Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലത്ത് വ്യാജ വൈദ്യൻ നൽകിയ മരുന്ന് കഴിച്ച് നൂറോളം പേർ ആശുപത്രിയിൽ; നിരവധി പേർക്ക് കരൾ, വൃക്ക രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്; അബോധാവസ്ഥയിലായ നാലു വയസ്സുകാരനെ തിരുവനന്തപുരത്തെ ശിശുരോഗാശുപത്രിയിലേക്ക് മാറ്റി; ചികിത്സയ്ക്കായി ജനങ്ങളിൽ നിന്നും ഇടാക്കിയത് 5,000 രൂപമുതൽ 20,000 രൂപവരെ: സംഭവം പുറത്തായതോടെ വൈദ്യൻ മുങ്ങി

കൊല്ലത്ത് വ്യാജ വൈദ്യൻ നൽകിയ മരുന്ന് കഴിച്ച് നൂറോളം പേർ ആശുപത്രിയിൽ; നിരവധി പേർക്ക് കരൾ, വൃക്ക രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്; അബോധാവസ്ഥയിലായ നാലു വയസ്സുകാരനെ തിരുവനന്തപുരത്തെ ശിശുരോഗാശുപത്രിയിലേക്ക് മാറ്റി; ചികിത്സയ്ക്കായി ജനങ്ങളിൽ നിന്നും ഇടാക്കിയത് 5,000 രൂപമുതൽ 20,000 രൂപവരെ: സംഭവം പുറത്തായതോടെ വൈദ്യൻ മുങ്ങി

സ്വന്തം ലേഖകൻ

അഞ്ചൽ: കൊല്ലം അഞ്ചചലിൽ വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നിരവധിപേർ ആശുപത്രികളിൽ. അഞ്ചലിനടുത്ത് ഏരൂർ പത്തടിയിലാണ് സംഭവം. നാട്ടുകാർക്ക് സൗജന്യമായി മരുന്നു നൽകി വിശ്വാസത്തിലെടുത്തി മരുന്നിന് പ്രചാരപണം നൽകിയ ശേഷമാണ് ഇയാൾ തട്ടിപ്പു നടത്തിയത്. നിരവധിപേർക്ക് വൃക്ക, കരൾ രോഗങ്ങൾ ബാധിച്ചിട്ടുണ്ട്. മരുന്നു കഴിച്ച പലർക്കും ഗുരുതര ആരോഘ്യ പ്രശ്‌നങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ഇയാളുടെ മരുന്നു കഴിച്ച നാലുവയസ്സുകാരൻ ഉൾപ്പെടെ നൂറോളംപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയിരിക്കുന്നത്. പത്തടി റഹിം മൻസിലിൽ ഉബൈദിന്റെ മകൻ മുഹമ്മദ് അലി തിരുവനന്തപുരം ശിശുരോഗാശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പൻ ചികിത്സിച്ചുഭേദമാക്കാമെന്നു വിശ്വസിപ്പിച്ചാണ് വ്യാജവൈദ്യൻ മരുന്നു നൽകിയത്. പത്തുദിവസത്തോളം മരുന്നു കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളർച്ചയും ശരീരമാസകലം തടിപ്പും ബാധിക്കുകയായിരുന്നു.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അബോധാവസ്ഥയിലായതിനെ തുടർന്നാണ് തിരുവനന്തപുരം ശിശുരോഗാശുപത്രിയിലേക്കു മാറ്റിയത്. കുട്ടി കഴിച്ച മരുന്നിൽ സംശയം തോന്നിയ ഡോക്ടർ വൈദ്യൻ നൽകിയ മരുന്നുകൾ പരിശോധനയ്ക്കയച്ചു. പരിശോധനയിൽ അനുവദനീയമായ അളവിന്റെ 20 മടങ്ങിലധികം മെർക്കുറി മരുന്നുകളിൽ അടങ്ങിയതായി കണ്ടെത്തി. മെർക്കുറി കൂടിയ അളവിൽ ശരീരത്തിൽ ചെന്നാൽ മീനമാത രോഗം ഉണ്ടാവാൻ ഇടയുണ്ട്.

തെലങ്കാന സ്വദേശി ലക്ഷമൺ രാജ് എന്നു പരിചയപ്പെടുത്തിയ ആളാണ് പ്രദേശത്തെ നൂറോളം വീടുകളിൽ മരുന്നു നൽകിയത്. ആളുകൾ ഇയാളെ വിശ്വാസ്തതിലെടുത്ത് കനത്ത ഫീസ് പ്രതിഫലമായി നൽകിയാണ് മരുന്നുകൾ വാങ്ങിയത്. വിവിധ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ നാഡിവൈദ്യൻ വലിയ അളവിൽ മെർക്കുറി കലർന്ന മരുന്നാണ് നൽകിയത്. മരുന്നു കഴിച്ചവർക്കെല്ലാം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് അനുഭവപ്പെടുന്നത്.

ഇയാൾ മരുന്നു നൽകുന്നതിനായി 5,000 രൂപമുതൽ 20,000 രൂപവരെ വാങ്ങി. 12 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ ഇവിടെ വിറ്റതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ ഏതാനും ആളുകൾക്ക് വ്യാജവൈദ്യൻ സൗജന്യമായി മരുന്നു നൽകി അവരെ സ്വാധീനിച്ച് ജനങ്ങളുടെയിടയിൽ മരുന്നിന് പ്രചാരണം നൽകി. നാട്ടുകാർ പറയുന്നതു വിശ്വസിച്ചാണ് മറ്റുള്ളവർ മരുന്നു വാങ്ങിയത്. സംഭവം പുറത്തായതോടെ വൈദ്യൻ മുങ്ങിയിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഏരൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP