Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈനയിൽ അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഇന്ത്യക്കാരിയും; അദ്ധ്യാപികയായ പ്രീതി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; അബോധാവസ്ഥയിലുള്ള യുവതിയെ കാണാൻ ഭർത്താവിന് പോലുമുള്ള അനുവാദം മണിക്കൂറുകൾ മാത്രം; വൈറസിന്റെ ഉറവിടവും സ്വഭാവവും ഇനിയും കണ്ടെത്താനാകാതെ ശാസ്ത്രലോകവും

ചൈനയിൽ അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഇന്ത്യക്കാരിയും; അദ്ധ്യാപികയായ പ്രീതി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; അബോധാവസ്ഥയിലുള്ള യുവതിയെ കാണാൻ ഭർത്താവിന് പോലുമുള്ള അനുവാദം മണിക്കൂറുകൾ മാത്രം; വൈറസിന്റെ ഉറവിടവും സ്വഭാവവും ഇനിയും കണ്ടെത്താനാകാതെ ശാസ്ത്രലോകവും

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ചൈനയിൽ അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഇന്ത്യക്കാരിയായ സ്‌കൂൾ ടീച്ചറും. ഷെൻസെൻ നഗരത്തിലെ ഇന്റർനാഷണൽ സ്‌കൂൾ അദ്ധ്യാപികയായ പ്രീതി മഹേശ്വരി (45) ആണ് പ്രദേശത്തെ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ചൈനയിൽ പടരുന്ന അജ്ഞാത വൈറസ് ബാധിക്കുന്ന ആദ്യ വിദേശിയും ഈ അദ്ധ്യാപികയാണ്. വൈറസ് ബാധ ഡോക്ടർമാർ സ്ഥിരീകരിച്ചതായി പ്രീതി മഹേശ്വരിയുടെ ഭർത്താവ് അൻഷുമാൻ ഖോവൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രീതി മഹേശ്വരി കഴിയുന്നതെന്ന് ഡൽഹി സ്വദേശിയും വ്യവസായിയുമായ ഭർത്താവ് പറഞ്ഞു. എല്ലാ ദിവസവും ഏതാനും മണിക്കൂറുകൾ മാത്രം രോഗിയെ സന്ദർശിക്കാൻ ഡോക്ടർമാർ ഭർത്താവിനെ അനുവദിച്ചിട്ടുണ്ട്. ഭാര്യ അബോധാവസ്ഥയിലാണ് കഴിയുന്നതെന്നും രോഗം ഭേദമാകാൻ ദീർഘകാലം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും ഖോവൽ വ്യക്തമാക്കി.

കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. കടുത്ത ന്യുമോണിയയാണ് രോഗലക്ഷണം. 2002 - 2003 വർഷങ്ങളിൽ ചൈനയിലും ഹോങ്കോങ്ങിലും കൊറോണ വൈറസ് പടർത്തിയ സാർസ് രോഗംമൂലം 770 -ലേറെപ്പേരാണ് മരിച്ചത്. 1723പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാൻ നഗരത്തിൽ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാർക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാൽ ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് ആരോഗ്യവിദഗ്ദ്ധർ സ്ഥിരീകരിച്ചിരുന്നു. രോഗികളുമായി അടുത്തിടപഴകിയവരിലും ചികിത്സിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അതിനിടെ രോഗബാധിതനായ ഒരാൾ മരിച്ചിരുന്നു.

അജ്ഞാത വൈറസ് രോഗം കാരണം ഒരാൾ മരിച്ചതോടെ ചൈനയിലെ ടൂറിസം രംഗത്ത് ഉൾപ്പെടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ജനുവരി 25 മുതൽ ചൈനയിലെ സ്പ്രിങ് ഫെസ്റ്റിവൽ ആരംഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സ്പ്രിങ് ഫെസ്റ്റിവൽ സമയത്ത് ചൈനയിലെ മിക്കവരും വിനോദസഞ്ചാരത്തിനും കുടുംബസന്ദർശനത്തിനുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നത് പതിവാണ്. നിലവിലെ സാഹചര്യത്തിൽ വൂഹാനിൽനിന്ന് വരുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തി.

കൊറോണവൈറസിന്റെ പുതിയ രൂപത്തിലുള്ള വൈറസാണ് വൂഹാനിൽ പടർന്നുപിടിച്ചതെന്നാണ് പ്രാഥമികനിഗമനം. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണിതെന്ന് നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പടർന്നുപിടിക്കുന്ന വൈറസ് 'സാർസ്' ആണെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എട്ടുപേരെ വൂഹാൻ പൊലീസ് പിടികൂടിയിരുന്നു.അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൈനയുടെ അയൽരാജ്യങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP