Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു വർഷ കാലയളവിൽ അപകടങ്ങളിലും ആത്മഹത്യകളിലും മരിച്ചത് 2299 കേന്ദ്ര സായുധ സേന പൊലീസ് ഉദ്യോഗസ്ഥർ

നാലു വർഷ കാലയളവിൽ അപകടങ്ങളിലും ആത്മഹത്യകളിലും മരിച്ചത് 2299 കേന്ദ്ര സായുധ സേന പൊലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാലു വർഷ കാലയളവിൽ അപകടങ്ങളിലും ആത്മഹത്യകളിലും മരിച്ചത് 2299 കേന്ദ്ര സായുധ സേന പൊലീസ് ഉദ്യോഗസ്ഥർ. 2014-18 കാലയളവിലാണ് 2299 കേന്ദ്ര സായുധ സേന പൊലീസ് ഉദ്യോഗസ്ഥർക്ക് അപകടങ്ങളിലും ആത്മഹത്യകളിലും ജീവഹാനി സംഭവിച്ചതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ രേഖകൾ വ്യക്തമാക്കുന്നത്.

അപകടങ്ങളിൽ മരിച്ചവരിൽ 31.7% ജോലിക്കിടെയുണ്ടായ ഏറ്റുമുട്ടലുകളിലാണു മരിച്ചത്. ആത്മഹത്യ ചെയ്തവരിൽ 35.7% പേർ കുടുംബ പ്രശ്‌നങ്ങൾ കാരണമാണു മരിച്ചതെന്നും കണക്കുകൾ പറയുന്നു. ബിഎസ്എഫ്, സിആർപിഎഫ്, സിഐഎഎസ്എഫ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമാ ബൽ, അസം റൈഫിൾസ്, നാഷനൽ സെക്യൂരിറ്റി ഗാർഡ് എന്നിവയുടെ കണക്കാണിത്.

ഓരോ വർഷവും മരണ നിരക്കു കുറഞ്ഞു വരികയാണ്. 2014 മുതലാണ് എൻസിആർബി ഇത്തരം കണക്കുകൾ ശേഖരിച്ചു തുടങ്ങിയത്. മരണ നിരക്ക് കുറയുന്നു. കണക്കുകൾ പ്രകാരം ഓരോ വർഷവും മരിച്ചവർ (അപകടങ്ങളിൽ, ആത്മഹത്യ എന്ന ക്രമത്തിൽ)

2014 1232, 175

2015 193, 60

2016 260, 74

2017 113, 60

2018 104, 28.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP