്പം നിൽക്കാത്തതുകൊണ്ടാണിതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP