Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രശ്‌നം സംസ്ഥാന സർക്കാർ ഭരണഘടനയും നിയമവും അനുസരിക്കാത്തത്; തർക്കങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ ലക്ഷ്യങ്ങൾ ഇല്ലെന്നും ഗവർണർ; ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ആരിഫ് മുഹമ്മദ് ഖാൻ

പ്രശ്‌നം സംസ്ഥാന സർക്കാർ ഭരണഘടനയും നിയമവും അനുസരിക്കാത്തത്; തർക്കങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ ലക്ഷ്യങ്ങൾ ഇല്ലെന്നും ഗവർണർ; ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭരണഘടനയും നിയമവും അനുസരിക്കാത്തതാണ് പ്രശ്‌നമെന്നും സർക്കാരുമായുള്ള തർക്കങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ ലക്ഷ്യങ്ങൾ ഇല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഗവർണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും അറിയിക്കാത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരും ഭരണഘടനയും നിയമവും അനുസരിച്ചേ തീരൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ താൻ നിറവേറ്റും. കോഴിക്കോട്ടെ പരിപാടി താൻ റദ്ദാക്കിയതല്ല. സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതുമാണ് ഗവർണറെ ചൊടിപ്പിച്ചത്. സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽനിന്ന് ആരും രാജ്ഭവന് അറിയിപ്പ് നൽകിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും ഗവർണർ ചോദിച്ചിക്കുന്നു. ഏറ്റവും വേഗത്തിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതിൽ സംസ്ഥാന സർക്കാരിനോട് ഗവർണർ വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവൻ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ശനിയാഴ്ച വരെ സർക്കാരിന് ഇതുസംബന്ധിച്ച കത്ത് ലഭിച്ചിരുന്നില്ല.

എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവർണറെ അറിയിക്കണമെന്നും സർക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തിൽ പറയുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കിൽ അത് ഗവർണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനിടെ, സർക്കാർ നടപടിയിൽ ഗവർണർക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നായിരുന്നു മന്ത്രി എ.കെ.ബാലൻ കഴിഞ്ഞദിവസം പ്രതികരിച്ചത്. വിഷയത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുപ്രീംകോടതിയെ സമീപിച്ച നടപടിയിൽ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

അതേസമയം, സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി ആവശ്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണർമാരുടെ പ്രസക്തിയെ കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും സീതാറാം യെച്ചൂരി അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP