Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കൾ; ആരുടെയും മതമോ ജാതിയോ ഭാഷയോ മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ആർഎസ്എസ് മേധാവി; എല്ലാവരുടെയും പൂർവികർ ഹിന്ദുക്കൾ; ഹിന്ദുത്വം എന്നത് സമഗ്രമായ സമീപനമെന്നും മോഹൻ ഭാഗവത്

രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കൾ; ആരുടെയും മതമോ ജാതിയോ ഭാഷയോ മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ആർഎസ്എസ് മേധാവി; എല്ലാവരുടെയും പൂർവികർ ഹിന്ദുക്കൾ; ഹിന്ദുത്വം എന്നത് സമഗ്രമായ സമീപനമെന്നും മോഹൻ ഭാഗവത്

മറുനാടൻ മലയാളി ബ്യൂറോ

ബറെയ്ലി: രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യ ഹിന്ദുക്കളുടേതാണ്. അതിനർത്ഥം 130 കോടിയോളമുള്ള ജനങ്ങൾ മുഴുവനും ഹിന്ദുക്കളാണ് എന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ഉത്തർപ്രദേശിലെ ബറെയ്ലിയിൽ നടന്ന ഭവിശ്യാ കാ ഭാരത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. എന്നാൽ, എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദുത്വമെന്നത് സമഗ്രമായ സമീപനമാണ്, എല്ലാവരുടെയും പൂർവികർ ഹിന്ദുക്കളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നാനാത്വത്തിലെ ഏകത്വമാണ് അതെന്നും വൈകാരിക സമന്വയമാണ് അതിനെ അടയാളപ്പെടുത്തുന്നതെന്നും ഭാഗവത് പറഞ്ഞു.

ഭരണഘടനയല്ലാതെ മറ്റൊരു അധികാരകേന്ദ്രവും ഞങ്ങൾക്ക് ആവശ്യമില്ല. ശോഭനമായ ഭാവി വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വായിച്ചു നോക്കുകയാണെങ്കിൽ അതിലെ ഓരോ പേജും രാജ്യത്തെ പ്രചോദിപ്പിക്കുന്നതാണെന്ന് നിങ്ങൾക്ക് ബോധ്യമാകും. നമ്മുടെ തുടക്കവും എന്തൊക്കെ നേടണമെന്നുള്ള ലക്ഷ്യങ്ങളും അത് നമ്മളോട് പറയുന്നു- ഭഗവത് പറഞ്ഞു. സ്വാതന്ത്ര്യത്തിനായി പൊരുതിയ ഇസ്രയേലിൽ നിന്ന് നമുക്ക് പഠിക്കാൻ ധാരാളമുണ്ട്. ഇന്ന് ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇസ്രയേലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും അദ്ദേഹം വിശദീകരണം നൽകി. ജനസംഖ്യയെന്നത് രാജ്യത്തെ വിഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നാണ് ഞാൻ പറഞ്ഞത്. അതിനാൽ നയങ്ങൾ ഈയൊരു വിഷയത്തിലൂന്നിയുള്ളതായിരിക്കണമെന്നാണ് ഉദ്ദേശിച്ചത്. ഒരാൾക്ക് എത്രകുട്ടികളാകാമെന്നത് നയപ്രകാരം തീരുമാനിക്കണം. അതിനായി എന്തെങ്കിലും നിയമമുണ്ടാക്കാൻ ശ്രമിക്കുന്നില്ല. കാരണം അതെന്റെ ജോലിയല്ല- ഭാഗവത് വ്യക്തമാക്കി.

രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിന് നിയമം നിർമ്മിക്കണമെന്ന് ആർഎസ്എസ് മോഹൻ ഭാഗവത് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ദമ്പതികൾക്ക് രണ്ടു കുട്ടികൾ എന്ന നിയമം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് അനിവാര്യമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. യുപിയിലെ മുറാദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് നേതാക്കളുമായി സംവദിക്കവെയാണ് സംഘടനയുടെ അടുത്ത അജണ്ടയെ കുറിച്ച് ഭാഗവത് സൂചിപ്പിച്ചത്.

ഏതെങ്കിലും ഒരു മതത്തിന് മാത്രം ബാധകമാകുന്ന ഒന്നാകില്ല നിയമമെന്നും എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് എന്നാൽ അനിയന്ത്രിതമായ ജനസംഖ്യ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല, രാമക്ഷേത്ര നിർമ്മാണത്തിന് ട്രസ്റ്ര് രൂപീകരിച്ചാൻ അതിൽ നിന്ന് മാറിനിൽക്കുമെന്നും മഥുരയും കാശിയും ആർഎസ്എസ് അജണ്ടയുടെ ഭാഗമല്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. പൗരത്വ നിയമത്തെ പിന്തുണച്ച അദ്ദേഹം നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP