Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീച്ച് ബിക്കിനിയിൽ സൂപ്പറായി അഹാന കൃഷ്ണൻ; കുറച്ച് ഡ്രസ് വാങ്ങി തരട്ടെയെന്നും; ചാൻസ് കിട്ടാനുള്ള സെക്കോളജിക്കൽ മൂവെന്ന് ആരാധകരുടെ വിമർശനവും; താരത്തിന്റെ തകർപ്പൻ ചിത്രങ്ങളിതാ!

മറുനാടൻ ഡെസ്‌ക്‌

മാലി ദ്വീപിൽ സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് മലയാളത്തിന്റെ യുവനടി അഹാന കൃഷ്ണ. അവധി ആഘോഷത്തിനിടെയുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. കടലിൽ കളിക്കുന്നതിന്റേയും കടൽക്കരയിൽ ഇരിക്കുന്നതിന്റേയുമൊക്കെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.

എന്നാൽ താരം പങ്കുവച്ച ചിത്രങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ സദാചാരവാദികളുടെ ആക്രമണം ശക്തമാവുകയാണ്. അഹാന പങ്കുവച്ച സിം സ്യൂട്ട് ചിത്രമാണ് ചിലരെ ചൊടിപ്പിച്ചത്. താരത്തിനെതിരെ വളരെ മോശമായ വാക്കുകളിലൂടെയാണ് ചിലർ പ്രതികരിക്കുന്നത്.

വന്ന് വന്ന് തുണിയുടെ നീളം കുറയുകയാണോ, കുറച്ച് ഡ്രസ് വാങ്ങി തരട്ടെ, അടുത്ത സിനിമയിൽ ചാൻസ് കിട്ടാനുള്ള സൈക്കോളജിക്കൽ മൂവ്..എന്നിങ്ങനെ പോവുകയാണ് കമന്റുകൾ.

 

ലൂക്ക കണ്ടപ്പോൾ തോന്നിയ ഇഷ്ടം പോയെന്നും ചിലർ പറയുന്നു. നിരവധി പേരാണ് ഇത്തരത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ കമന്റുകളോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

അതേസമയം, അഹാനയ്ക്ക് പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും കാര്യമാക്കെണ്ടെന്നും സ്വന്തം ശരീരം സ്വന്തം അവകാശമാണെന്ന് അവർ പറയുന്നു. ചിത്രത്തേയും താരത്തേയും പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. കമന്റിൽ ആരാധകരും വിമർശകരും തമ്മിലടിയും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP